ആലപ്പുഴ: ഗര്‍ഭിണിയായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മാവേലിക്കര വെട്ടിയാര്‍ സ്വദേശി സ്വപ്ന (40) ആണ് മരിച്ചത്. സ്വപ്ന ഒന്‍പത് മാസം ഗര്‍ഭിണിയായിരുന്നു. ഇന്നു രാവിലെയണ് സ്വപനയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
മാതൃ സഹോദരിയും മകൾ ഗൗരിയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. പൊലിസ് സംഭവസ്ഥലത്തെ മേൽനടപടികൾ സ്വീകരിച്ചു. ഭർത്താവ് സുമേഷ് സൈനികനാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.