നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കേരളത്തിലേക്ക് വന്ന നിറഗർഭിണിയെ ചെക്ക്പോസ്റ്റിൽ തടഞ്ഞു; ബെംഗളൂരിവിലേക്ക് പോകാനാകാതെ പെരുവഴിയിൽ

  കേരളത്തിലേക്ക് വന്ന നിറഗർഭിണിയെ ചെക്ക്പോസ്റ്റിൽ തടഞ്ഞു; ബെംഗളൂരിവിലേക്ക് പോകാനാകാതെ പെരുവഴിയിൽ

  ഗർഭിണിയും കുടുംബവും അർധരാത്രിയിൽ പെരുവഴിയിൽ കഴിഞ്ഞത് കർണ്ണാടക കൊള്ളഗലിൽ

  ഗർഭിണിയും കുടുംബവും അർധരാത്രിയിൽ പെരുവഴിയിൽ കഴിഞ്ഞത് കർണ്ണാടക കൊള്ളഗലിൽ

  ഗർഭിണിയും കുടുംബവും അർധരാത്രിയിൽ പെരുവഴിയിൽ കഴിഞ്ഞത് കർണ്ണാടക കൊള്ളഗലിൽ

  • Share this:
   വയനാട്: കേരളത്തിലേക്ക് വന്ന പൂർണഗർഭിണിയായ യുവതിയെും കുടുംബത്തെയും വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റിൽ തടഞ്ഞുവെച്ചശേഷം തിരിച്ചയച്ചു. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന തലശ്ശേരി സ്വദേശിനിയെയാണ് ആറു മണിക്കൂർ തടഞ്ഞ് വച്ചതിന് ശേഷം തിരിച്ചയച്ചത്. ഒൻപതുമാസം ഗർഭിണിയായ യുവതി തിരികെ ബെംഗളൂരുവിലേക്ക് പോകാനാകാതെ പെരുവഴിയിലാണ് രാത്രി കഴിച്ചുകൂട്ടിയത്.

   മതിയായ യാത്ര അനുമതികളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചെക്ക് പോസ്റ്റിൽ യുവതിയെയും ബന്ധുക്കളെയും തടഞ്ഞത്. മനുഷ്യത്വമില്ലാതെയാണ് മുത്തങ്ങ ചെക്ക് പോസ്റ്റിൽ പെരുമാറിയതെന്നും തന്റെ ഭാര്യക്ക് എന്തെങ്കിലും ആരോഗ്യപ്രശ്നമോ ജീവാപായമോ ഉണ്ടായാൽ കേരള സർക്കാർ ഉത്തരവാദികളാണെന്നും യുവതിയുടെ ഭർത്താവ് ഗോപകുമാർ ന്യൂസ് 18 നോട് പറഞ്ഞു.

   You may also like:COVID 19 | സൗദിയില്‍ ആറ് മരണം കൂടി; രോഗബാധിതരുടെ എണ്ണം അയ്യായിരത്തിലേക്ക് [PHOTOS]COVID 19| യുഎഇയിൽ നിന്ന് നല്ല വാര്‍ത്ത; റസിഡൻസി, സന്ദർശക വിസകള്‍ക്ക് ഡിസംബർ വരെ കാലാവധി നീട്ടി [NEWS]COVID 19| മരണസംഖ്യ ഉയരുന്നു; മോർച്ചറികൾ നിറഞ്ഞു: പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ വീടുകളിൽ സൂക്ഷിക്കേണ്ട ദുര്യോഗത്തിൽ ഇക്വഡോർ ജനത [NEWS]

   കർണ്ണാടക കാസർഗോഡ് തലപ്പാടിയിൽ ആവശ്യ ആരോഗ്യ സേവനങ്ങൾ തടഞ്ഞതിനെ തുടർന്നു ചികിത്സ കിട്ടാതെ 10 ലധികം പേരാണ് മരണപ്പെട്ടത്. ഇതിനു ശേഷം വൻ പ്രതിഷേധത്തെ തുടർന്നാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഇതിനിടയിലാണ് വയനാട് അതിർത്തിയിൽ പൂർണ്ണ ഗർഭിണിയോട് കേരളത്തിലെ ഉദ്യോഗസ്ഥരുടെ ദയവില്ലാത്ത പെരുമാറ്റം.   First published: