തിരുവനന്തപുരം: ഭർത്താവിനൊപ്പം ഓട്ടോറിക്ഷയിൽ സഞ്ചരിക്കവെ പുറത്തേക്കു ചാടിയ ഒന്നരമാസം ഗർഭിണിയായ യുവതി മരിച്ചു. ഒറ്റൂർ തോപ്പുവിള കുഴിവിള വീട്ടിൽ രാജീവ്- ഭദ്ര ദമ്പതികളുടെ മകൾ സുബിന(20) ആണ് മരിച്ചത്.
Also Read- തൃശൂരിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ചു
ഭർത്താവ് അഖിലിനൊപ്പം ആശുപത്രിയിൽ പോയി വീട്ടിലേക്കു മടങ്ങിവരുമ്പോൾ തോപ്പുവിള ജംഗ്ഷന് സമീപത്ത് കഴിഞ്ഞ ദിവസമാണ് സംഭവം. ഓട്ടോറിക്ഷയിൽ നിന്നു ചാടുന്നതിനിടെ സുബിനയുടെ തല വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
അഖിലുമായുണ്ടായ വാക്കുതർക്കത്തിനിടെയാണ് സുബിന പുറത്തേക്കു ചാടിയതെന്ന് പൊലീസ് പറഞ്ഞു. ഒരു വർഷം മുൻപായിരുന്നു വിവാഹം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.