• HOME
 • »
 • NEWS
 • »
 • kerala
 • »
 • മൻസൂർ കൊല്ലപ്പെട്ടത് ബോംബേറിലെന്ന് പ്രാഥമിക റിപ്പോർട്ട്; മരിച്ചത് കാൽമുട്ടിലെ മുറിവിൽ നിന്ന് രക്തം വാർന്ന്

മൻസൂർ കൊല്ലപ്പെട്ടത് ബോംബേറിലെന്ന് പ്രാഥമിക റിപ്പോർട്ട്; മരിച്ചത് കാൽമുട്ടിലെ മുറിവിൽ നിന്ന് രക്തം വാർന്ന്

ബോംബ് പൊട്ടി ഇടതുകാല്‍മുട്ടിന് താഴെയുണ്ടായ മുറിവിൽ നിന്ന് രക്തം വാര്‍ന്നുപോയതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

മൻസൂർ

മൻസൂർ

 • Last Updated :
 • Share this:
  കണ്ണൂര്‍: കൂത്തുപറമ്പില്‍ മുസ്ലിംലീഗ് പ്രവർത്തകനായ മൻസൂർ കൊല്ലപ്പെട്ടത് ബോംബ് സ്ഫോടനത്തിലെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പ്രാഥമിക സൂചന. ബോംബ് പൊട്ടി ഇടതുകാല്‍മുട്ടിന് താഴെയുണ്ടായ മുറിവാണ് മരണകാരണം. രക്തം വാര്‍ന്നുപോയതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മന്‍സൂറിന്‍റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പ്രാർഥനാ ചടങ്ങുകള്‍ക്കായി മൃതദേഹം സിഎച്ച് സെന്‍റിലേക്ക് കൊണ്ടുപോയി.

  Also Read- 'DYFI സംഘം പേര് ചോദിച്ച് ഉറപ്പിച്ച ശേഷമാണ് ആക്രമിച്ചത്; കൊല്ലാൻ ലക്ഷ്യമിട്ടത് എന്നെ'; കൊല്ലപ്പെട്ട മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിന്‍

  അതേസമയം, മൻസൂർ കൊല്ലപ്പെട്ടതിന് പിന്നിൽ രാഷ്ട്രീയ പകയെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ.ഇളങ്കോ പറഞ്ഞു. പത്തിലധികം പേരടങ്ങിയ സംഘമാണ് കൊല നടത്തിയതെന്നും ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരാളെ ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരുകയാണെന്നും കമ്മീഷണര്‍ വ്യക്തമാക്കി. രാഷ്ട്രീയ പകയാണ് കൊലയ്ക്ക് പിന്നിലെന്നാണ് സംശയിക്കുന്നത്. കൂടുതല്‍ അന്വേഷണത്തിന് ശേഷമേ ഇതുമായി ബന്ധപ്പെട്ട സ്ഥിരീകരണങ്ങള്‍ നടത്താന്‍ സാധിക്കുകയുള്ളുവെന്നും കമ്മീഷണര്‍ പറഞ്ഞു.

  Also Read- Kerala Assembly Election 2021 | സംസ്ഥാനത്ത് പരക്കെ അക്രമം; യൂത്ത് ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടു; യുവമോർച്ച നേതാവ് വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ

  ഇതിനിടെ കൊലയ്ക്കു പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടെന്നതിന്റെ ശബ്ദരേഖ പുറത്തുവന്നു. തക്കം നോക്കി കൊലപ്പെടുത്തിയെന്ന മൻസൂറിന്‍റെ കുടുംബത്തിന്‍റെ പരാതിയും അന്വേഷണ പരിധിയിൽ വരുമെന്നും കമ്മീഷണർ പറഞ്ഞു.

  Also Read- 'ഈ ദിവസം ഓര്‍ത്തുവെക്കും, ഉറപ്പ്'; പാനൂർ കൊലപാതകത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് പ്രതിയുടെ വാട്സാപ്പ് സ്റ്റാറ്റസ്

  വോട്ടെടുപ്പ് ദിനം രാത്രി എട്ട് മണിയോടെയാണ് പാനൂരില്‍ ലീഗ് പ്രവര്‍ത്തകന് നേരെ ആക്രമണമുണ്ടായത്. ഓപ്പണ്‍ വോട്ട് സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. വീടിന് മുന്നില്‍വെച്ച് ബോംബെറിഞ്ഞ ശേഷം മന്‍സൂറിനെ അക്രമികള്‍ വെട്ടിവീഴ്ത്തുകയായിരുന്നു. സഹോദരന്‍ മുഹ്സിനും വെട്ടേറ്റു. പരിക്കേറ്റ ഇരുവരെയും ആദ്യം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മന്‍സൂറിന്റെ നില ഗുരുതരമായതിനാല്‍ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് മന്‍സൂര്‍ മരിച്ചത്.

  Also Read- മകനെ തള്ളി പി. ജയരാജൻ;  'പാർട്ടി അനുഭാവികള്‍ ഏർപ്പെടേണ്ടത് സമാധാനമുണ്ടാക്കാനുള്ള യജ്ഞത്തിൽ'

  സംഭവവുമായി ബന്ധപ്പെട്ട് ഒരു സിപിഎം പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മന്‍സൂറിന്റെ അയല്‍വാസിയുമായ ഷിനോസാണ് പിടിയിലായത്.

  Also Read- 'ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി'; പാനൂർ കൊലപാതകത്തിന് പിന്നാലെ പി. ജയരാജന്റെ മകന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ
  Published by:Rajesh V
  First published: