BJP പ്രവർത്തകൻ പ്രേമനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: വിധി പറയുന്നത് 30ലേക്ക് മാറ്റി

തലശ്ശേരി നഗരസഭ ചെയര്‍മാന്‍ സി കെ രമേശന്‍ ഉള്‍പ്പെടെ എട്ട് സി പി എം പ്രവര്‍ത്തകരാണ് പ്രതികള്‍

news18
Updated: August 22, 2019, 12:09 PM IST
BJP പ്രവർത്തകൻ പ്രേമനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: വിധി പറയുന്നത് 30ലേക്ക് മാറ്റി
(പ്രതീകാത്മക ചിത്രം)
  • News18
  • Last Updated: August 22, 2019, 12:09 PM IST
  • Share this:
കണ്ണൂർ: ബിജെപി പ്രവര്‍ത്തകന്‍ കണ്ണൂര്‍ എടച്ചോളി പ്രേമനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ വിധി പ്രസ്താവിക്കുന്നത് മാറ്റിവെച്ചു. ഈ മാസം 30ലേക്കാണ് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി -രണ്ട് കേസ് മാറ്റിയത്. തലശ്ശേരി നഗരസഭ ചെയര്‍മാന്‍ സി കെ രമേശന്‍ ഉള്‍പ്പെടെ എട്ട് സി പി എം പ്രവര്‍ത്തകരാണ് പ്രതികള്‍. 2005 ഒക്ടോബര്‍ 13നാണ് കേസിന് ആസ്പദമായ സംഭവം.

കോടിയേരി മൂഴിക്കരയിലെ കോയിൻബൂത്തിൽ നിന്നും ഫോൺ ചെയ്യുകയായിരുന്ന പ്രേമനെ (29) പ്രതികൾ രാഷ്ട്രീയ വിരോധം കാരണം വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. സിപിഎം പ്രവർത്തകരും കോടിയേരി സ്വദേശികളുമായ അഭിനേഷ് (38), വി പി ഷൈജേഷ് (37), കനിയിൽ പി മനോജ് (40), കാട്ടിന്റവിട ചാത്തമ്പള്ളി വിനോദ് (40), തയ്യിൽ വട്ടക്കണ്ടി സജീവൻ (39), വട്ടക്കണ്ടി റിഗേഷ് (36), കനിയിൽ ചന്ദ്രശേഖരൻ (55), കാരാൽ തെരുവിലെ കനിയിൽ സി കെ രമേശൻ (50) എന്നിവരാണ് വിചാരണ നേരിട്ടത്.

First published: August 22, 2019, 12:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading