തൊടുപുഴ: ഓപ്പറേഷൻ അരിക്കൊമ്പൻ ദൗത്യത്തിന് തയ്യാറെടുപ്പുകൾ അവസാനഘട്ടത്തിലേക്ക്. മറ്റന്നാളാണ് മോക്ഡ്രിൽ. 26ന് രാവിലെ നാലിന് അരികൊമ്പനെ മയക്കുവെടി വയ്ക്കുന്നതിനുളള ദൗത്യം ആരംഭിക്കും.
71 അംഗ ദൗത്യ സേന 11 ടീമുകളായി തിരിഞ്ഞാണ് അരിക്കൊമ്പനെ പിടിക്കാനിറങ്ങുക. മറ്റന്നാളാണ് മോക് ഡ്രിൽ. മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനും ജനങ്ങൾക്ക് നിർദേശം നല്കുന്നതിനുമായി പ്രത്യേക യോഗം ചിന്നക്കനാലിൽ ഇന്നലെ ചേർന്നു. 26ന് ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിലെ ചില വാർഡുകളിൽ നിരോധനാജ്ഞ ഏർപ്പെടുത്തും. Also Read- അരിക്കൊമ്പന്‍ ദൗത്യം മാർച്ച് 25ന്; രാവിലെ നാലിന് മയക്കുവെടി വെയ്ക്കും; ശനിയാഴ്ച ചിന്നക്കനാലിൽ നിരോധനാജ്ഞ
26ന് ദൗത്യം വിജയകരമായി പൂർത്തിയാക്കാനായില്ലെങ്കിൽ 27ന് വീണ്ടും ശ്രമിക്കും. അന്ന് എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക് പ്രത്യേക സൗകര്യം ഏർപ്പെടുത്തും. നാല് കുങ്കി ആനകളാണ് ദൗത്യത്തിനായി എത്തിയിരിക്കുന്നത്. ഇനി രണ്ടു കുങ്കിയാനകൾ കൂടിയെത്താനുണ്ട്.
ജനങ്ങൾക്ക് അറിയിപ്പു നൽകുന്നതിനായി 25ന് മലയാളം, തമിഴ്, ഗോത്ര ഭാഷകളിൽ അനൗൺസ്‌മെന്റ് നടത്തും. ദൗത്യം നടക്കുന്ന ദിവസം ചിന്നക്കനാലിൽ വിനോദ സഞ്ചാരികൾക്കും നിയന്ത്രണം ഏർപ്പെടുത്തും. റേഷന്‍ കടയ്ക്ക് സമാനമായ സാഹചര്യങ്ങള്‍ ഒരുക്കി ആള്‍ത്താമസമുണ്ടെന്ന പ്രതീതി ജനിപ്പിച്ച് അരിക്കൊമ്പനെ കീഴ്പ്പെടുത്താനുമോ എന്ന ഉദ്വേഗമാണ് ഇനി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arikkomban