എസ്.എസ്.എൽ.സി., ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാകേന്ദ്ര മാറ്റം അനുവദിച്ചു. പുതിയ പരീക്ഷാ കേന്ദ്രങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു. അപേക്ഷിച്ച മുഴുവൻ പേർക്കും മാറ്റം അനുവദിച്ചിട്ടുണ്ട്. 10,923 വിദ്യാർഥികളാണ് പരീക്ഷാ കേന്ദ്രം മാറാൻ അപേക്ഷിച്ചത്. 1,866 വിദ്യാർഥികൾ എസ്.എസ്.എൽ.സി. പരീക്ഷാ കേന്ദ്രങ്ങൾ മാറാൻ അപേക്ഷിച്ചിരുന്നു. 8,835 ഹയർ സെക്കണ്ടറിയിലും അപേക്ഷ നൽകി.
https://sslcexam.kerala.gov.in, http://www.hscap.kerala.gov.in, http://www.vhscap.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ 'ആപ്ലിക്കേഷൻ ഫോർ സെന്റർ ചെയ്ഞ്ച്' എന്ന ലിങ്കിലൂടെ ഡൗൺലോഡ് ചെയ്യാം. പതിമൂന്ന് ലക്ഷം കുട്ടികളെയും പരിശോധനക്ക് ശേഷമേ പരീക്ഷാ ഹാളിലേക്ക് കടത്തി വിടൂ. പരീക്ഷക്കെത്തുന്ന കുട്ടികളെ പരിശോധിക്കാൻ ഐ.ആർ. തെർമോമീറ്ററുകൾ തയ്യാറായി. പരീക്ഷ ചുമതല അധ്യാപകരെയും പരിശോധിക്കും. തെർമൽ സ്കാനർ വിതരണം ആരംഭിച്ചു.
You may also like:ലോക്ക്ഡൗണിൽ വിശപ്പ് സഹിക്കാനാകാതെ ചെയ്ത നെഞ്ച് തകർക്കും കാഴ്ച [NEWS]മഹാരാഷ്ട്രയിൽ നിന്ന് ഉത്തർപ്രദേശിലേക്ക് പോയ ശ്രമിക് ട്രെയിൻ എത്തിയത് ഒഡീഷയിൽ [NEWS]SSLC, PLUS2 പരീക്ഷ മുന്നൊരുക്കങ്ങൾ; ഇത്തവണ പരീക്ഷയ്ക്ക് മാസ്ക്, സാനിറ്റൈസർ, സോപ്പ്, വെള്ളം [NEWS]
5,000 സ്കാകനറുകളാണ് വിതരണത്തിനായി സജ്ജമാക്കിയിട്ടുള്ളത്. രണ്ടരക്കോടി രൂപയാണ് ഇതിന്റെ ചെലവ്. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനിൽ നിന്ന് തെർമോമീറ്ററുകൾ വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ ഏറ്റുവാങ്ങി. വിദ്യാർഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിലെത്താൻ വിവിധ സംഘടനകളും യാത്രാ സൗകര്യമൊരുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ആഭ്യന്തര വിമാന സർവീസുകൾ, കൂടുതൽ ട്രെയിനുകൾ, മാറ്റിവച്ച പരീക്ഷകളുടെ നടത്തിപ്പ് എന്നിവയ്ക്കിടെ കോവിഡ് പോസിറ്റീവ് കണക്കുകൾ ഉയരുമ്പോൾ വരുന്ന വാരം സർക്കാരിന് മറികടക്കാനുളള വെല്ലുവിളികൾ നിരവധിയുണ്ട്. ഇതിൽ എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി പരീക്ഷകൾ തന്നെയൊണ് പ്രധാന വെല്ലുവിളി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.