നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ഇത്തിരി സ്ട്രോങ് ആകട്ടെ; ഹാക്കര്‍മാരെ സൂക്ഷിക്കുക; ഡിജിറ്റല്‍ അക്കൗണ്ടുകള്‍ക്ക് സ്‌ട്രോങ് പാസ്‌വേഡുകള്‍ വേണം; കേരള പൊലീസ്

    ഇത്തിരി സ്ട്രോങ് ആകട്ടെ; ഹാക്കര്‍മാരെ സൂക്ഷിക്കുക; ഡിജിറ്റല്‍ അക്കൗണ്ടുകള്‍ക്ക് സ്‌ട്രോങ് പാസ്‌വേഡുകള്‍ വേണം; കേരള പൊലീസ്

    ഡിജിറ്റല്‍ അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പുവരുത്തുവാന്‍ ശക്തവും രഹസ്യവുമായ പാസ്സ്വേര്‍ഡുകള്‍ ആവശ്യമാണ്.

    News18

    News18

    • Share this:
      ഡിജിറ്റല്‍ അക്കൗണ്ടുകള്‍ക്ക് കൂടുതല്‍ ശക്തവും രഹസ്യവുമായി പാസ്‌വേഡുകള്‍ ആവശ്യമാണെന്ന് കേരളപൊലീസ് മുന്നറിയിപ്പ്. സ്‌പെഷ്യല്‍ കാരക്ടര്‍സ്, നമ്പറുകള്‍ കൂടെ ഉള്‍പ്പെടുത്തുമ്പോള്‍ പാസ്സ്വേര്‍ഡ് കൂടുതല്‍ സ്‌ട്രോങ്ങാകുന്നു. ഇക്കാലത്ത് പാസ്സ്വേര്‍ഡുകളാണ് നമ്മുടെ ഡിജിറ്റല്‍ ജീവിതത്തെ നിയന്ത്രിക്കുന്നത് എന്ന് വേണമെങ്കില്‍ പറയാം. എല്ലാ ഓണ്‍ലൈന്‍ ഇടപെടലുകളിലും പാസ്സ്വേര്‍ഡുകള്‍ക്ക് സുപ്രധാനമായ പങ്കുവഹിക്കുന്നു.

      ഡിജിറ്റല്‍ അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പുവരുത്തുവാന്‍ ശക്തവും രഹസ്യവുമായ പാസ്സ്വേര്‍ഡുകള്‍ ആവശ്യമാണ്. പലപ്പോഴും നമ്മള്‍ പാസ്സ്വേര്‍ഡ് തെരഞ്ഞെടുക്കുന്നതില്‍ വേണ്ടത്ര ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം. 123456 987654 , PASSWORD, 111111 തുടങ്ങിയ ദുര്‍ബ്ബലമായ പാസ്സ്വേര്‍ഡുകള്‍ ഉപയോഗിക്കുന്നവരുണ്ട്. ഡിജിറ്റല്‍ ഉപകരണങ്ങളിലും ഓണ്‍ലൈന്‍ അക്കൗണ്ടുകളിലും വ്യത്യസ്ത പാസ്സ്വേര്‍ഡുകള്‍ ഉപയോഗിക്കുക. എളുപ്പം ഓര്‍ത്തെടുക്കുവാന്‍ സാധാരണ പാസ്സ്വേര്‍ഡുകള്‍ ഉപയോഗിക്കുന്നത് ഹാക്കര്‍മാര്‍ക്കു മോഷണം എളുപ്പമാക്കും. പലപ്പോഴും ഓര്‍ത്തിരിക്കാന്‍ പ്രയാസമായിരിക്കുമെങ്കിലും സ്‌ട്രോങ്ങ് പാസ്വേഡുകള്‍ ഒരുക്കേണ്ടത് അത്യാവശ്യമാണ്.

      പല മേഖലകളിലും നിരവധി ലോഗ് ഇന്‍ ശ്രമങ്ങള്‍ നടത്തേണ്ടതിനാല്‍ പാസ്സ്വേര്‍ഡ് ഓര്‍മിച്ചിരിക്കുക എന്നുള്ളത് ഏവരും നേരിടുന്ന പ്രശ്‌നമാണ്. അവസാനം ഫോര്‍ഗോട്ട് പാസ്വേര്‍ഡും OTP യുമെല്ലാം അഭയം തേടേണ്ടി വരും.

      ഓണ്‍ലൈന്‍ അക്കൗണ്ടുകളില്‍ പാസ്വേഡിന് ചുരുങ്ങിയത് 8 ക്യാരക്റ്ററുകളെങ്കിലും ഉണ്ടാവണമെന്ന് നിര്‍ബന്ധമുണ്ട്. പക്ഷെ 14 ക്യാരക്റ്ററുകള്‍ വരെയുള്ള പാസ്വേഡുകള്‍ കൂടുതല്‍ സുരക്ഷിതമാണ്. വെബ്‌സൈറ്റുകള്‍ അനുവദിക്കുമെങ്കില്‍ 25 കാരക്റ്ററുകള്‍ വരെ കൊടുക്കാം. സാധാരണ നിലയില്‍ ഇത്തരം അക്കൗണ്ടുകള്‍ ഹാക് ചെയ്യാന്‍ കഴിയില്ല എന്നതാണ് കാരണം.

      പാസ്വേഡ് ഉണ്ടാക്കുമ്പോള്‍ അക്കങ്ങളും അക്ഷരങ്ങളും അടയാളങ്ങളുമെല്ലാം ഇടകലര്‍ത്തിയുള്ള പാസ്വേഡുകള്‍ നിര്‍മ്മിക്കുക . കൂടെ ചെറിയക്ഷരവും വലിയക്ഷരവും ഇടകലര്‍ത്തി കൊടുക്കുകയും ചെയ്യണം. ഒരു ഓര്‍ഡറില്‍ കൊടുക്കാതിരിക്കുന്നത് നല്ലത്. (abcde, 12345 എന്നിങ്ങനെ നല്‍കരുത്) പാസ്വേഡില്‍ അക്ഷരങ്ങള്‍ വരുന്ന സ്ഥലങ്ങളില്‍ സമാനമായ അക്കങ്ങളോ അടയാളങ്ങളോ നല്‍കുന്നതും നല്ലൊരു ഓപ്ഷന്‍ ആണ്. ഉദാഹരണത്തിന് 'S' എന്ന അക്ഷരം വരുന്നിടത്ത് ഡോളര്‍ അടയാളം നല്‍കാം.

      ഒരു കാരണവശാലും, വീട്ടുപേര്, സ്ഥലപ്പേര്, കമ്പനിയുടെ പേര്, വാഹനങ്ങളുടെ നമ്പര്‍ തുടങ്ങിയവ ഒരിക്കലും പാസ്വേഡായി നല്‍കരുത്. അതുപോലെ നിങ്ങളുടെ അടുത്ത ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ പേരും ഒഴിവാക്കേണ്ടതാണ്. ഇതോടൊപ്പം പരിചിതമായ മറ്റുവാക്കുകളും പാസ്വേഡായി ഉപയോഗിക്കരുത് എന്ന് ഓര്‍മ്മപ്പെടുത്തട്ടെ.

      നിങ്ങളുടെ വിവിധ അക്കൗണ്ടുകള്‍ക്ക് ഒരേ പാസ്വേഡുകള്‍ നല്‍കരുത്. ജി മെയില്‍ അക്കൗണ്ട്, ഫേസ്ബുക്, ട്വിറ്റര്‍ തുടങ്ങിയവയ്ക്കെല്ലാം വേറെ വേറെ പാസ്വേഡ് നല്‍കുന്നതാണ് നല്ലത്.

      ഫോണ്‍ വഴിയുള്ള ലോഗിന്‍ സമ്മതിക്കല്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുക. ഇന്ന് ജിമെയില്‍ ഉള്‍പ്പെടെ പല സര്‍വീസുകളും ഇരട്ടപാസ്വേഡ് സംവിധാനം (Two Factor Authentication) ഏര്‍പ്പെടുത്തിയിട്ടുണ്ട്. അക്കൗണ്ടില്‍ ലോഗ് ഇന്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ റജിസ്ട്രേഡ് ഫോണ്‍ നമ്പറിലേക്ക് ഒരു കോഡ് അയച്ചുതരും. ഈ കോഡ് എന്റര്‍ ചെയ്താല്‍ മാത്രമേ അക്കൗണ്ട് തുറക്കാന്‍ സാധിക്കുകയുള്ളൂ. ഇതും പാസ്വേഡ് സുരക്ഷ കൂട്ടും. കഴിവതും 'two factor authentication' പോലുള്ള സംവിധാനം ഉപയോഗിക്കുക.
      Published by:Jayesh Krishnan
      First published:
      )}