നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പൈപ്പ് വെള്ളത്തിൽ ഇന്ധനത്തിന്റെ സാന്നിധ്യം; കൊച്ചിയിൽ വെള്ളംകുടി മുട്ടുമോ?

  പൈപ്പ് വെള്ളത്തിൽ ഇന്ധനത്തിന്റെ സാന്നിധ്യം; കൊച്ചിയിൽ വെള്ളംകുടി മുട്ടുമോ?

  എവിടെ നിന്നാണ് ഇത്തരത്തിൽ ഇന്ധനം കലരുന്നത് എന്ന് അന്വേഷണം നടത്തുകയാണ് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
  കൊച്ചി: പൈപ്പ് തുറന്നാൽ വരുന്നത് ഇന്ധന ത്തിന്റെ ഗന്ധമുള്ള വെള്ളം. ഒപ്പം രുചിവ്യത്യാസവും. മൂന്നുദിവസമായി  ബുദ്ധിമുട്ടിലായിരിക്കുകയാണ് കൊച്ചിയിലെ നിരവധി കുടുംബങ്ങൾ. കണിയാമ്പുഴ, തൈക്കുടം, പൊന്നുരുന്നി, വൈറ്റില പാരഡൈസ് റോഡ്, ജനത എന്നിവിടങ്ങളിലെ ആളുകൾക്കാണ് ഗന്ധവും രുചി വ്യത്യാസമുള്ള വെള്ളം കിട്ടുന്നത്. എവിടെ നിന്നാണ് ഇത്തരത്തിൽ ഇന്ധനം കലരുന്നത് എന്ന് അന്വേഷണം വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ നടത്തുകയാണ്. പൊന്നുരുന്നിയിൽ ബിപിസിഎല്ലിന്റെ പൈപ്പിൽ നിന്ന് ലീക്ക് സംശയിക്കുന്ന ഭാഗം നാട്ടുകാർ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നിന്നാണോ വെള്ളത്തിൽ ഇന്ധനം കലർന്നത് എന്ന് പരിശോധിക്കുകയാണ്.

  Also Read- രേഷ്മയുടെ ഫേസ്ബുക്ക് കാമുകന്റെ അക്കൗണ്ട് വ്യാജമെന്ന് പൊലീസ്; ആര്യയും ഗ്രീഷ്മയും ജീവനൊടുക്കിയതെന്തിന്?

  ആദ്യമായല്ല അതോറിറ്റിയുടെ പൈപ്പിലൂടെ വരുന്ന വെള്ളത്തിൽ രുചി വ്യത്യാസവും ഗന്ധവും അനുഭവപ്പെടുന്നത്. നേരത്തെ കണിയാമ്പുഴ ഭാഗത്ത് ഇത്തരത്തിൽ അനുഭവപ്പെട്ടിരുന്നു. അന്ന് പരാതി നൽകിയെങ്കിലും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ കാര്യമായി എടുത്തില്ലയെന്ന് കോർപ്പറേഷൻ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ സുനിത ഡിക്സൺ പറഞ്ഞു.

  ബ്ലീച്ചിങ് പൗഡർ കലർന്നതാണ് ഇതെന്നാണ് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ പറഞ്ഞത്. രണ്ടാഴ്ച മുമ്പ് വീണ്ടും നാട്ടുകാർ പരാതി ഉന്നയിച്ചു. പിന്നീട് ഈ ബുധനാഴ്ചയാണ് വെള്ളത്തിൽ എണ്ണയുടെ അംശം വീണ്ടും കണ്ടത്. ഇതിന്റെ ഉറവിടം കണ്ടെത്താനായി മാർഷലിങ്‌ യാർഡ് മുതൽ കണിയാമ്പുഴ വരെ പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല.

  Also Read- വിസ്മയയുടെ മരണത്തിൽ രഹസ്യമൊഴിയെടുക്കും; രേഷ്മയുടെ ഫേസ്ബുക്ക് ഫ്രണ്ടിനെ തേടി പൊലീസ്; കൊല്ലത്തെ പ്രമാദമായ കേസുകളിൽ അന്വേഷണം മുന്നോട്ട്

  പെട്രോളിയം പ്രോഡക്ട് കൊണ്ടുവരുന്ന പൈപ്പുകൾ ലീക്കായാൽ അത് അറിയാനുള്ള സംവിധാനം ഉണ്ടെന്നാണ് ബി പി സി എൽ വ്യക്തമാക്കുന്നത്. അതുകൊണ്ട് അത്തരത്തിലൊരു ആശങ്കവേണ്ടെന്ന് ബി പി സി എൽ അധികൃതർ പറയുന്നു. നഗരത്തിൽ നിരവധി പമ്പുകൾ ആണുള്ളത്. ഇവിടെ ഇന്ധനം സംഭരിക്കുന്ന സ്ഥലത്തും ലീക്ക് ഉണ്ടായാൽ കുടിവെള്ളത്തിൽ കലരും. ഇതിനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.

  Also Read- International Day against Drug Abuse and Illicit Trafficking | ലഹരി വിമുക്തമായ ഭാവി കേരളം വാർത്തെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

  നഗരത്തിൽ വിവിധ ഇവിടങ്ങളിൽ നേരത്തെ പൈപ്പുകൾ പൊട്ടിയിട്ടുണ്ട്. എന്നാൽ ഇത് അടച്ചിടുന്നതായാണ് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ പറയുന്നത്. ഇപ്പോൾ എവിടെ നിന്നാണ് ഇത് കലർന്നത് എന്ന് പരിശോധിച്ചുവരികയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
  Published by:Anuraj GR
  First published:
  )}