President Visit Kerala Live | രാഷ്ട്രപതി ദ്രൗപദി മുർമു കേരള സന്ദർശനം തുടരുന്നു

മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായെതത്തിയ രാഷ്ട്രപതിക്ക് ഉജ്വല സ്വീകരണം

കൊല്ലം:  ഔദ്യോഗിക സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമുവിന്‍റെ പൊതുപരിപാടികള്‍ തുടരുന്നു. ഇന്ന് രാവിലെ തിരുവനനത്തപുരം ശംഖു മുഖത്തെ വ്യോമസേനയുടെ ടെക്നിക്കൽ ഏരിയയിൽ സേനാംഗങ്ങളുടെ  ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച രാഷ്ട്രപതി കൊല്ലം വള്ളിക്കാവ് അമൃതപുരിയിലേക്ക് യാത്ര തിരിച്ചു.

കൂടുതൽ വായിക്കുക ...
17 Mar 2023 14:38 (IST)

വഴിയരികിൽ കാത്തു നിന്ന വിദ്യാർത്ഥികൾക്ക് ചോക്ലേറ്റ് വിതരണം ചെയ്ത് രാഷ്ട്രപതി

കുരുന്നുകൾ ചോക്ലേറ്റ് വിതരണം ചെയ്തും കുശലന്വേഷണം നടത്തിയും രാഷ്ട്രപതി ദ്രൗപതി മുർമു. അമൃതാനന്ദമയിയെ സന്ദർശിച്ച ശേഷം മടങ്ങി പോകുമ്പോഴാണ് രാഷ്ട്രപതി ദ്രൗപതി മുർമു വഴിയരികിൽ കാത്തു നിന്ന കുട്ടികൾക്ക് മിഠായി വിതരണം . ചെയ്തത്. വാഹനം നിർത്തി കുട്ടികൾക്ക് അരുകിലെത്തിയ രാഷ്ട്രപതി കുശലാന്വേഷണം നടത്തിയാണ് മടങ്ങിയത്. കരുനാഗപ്പള്ളി ശ്രായിക്കാട് ഹരിജൻ വെൽഫെയർ സ്ക്കൂളിലെ വിദ്യാർത്ഥികൾക്കാണ് രാഷ്ട്രപതി മിഠായി നൽകിയത്. മൂന്ന് മിനിറ്റോളം ഇതിനായി രാഷ്ട്രപതി ചിലവഴിച്ചു.

17 Mar 2023 12:28 (IST)

രാഷ്ട്രപതി ദ്രൗപദി മുർമു മാതാ അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി

രാഷ്ട്രപതി ദ്രൗപദി മുർമു അമൃതാനന്ദമയി മഠം സന്ദർശിച്ചു. രാവിലെ 9: 46 നാണ് രാഷ്ട്രപതി അമൃതപുരിയിലെത്തിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിക്കൊപ്പം ഉണ്ടായിരുന്നു. രാഷ്ട്രപതിയെ മഠം വൈസ് ചെയർമാൻ സ്വാമി അമൃത സ്വരൂപാനന്ദപുരിയുടെ നേതൃത്വത്തിൽ സ്വാമിനിമാർ ഹാരം ചാർത്തി സ്വീകരിച്ചു. ജില്ലാ കളക്ടർ, എഡിഎം , ഡിഐജി, സിറ്റി പോലീസ് കമ്മീഷണർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥ സംഘവും സ്വീകരണവേളയിൽ ഉണ്ടായിരുന്നു.

തുടർന്ന് രാഷ്ട്രപതി അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി. അതിനുശേഷം ആശ്രമത്തിലുണ്ടായിരുന്നമെക്സിക്കൻ പാർലമെന്റ് അംഗങ്ങളുമായി രാഷ്ട്രപതി 5 മിനുട്ടോളം അനൗപചാരിക കൂടിക്കാഴ്ചയും നടത്തി. മഠം നടത്തുന്ന സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുടെ വിവരങ്ങൾ പ്രദർശിപ്പിക്കുന്ന ബോർഡ് രാഷ്ട്രപതി നോക്കിക്കണ്ടു. അരമണിക്കൂറോളം നീണ്ട സന്ദർശനം പൂർത്തിയാക്കി രാഷ്ട്രപതി 10:22 ന് അമൃതപുരിയിൽ നിന്ന് മടങ്ങി. ഡിഐജി നിശാന്തിനിയുടെ നേതൃത്വത്തിൽ പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിരുന്നത്.

17 Mar 2023 11:18 (IST)

കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും

അമൃതപുരി സന്ദര്‍ശനത്തിന് ശേഷം തലസ്ഥാനത്ത് മടങ്ങിയെത്തുന്ന രാഷ്ട്രപതി ദ്രൗപതി മുർമു  കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷ ചടങ്ങ് ഇന്ന് 12 ന് ഉദ്ഘാടനം ചെയ്യും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി മറ്റ് മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും

17 Mar 2023 10:34 (IST)

രാഷ്ട്രപതി അമൃതപുരിയിലേക്ക് ; കായംകുളത്തെ എൻ.ടി.പി.സി. മൈതാനത്ത് വരവേല്‍പ്പ്

17 Mar 2023 10:12 (IST)

രാഷ്ട്രപതി ആലപ്പുഴ ജില്ലയില്‍

വള്ളിക്കാവിലുള്ള അമൃതാനന്ദമയീമഠം സന്ദർശനത്തിന്റെ ഭാഗമായി രാഷ്ട്രപതി കൊല്ലം ജില്ലയിലെത്തി.രാവിലെ 9.02 ഓടെയാണ് രാഷ്ട്രപതിയുൾപ്പെടെയുള്ള സംഘം മൂന്ന് ഹെലിക്കോപ്ടറുകളിലായി കായംകുളത്തെ എൻ.ടി.പി.സി. മൈതാനത്തെ ഹെലിപാടിൽ ഇറങ്ങിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, രമേശ് ചെന്നിത്തല എം.എൽ.എ., ജില്ല കളക്ടർ വി.ആർ. കൃഷ്ണതേജ, ജില്ല പോലീസ് മേധാവി ചൈത്ര തെരേസ ജോൺ എന്നിവർ ചേർന്നാണ് രാഷ്ട്രപതിയെ സ്വീകരിച്ചത്. സ്വീകരണത്തിന് ശേഷം രാഷ്ട്രപതി വാഹന വ്യൂഹത്തിൽ വള്ളിക്കാവിലേക്ക് യാത്രതിരിച്ചു.