• HOME
  • »
  • NEWS
  • »
  • kerala
  • »
  • കന്യാകുമാരി വിവേകാനന്ദ സ്മാരകം രാഷ്ട്രപതി ദ്രൗപതി മുർമു സന്ദർശിച്ചു

കന്യാകുമാരി വിവേകാനന്ദ സ്മാരകം രാഷ്ട്രപതി ദ്രൗപതി മുർമു സന്ദർശിച്ചു

തമിഴ്നാട് ഡിജിപിയുടെ നേതൃത്വത്തിൽ 1200 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നത്

  • Share this:

    സജ്ജയ കുമാർ

    കന്യാകുമാരി: കന്യാകുമാരി വിവേകാനന്ദ സ്മാരകം രാഷ്ട്രപതി ദ്രൗപതി മുർമു സന്ദർശിച്ചു. രാവിലെ 9 മണിയോടെയാണ് രാഷ്ട്രപതി ഹെലികോപ്റ്ററിൽ കന്യാകുമാരിയിൽ എത്തിയത്. പ്രത്യേക ബോട്ടിൽ വിവേകാനന്ദ മണ്ഡപത്തിൽ എത്തിയ രാഷ്ട്രപതി ധ്യാന മണ്ഡപം ഉൾപ്പെടെ സന്ദർശിച്ചു. തുടർന്ന് വിവേകാനന്ദ കേന്ദ്ര വളപ്പിലെ ഭാരത് മാത ക്ഷേത്രവും, രാമായണ ദർശനും സന്ദർശിച്ച ശേഷം 10.50 ഓടെ തിരുവനന്തപുരത്തേക്ക് തിരിച്ചു.

    തമിഴ്നാട് ഡിജിപിയുടെ നേതൃത്വത്തിൽ 1200 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നത്. രാഷ്ട്രപതിയുടെ വരവിനോടനുബന്ധിച്ച് വിനോദസഞ്ചാരികൾക്ക് കന്യാകുമാരിയിൽ സന്ദർശനം നടത്താൻ പൊലീസ് വിലക്കേർപ്പെടുത്തിയിരുന്നു. രാഷ്ട്രപതി മടങ്ങിയ ശേഷം രാവിലെ 11:30 മുതൽ കന്യാകുമാരിയിൽ പഴയതുപോലെ വിനോദസഞ്ചാരികളെ അനുവദിച്ചു.

    Published by:Vishnupriya S
    First published: