നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • തന്റെ യാത്ര കാരണം വിദേശികളുടെ വിവാഹം മുടങ്ങില്ല: കൊച്ചിയിലെ വിവാഹം നിശ്ചയിച്ച പോലെ നടക്കാൻ ഇടപെട്ട് രാഷ്ട്രപതി

  തന്റെ യാത്ര കാരണം വിദേശികളുടെ വിവാഹം മുടങ്ങില്ല: കൊച്ചിയിലെ വിവാഹം നിശ്ചയിച്ച പോലെ നടക്കാൻ ഇടപെട്ട് രാഷ്ട്രപതി

  ദമ്പതികൾക്ക് ആശംസകൾ നേർന്ന് ട്വീറ്റ് ചെയ്യാനും രാഷ്ട്രപതി മറന്നില്ല

  • News18
  • Last Updated :
  • Share this:
   കൊച്ചി: താൻ കാരണം വിദേശികളുടെ വിവാഹം മുടങ്ങാതിരിക്കാൻ നേരിട്ട് ഇടപെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഇന്ന് കേരളത്തിലെത്തുന്ന രാഷ്ട്രപതിയുടെ താമസസൗകര്യം ഒരുക്കിയിരിക്കുന്നത് കൊച്ചിയിലെ താജ് വിവാന്ത ഹോട്ടലിൽ ആണ്. ഇതോടെയാണ് ഇവിടെ വിവാഹ വേദിയാക്കി നിശ്ചയിച്ചിരുന്ന അമേരിക്കൻ കുടുംബം വെട്ടിലായത്.

   വിവാഹം കേരളത്തിൽ നടത്താൻ എട്ട് മാസം മുൻപ് തന്നെ ഇവർ തീരുമാനിച്ചിരുന്നതാണ്. ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി കുടുംബാംഗങ്ങൾ വിവാഹത്തിനായി കൊച്ചിയിലെത്തുകയും ചെയ്തു. എന്നാൽ രാഷ്ട്രപതിക്ക് താമസസൗകര്യം ഒരുക്കിയിരിക്കുന്ന ഹോട്ടലിൽ സുരക്ഷാ പ്രോട്ടോക്കോൾ പ്രകാരം വിവാഹ വേദി മാറ്റണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു. എന്നാൽ വിവാഹത്തിനെത്തിയ ആഷ്ലി ഹാൽ എന്ന സ്ത്രീ ഇക്കാര്യം ട്വീറ്റ് ചെയ്തതോടെയാണ് രാഷ്ട്രപതി നേരിട്ട് ഇടപെട്ടത്.

   Also Read-'ക്യാമ്പസുകളിൽ രക്തം വീഴ്ത്തുന്ന വിപത്കരമായ കളിയിൽ നിന്ന് സംഘപരിവാർ ശക്തികൾ പിന്മാറണം': പിണറായി വിജയൻ

   രാഷ്ട്രപതിഭവൻ ടാഗ് ചെയ്തുള്ള ട്വീറ്റ് ശ്രദ്ധയിൽപെട്ട രാഷ്ട്രപതി മിലിട്ടറി ഓഫീസിൽ വിവരം അറിയിച്ചു. തനിക്ക് ഒരുക്കിയ അതിസുരക്ഷ വേണ്ടെന്നറിയിച്ച അദ്ദേഹം വിവാഹം മുൻനിശ്ചയിച്ച പ്രകാരം തന്നെ നടത്താൻ നിർദേശിക്കുകയായിരുന്നു. തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ ഹോട്ടൽ അധിതൃതരെ വിളിച്ച് വിവാഹം നേരത്തെ നിശ്ചയിച്ച സമയത്ത് തന്നെ നടക്കാൻ ഏർപ്പാടാക്കുകയായിരുന്നു.

   ദമ്പതികൾക്ക് ആശംസകൾ നേർന്ന് ട്വീറ്റ് ചെയ്യാനും രാഷ്ട്രപതി മറന്നില്ല. 'പ്രശ്നം പരിഹരിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും നിങ്ങളുടെ സന്തോഷ മുഹൂർത്തത്തിന് എല്ലാവിധ ആശംസയും നേരുന്നുവെന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.
   Published by:Asha Sulfiker
   First published:
   )}