കൊച്ചി: ശബരിമല സന്ദർശനം രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒഴിവാക്കി. തിങ്കളാഴ്ച കൊച്ചിയിൽ എത്തുന്ന രാഷ്ട്രപതി ലക്ഷദ്വീപിലേക്ക് പോകും. ഒമ്പതിന് കൊച്ചിയിൽ തിരിച്ചെത്തി ഡൽഹിയിലേക്ക് മടങ്ങും.
ശബരിമലയിൽ ഹെലിപ്പാഡിന്‍റെ അഭാവം സംസ്ഥാന സർക്കാർ രാഷ്ട്രപതി ഭവനെ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം റദ്ദു ചെയ്തത്.
കഴിഞ്ഞ 27-നായിരുന്നു ശബരിമല ദർശനം നടത്തുവാനുള്ള ആഗ്രഹം രാഷ്ട്രപതിയുടെ ഓഫീസ് പത്തനംതിട്ട കളക്ടറുടെ ഓഫീസിനെ അറിയിച്ചത്. ഈ കാര്യം 28ന് സന്നിധാനത്ത് ചേർന്ന മകരവിളക്ക് അവലോകന യോഗത്തിൽ ജില്ലാ കളക്ടർ നൂഹ് അറിയിച്ചു. വരാനുള്ള സാധ്യത കുറവാണെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്‍റെ വിലയിരുത്തൽ.
എന്നാൽ, രാഷ്ട്രപതിയുടെ ഓഫീസ് സന്ദർശനം നടത്തുവാനുള്ള തീരുമാനം കഴിഞ്ഞദിവസമായിരുന്നു ഔദ്യോഗികമായി അറിയിച്ചത്.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.