• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മലയാളികൾക്ക് മലയാളത്തിൽ ഓണാശംസ നേർന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.

news18
Updated: September 11, 2019, 3:32 PM IST
മലയാളികൾക്ക് മലയാളത്തിൽ ഓണാശംസ നേർന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്
രാഷ്ട്രപതി രാംനാഥ് കോവിന്ദ്
news18
Updated: September 11, 2019, 3:32 PM IST
ന്യൂഡൽഹി: മലയാളികൾക്ക് മലയാളത്തിൽ ഓണാശംസകൾ നേർന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ട്വിറ്ററിലാണ് രാഷ്ട്രപതി ആശംസകൾ നേർന്നത്.

രാഷ്ട്രപതിയുടെ ഓണാശംസ,

"എല്ലാപേർക്കും, പ്രത്യേകിച്ചും ഭാരതത്തിലും വിദേശത്തും ഉള്ള മലയാളികളായ സഹോദരി സഹോദരങ്ങൾക്കും എന്റെ ഓണാശംസകൾ. ഈ വിളവെടുപ്പ് ഉത്സവം നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ഉദാത്തമായ സന്തോഷവും സമ്പത്സമൃദ്ധിയും കൊണ്ടുവരട്ടെ എന്ന് ആശംസിക്കുന്നു."

 



എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു. സന്തോഷത്തിന്‍റെയും ഐശ്വര്യത്തിന്‍റെയും സമൃദ്ധിയുടെയും ചൈതന്യം സമൂഹത്തിൽ നിറയ്ക്കാൻ ആഘോഷങ്ങൾക്ക് കഴിയട്ടെയെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്,

"എല്ലാവർക്കും ഹൃദയംഗമമായ ഓണാശംസകൾ. സമൂഹത്തിൽ സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ചൈതന്യം നിറയ്ക്കാൻ ഈ ആഘോഷങ്ങൾക്ക് കഴിയട്ടെ..."

 



ലോകമാസകലമുള്ള മലയാളി സഹോദരി - സഹോദരൻമാർക്ക് ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നതായി ആഭ്യന്തരമന്ത്രി അമിത് ഷാ ട്വിറ്ററിൽ കുറിച്ചു. അമിത് ഷായുടെ സന്ദേശം ഇങ്ങനെ,

ഓണമാഘോഷിക്കുന്ന ഈ ഐശ്വര്യവേളയിൽ ലോകമാസകലമുള്ള മലയാളി സഹോദരീ-സഹോദരന്മാർക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ! സന്തോഷവും സമാധാനവും സമൃദ്ധിയും സർവ്വ യിടത്തും വിതറാൻ ഈ ഓണാഘോഷം ഇടവരുത്തട്ടെ !!

 

First published: September 11, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...