തിരുവനന്തപുരം: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ (presidential election) കേരളത്തിൽ എൽഡിഎഫിനൊപ്പവും കർണാടകയിൽ ബിജെപിക്കൊപ്പവും നിൽക്കുക എന്ന പ്രത്യേക രാഷ്ട്രീയ നിലപാടിൽ ജനതാദൾ (സെക്കുലർ). രാഷ്ട്രീയ അപകടം മനസ്സിലാക്കി ദൾ കേരളഘടകം നടത്തിയ അതിവേഗ രാഷ്ട്രീയ ഇടപെടലാണ് ദളിന്റെ എൽഡിഎഫിലെ സ്ഥാനത്തിനുനേരെ ഉയർന്നേക്കാവുന്ന ഭീഷണിയെ തട്ടിമാറ്റിയത്. ഇതോടെ കേരളത്തിലെ മുഴുവൻ വോട്ടുകളും പ്രതിപക്ഷ കക്ഷികളുടെ സംയുക്ത സ്ഥാനാർഥി യശ്വന്ത് സിൻഹയ്ക്ക് തന്നെ ലഭിക്കുമെന്നുറപ്പായി.
രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ എച്ച് ഡി ദേവഗൗഡയുടെയും മകൻ എച്ച് ഡി കുമാരസ്വാമിയുടെയും നിലപാട് തള്ളി യശ്വന്ത് സിൻഹയെ പിന്തുണക്കാൻ കേരള ഘടകം തീരുമാനിക്കുകയായിരുന്നു. ജെ ഡി എസിന്റെ മതേതര നിലപാടിൽ സംശയം പ്രകടിപ്പിച്ച് ലയന ചർച്ചയിൽനിന്ന് പിന്നാക്കം പോയ എൽ ജെ ഡി മാറിയ സാഹചര്യത്തിൽ തുടർചർച്ചകളിലേക്ക് കടക്കാനും തീരുമാനിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച ബംഗളൂരുവിൽ എത്തിയ മാത്യു ടി തോമസ്, മന്ത്രി കെ കൃഷ്ണൻകുട്ടി, സി കെ നാണു, എ നീലലോഹിത ദാസൻ എന്നിവർ ദേശീയ പ്രസിഡന്റ് എച്ച് ഡി ദേവഗൗഡയെ കണ്ട് രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ സാഹചര്യം വിശദീകരിച്ചു. ബി ജെ പി നിർദേശിച്ച ദ്രൗപദി മുർമുവിനെ പിന്തുണക്കാൻ സംസ്ഥാന ഘടകം തീരുമാനിച്ചതായി മുൻ മുഖ്യമന്ത്രി കുമാരസ്വാമി പ്രസ്താവിച്ചിരുന്നു. കേരളത്തിൽ ഇടതു മന്ത്രിസഭയിൽ പങ്കാളിയാണ് ജെ ഡി എസ് ഈ നിലയിൽ കർണാടകത്തിൽ സ്വീകരിച്ച നിലപാടിനൊപ്പം നിൽക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് നേതാക്കൾ വിശദീകരിച്ചു.
Also Read-
AKG Centre Attack| എകെജി സെന്റര്‍ ആക്രമണം: നിയമസഭയില്‍ അടിയന്തര പ്രമേയം; ചർച്ച ഒരു മണി മുതൽകഴിഞ്ഞ ദിവസം എച്ച് ഡി കുമാര സ്വാമിയാണ് ദ്രൗപദി മുർമുവിനെ പിന്തുണക്കുന്ന കാര്യം പ്രഖ്യാപിച്ചത്. ''ജൂണ്‍ 18ലെ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ആവശ്യമായ വോട്ട് മുര്‍മുവിന് ഇപ്പോഴേ ഉറപ്പാണ്. ഞങ്ങളുടെ പിന്തുണ ആവശ്യമില്ല. എങ്കിലും ഞങ്ങളുടെ പിന്തുണ ആവശ്യപ്പെട്ടിരുന്നു''-കുമാരസ്വാമി പറഞ്ഞു. 'പിന്തുണ ആവശ്യപ്പെട്ട് മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയെ അവര്‍ രണ്ടുതവണ വിളിച്ചിരുന്നു. ബംഗളൂരുവില്‍ അദ്ദേഹത്തെ കാണാന്‍ അപ്പോയിന്റ്‌മെന്റ് പോലും തേടിയിരുന്നു. പക്ഷേ, ഇവിടെ വന്ന് പിന്തുണ തേടേണ്ട ആവശ്യമില്ലെന്നായിരുന്നു എന്റെ അഭിപ്രായം'- കുമാരസ്വാമി പറഞ്ഞു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപിയോ കോണ്‍ഗ്രസോ എന്ന ചോദ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. 'ബി ടീമിന്റെ പ്രശ്‌നവും ഉദിക്കുന്നില്ല. രണ്ട് സ്ഥാനാര്‍ത്ഥികളുടെയും പശ്ചാത്തലം പരിശോധിച്ച് ഞങ്ങള്‍ തീരുമാനിക്കും'- അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് ഭരണ- പ്രതിപക്ഷ മുന്നണികൾ നേർക്കുനേർ പോരാടുന്നതിനിടെയാണ് എൽഡിഎഫും യുഡിഎഫും പിന്തുണക്കുന്ന രാഷ്ട്രപതി സ്ഥാനാർഥി യശ്വന്ത് സിൻഹ കേരളത്തിൽ പ്രചാരണത്തിനെത്തിയത്. കേരളത്തിൽ നിന്നുള്ള മുഴുവൻ വോട്ടുകളും തനിക്ക് ലഭിക്കുമെന്ന് യശ്വന്ത് സിൻഹ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിന് വിമാനത്താവളത്തിൽ സ്വീകരണം നൽകിയതിനെ ചൊല്ലിപ്പോലും ഇവിടെ ഇടത്-വലത് തർക്കം ഉടലെടുത്തിരുന്നു.
Also Read-
Kannur Feni| കശുമാങ്ങയിൽനിന്ന് മദ്യം: 'കണ്ണൂർ ഫെനി' ഡിസംബറോടെ; പയ്യാവൂർ സഹകരണ ബാങ്കിന് അന്തിമാനുമതിഇന്ത്യയിലെ പ്രതിപക്ഷ ഐക്യത്തിന്റെ പ്രതീകമായാണ് യശ്വന്ത് സിൻഹയെ രാഷ്ട്രപതി സ്ഥാനാർഥിയായി 17 പ്രതിപക്ഷ കക്ഷികൾ ചേർന്ന് അവതരിപ്പിച്ചത്. രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ പ്രതിപക്ഷ ഐക്യത്തിൽനിന്നു മാറി നിൽക്കുകയാണു ദളിന്റെ ദേശീയ അധ്യക്ഷൻ ദേവഗൗഡ. എൻഡിഎയുടെ ദ്രൗപദി മുർമു മികച്ച സ്ഥാനാർഥിയാണെന്നു ഗൗഡ പ്രതികരിച്ചിരുന്നു.
താൻ രാഷ്ട്രപതി സ്ഥാനാർഥിയാകുമെന്ന് ദേവഗൗഡ പ്രതീക്ഷിച്ചിരുന്നതായും പറയപ്പെടുന്നു. ഒടുവിൽ സിൻഹ പ്രതിപക്ഷത്തിന്റെയും ദ്രൗപദി ഭരണപക്ഷത്തിന്റെയും സ്ഥാനാർഥികളായതോടെ ഗൗഡ വിയോജിപ്പു തുറന്നുപറഞ്ഞു. എങ്കിലും, ഇടതുമുന്നണിയുടെ പൊതുധാരണ പാലിച്ചു സിൻഹയ്ക്കു വോട്ടു ചെയ്യണമെന്ന അഭിപ്രായമാണ് സംസ്ഥാന നേതൃത്വം മുന്നോട്ടുവെച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.