കൊച്ചി: തൃക്കാക്കര വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ മദ്യപിച്ചെത്തിയെന്ന ആരോപണത്തെ തുടർന്ന് പ്രിസൈഡിംഗ് ഓഫീസറെ മാറ്റി. മരോട്ടിച്ചുവടിലുള്ള 23 നമ്പർ ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസറെയാണ് മാറ്റിയത്. മരോട്ടി ചുവട് സെന്റ് ജോർജ് സ്കൂളിലെ പ്രിസൈഡിoഗ് ഓഫീസർ വർഗീസ് പിയാണ് മദ്യപിച്ചെത്തിയതായി ആക്ഷേപം ഉയർന്നത്. പകരം മറ്റൊരു പ്രിസൈഡിംഗ് ഓഫീസറെ ബൂത്തിൽ നിയോഗിച്ചു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കനത്ത പോളിങ്. ആദ്യ മൂന്നു മണിക്കൂറിൽ പോളിങ് 20 ശതമാനം കടന്നു. ഇതുവരെ 24.03 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ് പാലാരിവട്ടം പൈപ്പ്ലൈൻ ജംക്ഷനിലെ ബൂത്ത് 50ലും എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ് വാഴക്കാലയിലെ 140–ാം നമ്പർ ബൂത്തിലും വോട്ടു രേഖപ്പെടുത്തി.
രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണു പോളിങ്. വെള്ളിയാഴ്ചയാണു വോട്ടെണ്ണൽ. പി.ടി.തോമസ് എംഎൽഎയുടെ നിര്യാണംമൂലം ഒഴിവുവന്ന നിയമസഭാ സീറ്റിലേക്കാണു തിരഞ്ഞെടുപ്പ്. ആകെയുള്ള 1,96,805 വോട്ടർമാരിൽ 1,01,530 പേർ വനിതകളാണ്. ഒരു ട്രാൻസ്ജെൻഡറുമുണ്ട്. പോളിങ് സ്റ്റേഷനുകളിൽ വോട്ടർമാരുടെ നീണ്ടനിരയാണ്. പോളിങ്ങിനു ശേഷം ബാലറ്റ് യൂണിറ്റുകൾ മഹാരാജാസ് കോളജിലെ സ്ട്രോങ് റൂമിലേക്കു മാറ്റും. ജൂൺ 3നു രാവിലെ എട്ടിനാണ് വോട്ടെണ്ണൽ തുടങ്ങുക. 6 തപാൽ വോട്ടുകളും 83 സർവീസ് വോട്ടും മണ്ഡലത്തിലുണ്ട്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.