നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • പോളിംഗ് ബൂത്തിൽ എത്തിയത് സി.പി.എം ചിഹ്നമുള്ള മാസ്ക് ധരിച്ച്; പ്രിസൈഡിങ് ഓഫീസറെ മാറ്റി

    പോളിംഗ് ബൂത്തിൽ എത്തിയത് സി.പി.എം ചിഹ്നമുള്ള മാസ്ക് ധരിച്ച്; പ്രിസൈഡിങ് ഓഫീസറെ മാറ്റി

    സംഭവം അന്വേഷിച്ചു റിപ്പോർട്ടു സമർപ്പിക്കാൻ ആർഡിഒയെ ജില്ലാ കളക്ടർ ചുമതലപ്പെടുത്തി.

    News18

    News18

    • Share this:
      തിരുവനന്തപുരം:  തെരഞ്ഞെടുപ്പ് ജോലിക്ക് പാർട്ടി ചിഹ്നമുളള മാസ്ക് ധരിച്ചെത്തിയ പ്രിസൈഡിങ് ഓഫീസറെ മാറ്റി. കൊല്ലം മുഖത്തല ബ്ലോക്കിലെ കൊറ്റങ്കര ജില്ലാ പഞ്ചായത്ത് പരിധിയിലെ ജോൺസ് കശുവണ്ടി ഫാക്ടറിയിലെ ഒന്നാം നമ്പർ ബൂത്തിലെ പ്രിസൈഡിങ് ഓഫീസറെയാണ് മാറ്റിയത്.

      പ്രിസൈഡിങ് ഉദ്യോഗസ്ഥ അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നം പതിപ്പിച്ച മാസ്കും ധരിച്ചാണ് ബൂത്തിലെത്തിയത്. ഇതിനെതിരേ യു.ഡി.എഫ്, ബി.ജെ.പി. പ്രവർത്തകർ പരാതി ഉന്നയിച്ചു. അത് പരാതിയായി ജില്ലാ കളക്ടർക്ക് കൈമാറുകയും ചെയ്തു. ഇതേത്തുടർന്ന് അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ അബ്ദുൾ നാസർ ഉദ്യോഗസ്ഥയെ തിരഞ്ഞെടുപ്പ് ചുമതലകളിൽ നീക്കി. പകരം മറ്റൊരു ഉദ്യോഗസ്ഥന് ബൂത്തിന്റെ ചുമതല നൽകി.

      Also Read 'സ്വർണ്ണക്കടത്തുകാരെ മുഖ്യമന്ത്രിയും സ്പീക്കറും മന്ത്രിമാരും സഹായിച്ചു; സ്പീക്കറുടെ വിദേശയാത്രകൾ ദുരൂഹം': കെ.സുരേന്ദ്രൻ

      സംഭവം അന്വേഷിച്ചു റിപ്പോർട്ടു സമർപ്പിക്കാൻ ആർഡിഒയെ ചുമതലപ്പെടുത്തി. റിപ്പോർട്ടു ലഭിച്ചാലുടൻ നടപടിയെന്നു ജില്ലാ കലക്ടർ ബി. അബ്ദുൽ നാസർ വ്യക്തമാക്കി. ഉദ്യോഗസ്ഥയ്ക്കെതിരെ യുഡിഎഫ് പരാതി ഉന്നയിച്ചിരുന്നു.

      പ്രിസൈഡിങ് ഓഫീസർ പാർട്ടി ചിഹ്നം പതിപ്പിച്ച മാസ്ക് ധരിച്ചെത്തിയ സംഭവം നിയമപരമായി നേരിടുമെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ പറഞ്ഞു.
      Published by:Aneesh Anirudhan
      First published:
      )}