നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • നാര്‍ക്കോട്ടിക് ജിഹാദ്; സര്‍വകക്ഷി യോഗത്തിനായി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ശക്തമാകുന്നു

    നാര്‍ക്കോട്ടിക് ജിഹാദ്; സര്‍വകക്ഷി യോഗത്തിനായി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ശക്തമാകുന്നു

    ഇരു വിഭാഗത്തേയും ഒന്നിച്ചിരുത്ത ചർച്ചയ്ക്ക് തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

    News18 Malayalam

    News18 Malayalam

    • Share this:
    തിരുവനന്തപുരം: പാലാ രൂപതാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തെ തുടർന്നുണ്ടായ സാമൂഹിക സാഹചര്യം ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിക്കാൻ സർക്കാരിൽ സമ്മർദ്ദം ശക്തമാകുന്നു. ഇരു വിഭാഗത്തേയും ഒന്നിച്ചിരുത്ത ചർച്ചയ്ക്ക് തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. എന്നാൽ സർവകക്ഷി യോഗമോ മതനേതാക്കളുടെ യോഗമോ വിളിക്കുന്ന കാര്യത്തിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തിനു ശേഷം സംസ്ഥാനത്തെ സാമൂഹിക അന്തരീക്ഷം മോശമായെന്ന് എല്ലാ പാർട്ടികളും ഒരു പോലെ ആശങ്കപ്പെടുന്നു.

    സാമൂഹിക മാധ്യമങ്ങളിൽ മുൻപെങ്ങും കേരളം കണ്ടിട്ടില്ലാത്ത തരത്തിലുള്ള വിദ്വേഷ പ്രചരണമാണ് നടക്കുന്നത്. എന്നാൽ ഇതുവരെയും ഒരളുടേ പേരിൽ പോലും കേസെടുക്കാൻ പൊലീസ് തയാറായിട്ടില്ല. സർക്കാരിൽ നിന്ന് കൃത്യമായ നിർദേശം ലഭിക്കാത്തതാണ് പൊലീസിനെ തടയുന്നത്. ബിഷപ്പിന്റെ പ്രസ്താവനയ്ക്കെതിരേ കേസെടുക്കണമെന്നും ആവശ്യമുണ്ട്.

    വിവാദത്തിൽ ബിജെപിയുടെ അത്യുത്സാഹവും ഇടതു-വലതു മുന്നണികളെ ആശങ്കയിലാക്കുന്നുണ്ട്. അതി വൈകാരിക വിഷയമായതിനാൽ ജാഗ്രതയോടെ കാര്യങ്ങൾ നീക്കിയാൽ മതിയെന്നാണ സർക്കാർ തീരുമാനം. ആദ്യം പാലാ ബിഷപ്പിനെ വിമർശിച്ച പ്രതിപക്ഷവും നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. വിദ്വേഷ പ്രചരണത്തിൽ നടപടിയില്ലാത്ത സർക്കാരിനെതിരെയാണ് ഇപ്പോൾ പ്രതിപക്ഷ വിമർശനം.

    കേരളത്തില്‍ ഇരു സമുദായങ്ങളും തമ്മില്‍ സംഘര്‍ഷം ഉണ്ടാകാതിരിക്കാനുള്ള നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചതെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ചെറുവിരല്‍ അനക്കാതെ ഇരു സമുദായങ്ങളും സംഘര്‍ഷത്തിലേക്ക് പോകുന്നത് നോക്കി നില്‍ക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ ഫേക്ക് ഐഡി ഉപയോഗിച്ച് സമുദായ സ്പര്‍ധ ഉണ്ടാക്കുന്ന തരത്തില്‍ ഹീനമായ ഭാഷ ഉപയോഗിച്ച് ചിലര്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ഇവിടെയൊരു സസര്‍ക്കാരോ പൊലീസോ സൈബര്‍ സെല്ലോ ഉണ്ടോയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.

    Also Read-മതവിദ്വേഷം ഉണ്ടാക്കുന്ന പരാമർശം മത നേതാക്കൻമാരുടെ ഭാഗത്ത് നിന്നും ഉണ്ടാവാൻ പാടില്ല: മന്ത്രി അഹമ്മദ് ദേവർ കോവിൽ

    സമുദായ മൈത്രി തകര്‍ക്കാന്‍ ശ്രമിക്കുന്ന യഥാര്‍ഥ കള്ളന്‍മാരെ പിടിക്കാന്‍ പൊലീസോ സര്‍ക്കാരോ ഭരണമോ കേരളത്തിലില്ല.  തമ്മിലടിച്ച് വഷളാകട്ടെയെന്ന സംഘപരിവാറിന്റെ ചിന്ത തന്നെയാണോ ഈ സര്‍ക്കാരിനുമുള്ളത്. സമൂഹമാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകളിലൂടെ സമുദായങ്ങളെ തമ്മിലടിപ്പിച്ച് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സര്‍വകക്ഷി യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ ശാശ്വത പരിഹാരം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ തയാറാകണം. എരിതീയില്‍ എണ്ണ കോരിയൊഴിക്കാന്‍ ആരും തയാറാകരുത്.

    Also Read-'നർക്കോട്ടിക് ജിഹാദ്' പരാമർശം; മറ്റ് ബിഷപ്പുമാരുമായി ചർച്ച ചെയ്‌ത ശേഷം ആണ് പാലാ ബിഷപ്പ് നിലപാട് പറഞ്ഞത്: പിസി ജോർജ്

    ബിഷപ്പ് ഹൗസിലേക്ക് പ്രകടനം നടത്തി  മുദ്രാവാക്യം വിളിച്ചത് അസംബന്ധമാണ്. വീണു കിട്ടിയ അവസരം ഉപയോഗിച്ച് കേരളത്തെ കത്തിച്ച് ചാമ്പലാക്കാന്‍ കാത്തിരിക്കുന്നവരുണ്ട്. അവരുടെ കെണിയില്‍ വീഴരുതെന്നാണ് ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിക്കുന്നതെനും പ്രതിപക്ഷ നേതാവ് പറഞ്ഞു. സമ്മർദ്ദം ശക്തമാകുന്ന സാഹചര്യത്തിൽ സർക്കാർ വൈകാതെ സർവകക്ഷിയോഗമോ മതനേതാക്കളുടെ യോഗമോ വിളിച്ചേക്കും.
    Published by:Jayesh Krishnan
    First published:
    )}