'മുല്ലപ്പള്ളിയുടെ വിദ്യ വേണ്ട, കരുത്തന്‍ തന്നെ വേണം': കോണ്‍ഗ്രസില്‍ അടിപിടി നടക്കുന്ന വടകര

ജയരാജനെതിരെ ദുര്‍ബല സ്ഥാനാര്‍ഥിയെ നിര്‍ത്തരുതെന്ന് ആര്‍എംപിയും കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആരെയെങ്കലും സ്ഥാനാര്‍ഥിയാക്കിയാല്‍ നിലവിലെ സാഹചര്യത്തില്‍ അത് കോണ്‍ഗ്രസില്‍ കലാപമുണ്ടാകുമെന്ന് സംസ്ഥാന നേതാക്കള്‍ക്കും നന്നായി അറിയാം. ഇതു മനസിലാക്കി ഹൈക്കമാന്‍ഡിന്റെയും സംസ്ഥാന നേതാക്കളുടെയും നിര്‍ബന്ധത്തിനു വഴങ്ങി മുല്ലപ്പള്ളിക്ക് മത്സരിക്കേണ്ടി വരുമെന്നാണ് സൂചന.

news18
Updated: March 18, 2019, 8:47 PM IST
'മുല്ലപ്പള്ളിയുടെ വിദ്യ വേണ്ട, കരുത്തന്‍ തന്നെ വേണം': കോണ്‍ഗ്രസില്‍ അടിപിടി നടക്കുന്ന വടകര
മുല്ലപ്പള്ളി
  • News18
  • Last Updated: March 18, 2019, 8:47 PM IST
  • Share this:
തിരുവനന്തപുരം: മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ നിലപാടെടുത്തതോടെ വടകരയില്‍ സ്ഥാനാര്‍ഥിയെ കണ്ടെത്താനാകാതെ കോണ്‍ഗ്രസ്. കെപിസിസി അധ്യക്ഷനായതിനാല്‍ തെരഞ്ഞെടുപ്പിനെ മുന്നില്‍ നിന്ന് നയിക്കണമെന്ന ന്യായം നിരത്തിയാണ് സിറ്റിംഗ് എം.പിയായ മുല്ലപ്പള്ളി ആദ്യമെ മത്സരത്തിനില്ലെന്നു പ്രഖ്യാപിച്ചത്. എന്നാല്‍ വടകരയില്‍ സിപിഎമ്മിലെ പി.ജയരാജനെതിരെ ശക്തനായ സ്ഥാനാര്‍ഥി വേണമെന്ന നിലപാടിലാണ് നേതാക്കളും അണികളും. അതുകൊണ്ടു തന്നെ മുല്ലപ്പള്ളി സ്ഥാനാര്‍ഥിയാകണമെന്ന നിര്‍ദ്ദേശമാണ് ഇപ്പോള്‍ ഹൈക്കമാന്‍ഡില്‍ നിന്നു പോലും ഇപ്പോള്‍ ഉയരുന്നത്.

മുല്ലപ്പള്ളി പിന്‍വാങ്ങിയതിനെ തുടര്‍ന്ന് നിരവധി പേരുകളാണ് വടകരയില്‍ ഉയര്‍ന്നു വന്നത്. വടകരയ്ക്കു പിന്നാലെ വയനാട്, ആലപ്പുഴ, ആറ്റിങ്ങള്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയവും ത്രിശങ്കുവിലായി. വയനാടിനു വേണ്ടി ഗ്രൂപ്പുകള്‍ പിടിമുറുക്കിയതും ആലപ്പുഴയില്‍ സിറ്റിംഗ് എം.പിയായ കെ.സി വേണുഗോപാല്‍ പിന്‍വാങ്ങിയതുമാണ് പ്രതിസന്ധിയുണ്ടാക്കിയത്.

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പി.ജയരാജന്‍ മത്സരിക്കുന്ന പശ്ചാത്തലത്തിലാണ് ശക്തമായ പ്രതിയോഗി വേണമെന്ന അഭിപ്രായം കോണ്‍ഗ്രസില്‍ ഉയര്‍ന്നുവന്നത്. നിരവധി പേരുകള്‍ നിര്‍ദ്ദേശിക്കപ്പെട്ടെങ്കിലും അവയൊന്നും നേതാക്കള്‍ അംഗീകരിച്ചിട്ടില്ല. ഇതിനു പിന്നാലെയാണ് മുല്ലപ്പള്ളി സ്ഥാനാര്‍ഥിയാകണമെന്ന നിര്‍ദ്ദേശം വീണ്ടും സജീവമായതും ഹൈക്കമാന്‍ഡ് തന്നെ ഇക്കാര്യം നേരിട്ട് ആവശ്യപ്പെട്ടതും. ഇതോടെ ഗത്യന്തരമില്ലാതെ ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്കുള്ള മടക്കയാത്ര പോലും മുല്ലപ്പള്ളിക്ക് മാറ്റേണ്ടി വന്നു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് ചര്‍ച്ച നടത്തിയെങ്കിലും മത്സരിക്കാനില്ലെന്ന നിലപാടില്‍ മുല്ലപ്പള്ളി ഉറച്ചു നില്‍ക്കുന്നതായാണ് വിവരം.

Also Read 'സുരേന്ദ്രനെ വെട്ടിയാല്‍ വിവരമറിയും'; രോഷം അണപൊട്ടി പത്തനംതിട്ടയിലെ അണികള്‍

ജയരാജനെതിരെ ദുര്‍ബല സ്ഥാനാര്‍ഥിയെ നിര്‍ത്തരുതെന്ന് ആര്‍എംപിയും കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആരെയെങ്കലും സ്ഥാനാര്‍ഥിയാക്കിയാല്‍ നിലവിലെ സാഹചര്യത്തില്‍ അത് കോണ്‍ഗ്രസില്‍ കലാപമുണ്ടാകുമെന്ന് സംസ്ഥാന നേതാക്കള്‍ക്കും നന്നായി അറിയാം. ഇതു മനസിലാക്കി ഹൈക്കമാന്‍ഡിന്റെയും സംസ്ഥാന നേതാക്കളുടെയും നിര്‍ബന്ധത്തിനു വഴങ്ങി മുല്ലപ്പള്ളിക്ക് മത്സരിക്കേണ്ടി വരുമെന്നാണ് സൂചന.

First published: March 18, 2019, 8:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading