വയനാട് ജില്ലയില്‍ കുരങ്ങുപനി വ്യാപിക്കുന്ന മേഖലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലോക്ക്ഡൗണ്‍ മാതൃകയില്‍ നടപ്പാക്കാന്‍ ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. ജില്ലയിലെ തിരുനെല്ലി പഞ്ചായത്തിലുള്ളവര്‍ക്കുമാത്രമാണ് ഇത്തവണ കരുങ്ങു പനി സ്ഥിരീകരിച്ചത്. ഈ പ്രദേശത്ത് സ്പെഷ്യല്‍ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്.
രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ സാഹചര്യത്തിലും ഈ മേഖലയിലുള്ളവര്‍ വിറക്, തേന്‍ മുതലായവ ശേഖരിക്കുന്നതിനും മീന്‍ പിടിക്കുന്നതിനും കാടിനകത്തേക്ക് പോകാറുണ്ട്. ഇങ്ങനെ പോയവര്‍ക്കാണ് ഈ വര്‍ഷം കൂടുതലായും രോഗം ബാധിച്ചത്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഈ മേഖലകളില്‍ ആളുകളെ കാടിനുള്ളിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതെ ലോക്ക്ഡൗണ്‍ മാതൃകയിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം.
BEST PERFORMING STORIES:'5G നെറ്റ് വർക്ക് കൊറോണ വ്യാപനത്തിന് കാരണമാകും'; ഗൂഢാലോചന സിദ്ധാന്തക്കാരനെ ഫെയ്സ്ബുക്ക് പുറത്താക്കി[NEWS]പൊതുചടങ്ങിൽ പങ്കെടുക്കുന്ന കിം ജോങ് ഉൻ; ചിത്രങ്ങൾ പുറത്തുവിട്ട് ഉത്തരകൊറിയ[NEWS]COVID 19 ലോക്ക്ഡൗൺ | വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുതന്നെ[NEWS]
തിരുനെല്ലി പഞ്ചായത്തിലെ 28 പേര്‍ക്കാണ് ഈവര്‍ഷം കുരങ്ങുപനി സ്ഥിരീകരിച്ചത്. എല്ലാവരും ആദിവാസി വിഭാഗത്തിലുള്ളവരാണ്. ഇതില്‍ നാല് പേര്‍ രോഗബാധയേറ്റ് മരിച്ചു. ഒരാള്‍ ഇപ്പോള്‍ ചികിത്സയിലാണ്. ഇതുകൂടാതെ 12 പേര്‍ക്കുകൂടി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Monkey fever, Monkey fever death in wayanad, Monkey fever treatment