ഒരു മാസം മുമ്പ് 50 രൂപയിലും താഴെ; ലോക്ക്ഡൗൺ കാലത്ത് ലോക്ക് ഇല്ലാതെ കുതിച്ച് കോഴിയിറച്ചി വില

നിലവിലെ സ്ഥിതി അനുസരിച്ച് ഇനിയും വില കൂടും എന്നും കച്ചവടക്കാർ

News18 Malayalam | news18-malayalam
Updated: May 23, 2020, 5:33 PM IST
ഒരു മാസം മുമ്പ് 50 രൂപയിലും താഴെ; ലോക്ക്ഡൗൺ കാലത്ത് ലോക്ക് ഇല്ലാതെ കുതിച്ച് കോഴിയിറച്ചി വില
news18
  • Share this:
കൊച്ചി: കോവിഡ് വ്യാപനവും പക്ഷി പനിയും റിപ്പോർട്ട് ചെയ്തതോടെ ഒരു മാസം മുമ്പ് വരെ കുത്തനെ ഇടിഞ്ഞ ചിക്കൻ വിലയാണ് ഒറ്റയടിക്ക് കുതിച്ചുയർന്നത്. 90 രൂപയ്ക്ക് മേൽ  വിറ്റ കോഴിയിറച്ചിയുടെ വില 50 രൂപയ്ക്കും താഴെയായിരുന്നു.

എന്നാൽ കോഴിയിറച്ചിക്ക് ഇന്ന് കൊച്ചിയിൽ വില 160 ന് മേലെ. ഒരാഴ്ചയ്ക്കിടെ 40 രൂപ മുതൽ 50 രൂപ വരെ വില വർദ്ധനവ് ആണ് ഉണ്ടായത്. മറ്റു സ്ഥലങ്ങളിൽ നിന്ന് ഉൾപ്പെടെ ഇറച്ചിക്കോഴികൾ എത്താത്തതും വില കയറ്റത്തിന് കാരണമായിട്ടുണ്ട്.

TRENDING:ഒരു കിലോ കോഴിയിറച്ചിക്ക് വില 230 രൂപ; മന്ത്രി പറയുന്ന വിലയ്ക്ക് വിൽക്കാനാകില്ലെന്ന് വ്യാപാരികൾ [NEWS]കോഴിയ്ക്കു വില തോന്നിയപോലെ; കാഴ്ച്ചക്കാരായി കെപ്കോ [NEWS]വാളയാർ സംഭവം; കോൺഗ്രസ് MPമാരുടേയും MLAമാരുടെയും നിരീക്ഷണ കാലാവധി പൂർത്തിയായി [NEWS]
ലോക്ക് ഡൗണോടെ മത്സ്യ ലഭ്യതയിൽ ഉണ്ടായ കുറവും കോഴിയിറച്ചിയുടെ വില കൂടാൻ കാരണം ആയിട്ടുണ്ടെന്നാണ് കച്ചവടക്കാർ പറയുന്നത്. ഇസ്റ്റർ , റംസാൻ സീസണിൽ ഉയർന്ന വില പിന്നീട് താഴ്ന്നിട്ടില്ല.

കോവിഡ് പശ്ചാത്തലത്തിൽ കോഴിയിറച്ചി വാങ്ങാൻ എത്തുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. നിലവിലെ സ്ഥിതി അനുസരിച്ച് ഇനിയും വില കൂടും എന്നും കച്ചവടക്കാർ പറയുന്നു. കോഴിത്തീറ്റ വില വർദ്ധനവ് ഉൾപ്പെടെ കച്ചവടക്കാരെയും പ്രതിസന്ധിയിൽ ആക്കുന്നുണ്ട്.

First published: May 23, 2020, 5:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading