നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് പരാതി: കൊച്ചിയിൽ വൈദികൻ അറസ്റ്റിൽ

  കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് പരാതി: കൊച്ചിയിൽ വൈദികൻ അറസ്റ്റിൽ

  ബോയ്സ് ഹോമിലെ കൂടുതൽ കുട്ടികള്‍ ഇയാളുടെ പീഡനത്തിനിരയായിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

  Fr George

  Fr George

  • News18
  • Last Updated :
  • Share this:
   കൊച്ചി: ബാലഭവനിലെ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന പരാതിയിൽ വൈദികൻ അറസ്റ്റിൽ. കൊച്ചി പെരുമ്പടം ബോയ്സ് ഹോമിലെ കുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയിൽ ജെറി എന്നു വിളിക്കുന്ന ഫാദര്‍ ജോർജാണ് അറസ്റ്റിലായത്.
   ബോയ്‌സ് ഹോമിന്റെ ഡയറക്ടര്‍ കൂടിയാണ് ഇയാൾ.

   Also Read-ബലാത്സംഗത്തിന് ശ്രമിച്ച യുവാവിനെ ചവിട്ടി വീഴ്ത്തി എൺപത്തൊന്നുകാരി രക്ഷപെട്ടു

   ഏഴു കുട്ടികളെ ഇയാള്‍ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി. പീഡനത്തെ തുടർന്ന് കുട്ടികൾ ബാലഭവനിൽ നിന്ന് ഓടിപ്പോയിരുന്നു. രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസമാണ് പൊലീസ് വൈദികനെ കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി.

   ബോയ്സ് ഹോമിലെ കൂടുതൽ കുട്ടികള്‍ ഇയാളുടെ പീഡനത്തിനിരയായിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

   First published: