നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Sexual Abuse | പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച വൈദികൻ അറസ്റ്റിൽ

  Sexual Abuse | പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച വൈദികൻ അറസ്റ്റിൽ

  മരട് സെൻറ് മേരീസ് മഗ്ദലിൻ പള്ളി സഹ വികാരിയായിരുന്നു. സംഭവത്തിന് ശേഷം ഇയാൾ വിവിധ സംസ്ഥാനങ്ങളിൽ ഒളിവിലായിരുന്നു.

  Priest_Pocso

  Priest_Pocso

  • Share this:
   കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച വൈദികൻ അറസ്റ്റിൽ. വരാപ്പുഴ തുണ്ടത്തുംകടവ് തൈപറമ്പിൽ സിബി വർഗിസ് (32) നെയാണ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. മരട് സെൻറ് മേരീസ് മഗ്ദലിൻ പള്ളി സഹ വികാരിയായിരുന്നു. സംഭവത്തിന് ശേഷം ഇയാൾ വിവിധ സംസ്ഥാനങ്ങളിൽ ഒളിവിലായിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി വി. രാജീവിന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

   കോഴിക്കോട് 17കാരിയെ കൂട്ടബലാത്സംഗം ചെയ്തു; സുഹൃത്തും കൂട്ടാളികളും പിടിയിൽ

   കോഴിക്കോട്: പതിനേഴുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ നാലു പേർ അറസ്റ്റിലായി. കോഴിക്കോട് ജില്ലയിലെ തൊട്ടിൽപ്പാലത്താണ് സംഭവം. വിനോദ സഞ്ചാരകേന്ദ്രം കാണിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയാണ് പതിനേഴുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തിൽ കായക്കൊടി സ്വദേശികളായ മൂന്നുപേരും ഒരു കുറ്റ്യാടി സ്വദേശിയുമാണ് പിടിയിലായത്. ഇവര്‍ക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയതായി പൊലീസ് അറിയിച്ചു. ഇവരെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

   Also Read- ആൺകുട്ടിയെ ലൈംഗിക പീഡനത്തിന് പീഡനത്തിന് ഇരയാക്കിയ 21കാരൻ അറസ്റ്റിൽ

   സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, ഒക്ടോബര്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. അടുത്ത സുഹൃത്തായ യുവാവാണ് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. വിനോദ സഞ്ചാരകേന്ദ്രത്തിലെത്തിച്ചശേഷം ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി. തുടർന്ന് സുഹൃത്തും അയാൾക്കൊപ്പമുണ്ടായിരുന്ന മൂന്ന് യുവാക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. വിവരം പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അവശയായ പെണ്‍കുട്ടിയെ വീടിന് സമീപത്ത് ഉപേക്ഷിച്ച ശേഷം യുവാക്കൾ കടന്നു കളയുകയായിരുന്നു. തുടർന്ന് പെൺകുട്ടി വീട്ടുകാരോട് വിവരം പറയുകയും, അവർ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. കഴിഞ്ഞ കുറച്ചു കാലത്തിനിടയിൽ ഇത് മൂന്നാം തവണയാണ് കോഴിക്കോട് ജില്ലയില്‍ കൂട്ട ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.

   ധർമ്മടത്ത് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു

   കണ്ണൂര്‍: ധര്‍മ്മടം മേലൂരില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചു. മുഴപ്പിലങ്ങാട് കടവ് റോഡിലെ ചൈതന്യയില്‍ പ്രകാശന്റെ മകള്‍ അനഘ (24) യാണ് മരിച്ചത്. വടകര സ്വദേശിയും ഗോവയില്‍ ബേക്കറി ഉടമയുമായ വിജേഷിന്റെ ഭാര്യയായ അനഘ ചൊവ്വാഴ്ച പകല്‍ മേലൂരിലെ വീട്ടിൽവെച്ചാണ് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

   ദേഹമാസകലം പൊള്ളലേറ്റ അനഘയെ ഉടൻ തന്നെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ ചികിത്സയിലിരിക്കെയാണ് ഇന്ന് പുലർച്ചെ യുവതി മരിച്ചത്. സംഭവത്തെ തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് ധര്‍മ്മടം പൊലീസ് കേസെടുത്തു. മൂന്ന് വര്‍ഷം മുമ്പാണ് അനഘയുടെ വിവാഹം നടന്നത്. രണ്ട് വയസുള്ള ഇയാന്‍ മകനാണ്.
   Published by:Anuraj GR
   First published:
   )}