ഇടുക്കി: വിവാഹ കൂദാശയ്ക്കിടെ കുഴഞ്ഞുവീണ പുരോഹിതൻ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. കുമളി തേക്കടി സെന്‍റ് ജോർജ് പള്ളിയിലാണ് സംഭവം. സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി വികാരിയും മലങ്കര ഓര്‍ത്തഡോക്‌സ് സഭ ഇടുക്കി ഭദ്രാസനത്തിലെ സീനിയര്‍ വൈദികനുമായ എന്‍ പി ഏലിയാസ് കോര്‍ എപ്പിസ്‌കോപ്പ (62) ആണു മരിച്ചത്. തിങ്കാളാഴ്ച്ച ഉച്ചകഴിഞ്ഞ് പള്ളിയിൽ വിവാഹ കൂദാശ നടക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായ സംഭവം നടന്നത്.
കൂദാശക്കിടെ വൈദികൻ കുഴഞ്ഞു വീഴുകയായിരുന്നു. ഉച്ചകഴിഞ്ഞ് മൂന്നിനാണ് വിവാഹ കൂദാശ ആരംഭിച്ചത്. 3.30 ഓടെ വൈദികൻ ആലയത്തിനുള്ളിൽ കുഴഞ്ഞു വീണു. ഉടൻ തന്നെ വിവാഹ ചടങ്ങിൽ പങ്കെടുത്തവരുടെ നേതൃത്വത്തിൽ വൈദികനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാ മധ്യേ മരണം സംഭവിച്ചു.
വിവാഹ കൂദാശക്കിടെ വൈദികൻ കുഴഞ്ഞു വീണ് മരിച്ചു. കുമളി തേക്കടി സെന്‍റ് ജോർജ് ഓര്‍ത്തഡോക്‌സ് പള്ളി വികാരിയും മലങ്കര ഓര്‍ത്തഡോക്‌സ് സഭ ഇടുക്കി ഭദ്രാസനത്തിലെ സീനിയര്‍ വൈദികനുമായ എന്‍.പി. ഏലിയാസ് കോര്‍ എപ്പിസ്‌കോപ്പ (62)യാണ് മരിച്ചത്. #KeralaNews pic.twitter.com/mLBd4Yqb9q
— News18 Kerala (@News18Kerala) July 14, 2022
ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നുവെന്ന് സഭാ വൃത്തങ്ങൾ അറിയിച്ചു. നാല് മാസം മുമ്പ് ഹൃദയ വാല്‍വുകളുടെ ബ്ലോക്ക് മാറ്റുന്നതിനുള്ള സര്‍ജറി നടത്തിയിരുന്നു. ഇരട്ടയാർ - ശാന്തിഗ്രാം സെന്‍റ് മേരിസ് ഓര്‍ത്തഡോക്‌സ് പള്ളിയാണ് മാതൃ ഇടവക. സംസ്‌കാരം പിന്നീട്.
തിരുവനന്തപുരത്ത് ആശുപത്രി കെട്ടിട നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികൾ മരിച്ചു
തിരുവനന്തപുരത്ത് മണ്ണിനടിയിൽപ്പെട്ട് രണ്ട് പേർ മരിച്ചു. തിരുവനന്തപുരം ഊരൂട്ടമ്പലം സ്വദേശികളായ വിമൽ കുമാർ (36), ഷിബു എന്നിവരാണ് മരിച്ചത്. നെടുമങ്ങാട് കരകുളം കെൽട്രോൺ ജംഗഷന് സമീപമാണ് അപകടം നടന്നത്. ആശുപത്രി കെട്ടിടത്തിനുള്ള നിര്‍മ്മാണ ജോലിയിലായിരുന്നു തൊഴിലാളികൾ. ബേസ്മെന്റിനായി വാനം വെട്ടുന്നതിനിടയിൽ മണ്ണിടിഞ്ഞ് വീണുവെന്നാണ് വിവരം. ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം.
Also Read- Murder| തൃശൂരിൽ സംഘട്ടനത്തിനിടെ കുത്തേറ്റ് യുവാവ് മരിച്ചു; പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് പൊലീസ്
ഒരാളുടെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും ഒരാളുടെ മൃതദേഹം പേരൂർക്കടയിലെ ആശുപത്രിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. നെടുമങ്ങാട് പോലീസ് കേസെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Christian priest, Kumily