ആലപ്പുഴ: ആലപ്പുഴയില്‍ വികാരിയെ (Priest) പള്ളിമേടയില്‍ മരിച്ച നിലയില്‍ (Found dead) കണ്ടെത്തി. അമ്പലപ്പുഴ കരുമാടി സെന്റ് നിക്കോളാസ് പള്ളി വികാരി പച്ച സ്വദേശി മാത്യു ചെട്ടിക്കുളത്തെയാണ്(57) മേടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലത്തെ പ്രാര്‍ത്ഥനക്ക് അച്ഛനെ കാണാതെ വന്നതോടെ വിശ്വാസികള്‍ തിരക്കി ചെന്നപ്പോള്‍ മുറി അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു.
മുറിചവിട്ടിത്തുറന്ന് അകത്തു കയറിയപ്പോള്‍ കട്ടിലില്‍ കിടക്കുന്നതാണ് കണ്ടത്. നിരവധി രോഗങ്ങള്‍ക്ക് മരുന്നു കഴിക്കുന്നയാളാണ് ഫാ. ഫാത്യു എന്ന് കൂടെയുള്ളവര്‍ പറയുന്നു. മൃതദേഹം ചങ്ങനാശേരിയിലുള്ള സ്വവസതിയിലേക്ക് കൊണ്ടു പോയി.
Suicide | കണ്ണൂരിൽ പോക്സോ കേസിലെ ഇരയായ പെണ്‍കുട്ടി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
കണ്ണൂരില്‍ (Kannur) പോക്സോ കേസിൽ (POCSO Case) ഇരയായ പെൺകുട്ടി തൂങ്ങിമരിച്ച നിലയിൽ. തളിപ്പറമ്പ് സ്വദേശിനിയായ 19 കാരിയാണ് ആത്മഹത്യ (Suicide) ചെയ്തത്. തിങ്കളാഴ്ച വൈകീട്ടാണ് പെൺകുട്ടിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് വർഷം മുൻപ് പെൺകുട്ടിക്ക് 16 വയസ്സുള്ളപ്പോഴായിരുന്നു പീഡന൦ നടന്നത്. കേസ് രജിസ്റ്റർ ചെയ്ത് ഒന്നര വർഷത്തിന് ശേഷമാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്.
പാലക്കാട് സ്വദേശിയായ രാഹുല്‍ കൃഷ്ണ എന്ന യുവാവാണ് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി. ഇൻസ്റ്റാഗ്രാമിലൂടെ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച ശേഷമാണ് ഇയാൾ പീഡനം നടത്തിയത്. പിന്നീട് വീഡിയോ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് പറഞ്ഞ് പെൺകുട്ടിയെ ബ്ലാക്ക്മെയില്‍ ചെയ്ത ഇയാൾ വീഡിയോ ദൃശ്യങ്ങൾ ബന്ധുക്കൾക്ക് അയച്ച് നൽകുകയുമുണ്ടായി. തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസ് കേസ് എടുക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
പീഡനം നടന്ന് മൂന്ന് വർഷം കഴിഞ്ഞെങ്കിലും അതിന്റെ മാനസിക ആഘാതത്തിൽ നിന്നും മോചിതയാകാൻ പെൺകുട്ടിക്ക് കഴിഞ്ഞിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്താനായി കൊണ്ടുപോയിരിക്കുകയാണ്.
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.