തിരുവനന്തപുരം: പാറശാലയിൽ ക്ഷേത്ര കുളത്തിൽ പൂജാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീവരാഹം സ്വദേശി ലക്ഷമണൻ ആണ് മരിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് കീഴിലെ പരശുവയ്ക്കൽ മേജർ ശ്രീഭഗവതി ക്ഷേത്രത്തിലെ കീഴ്ശാന്തിയാണ്.
വൈകീട്ട് ക്ഷേത്ര പൂജകൾക്ക് മുമ്പായി ക്ഷേത്ര കുളത്തിൽ കുളിയ്ക്കുന്ന പതിവുണ്ടായിരുന്നു. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞും കാണാത്തതുമൂലം മറ്റ് ജീവനക്കാർ കുളക്കടവിലെത്തി നോക്കിയപ്പോഴാണ് അവശനിലയിൽ കാണപ്പെട്ടത്.
തുടർന്ന് ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും സഹായത്തോടെ കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.