• HOME
  • »
  • NEWS
  • »
  • kerala
  • »
  • Death | ആലപ്പുഴയിൽ പള്ളി വികാരി തൂങ്ങിമരിച്ച നിലയിൽ; ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു

Death | ആലപ്പുഴയിൽ പള്ളി വികാരി തൂങ്ങിമരിച്ച നിലയിൽ; ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു

മാരാരിക്കുളം ചെത്തി സ്വദേശിയായ ഫാ. സണ്ണി കഴിഞ്ഞ അഞ്ചുവര്‍ഷമായി കത്തോലിക്ക സഭയ്ക്ക് കീഴിലുള്ള കാളാത്ത് പള്ളിയില്‍ വികാരിയായിരുന്നു

Dead-body

Dead-body

  • Share this:
ആലപ്പുഴ: പള്ളി വികാരിയെ പള്ളിയുടെ ഓഡിറ്റോറിയത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഫാ. സണ്ണി അറയ്ക്കലിനെയാണ് (65) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം.പള്ളിയിൽ ഫാ. സണ്ണി അറയ്ക്കലിന്‍റെ മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. വൈകിട്ട് പള്ളി കൈക്കാരുടെ യോഗത്തിനെത്തിയവർ വികാരിയെ കാണാതെ അന്വേഷിച്ചു ചെന്നപ്പോഴാണ് മൃതദേഹം കണ്ടത്.

മാരാരിക്കുളം ചെത്തി സ്വദേശിയായ ഫാ. സണ്ണി കഴിഞ്ഞ അഞ്ചുവര്‍ഷമായി കത്തോലിക്ക സഭയ്ക്ക് കീഴിലുള്ള കാളാത്ത് പള്ളിയില്‍ വികാരിയായിരുന്നു. സഭയുടെ തന്നെ ചേര്‍ത്തലയിലുള്ള മറ്റൊരു ഇടവകയിലേക്ക് ഫാദറിന് സ്ഥലംമാറ്റം ലഭിച്ചതായി അടുത്തിടെ അറിയിപ്പ് ലഭിച്ചിരുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

പാമ്പുകടിയേറ്റ് ആദിവാസി യുവാവ് മരിച്ചു; അട്ടപ്പാടി കോട്ടത്തറ ആശുപത്രിയിൽ ചികിത്സ ലഭിച്ചില്ലെന്ന് ആരോപണം

അട്ടപ്പാടിയിൽ പാമ്പ് കടിയേറ്റ് ആദിവാസി യുവാവ് മരിച്ചു. പുതുർ താഴെ മൂലക്കൊമ്പ് ഊരിലെ രങ്കന്റെയും തുളസിയുടെയും മകൻ സതീഷാണ് മരിച്ചത്. കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ വിദഗ്ധ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. കോയമ്പത്തൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് സതീഷ് മരിച്ചത്. കോട്ടത്തറ ആശുപത്രിക്ക് മുന്നിൽ സതീഷിന്റെ ബന്ധുക്കൾ പ്രതിഷേധിച്ചു.

ഇന്ന് രാവിലെയാണ് സംഭവം. പാമ്പു കടിയേറ്റ യുവാവിനെ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍, പാമ്പുകടിയേറ്റതാണെന്ന് പറഞ്ഞെങ്കിലും ആ​ശു​പ​ത്രി​യി​ല്‍ നിന്ന് സ​തീ​ഷി​ന് ചി​കി​ത്സ കി​ട്ടി​യി​ല്ലെ​ന്നാണ് ബന്ധുക്കൾ പറയുന്നത്. അധികൃതര്‍ക്കെതിരെ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ല്‍ ബ​ന്ധു​ക്ക​ള്‍ പ്ര​തി​ഷേ​ധി​ച്ചു.

Also Read- ഇറച്ചിക്കടയിൽനിന്ന് വാങ്ങിയ കോഴിയിൽ പുഴു; കട അടപ്പിച്ചു

എന്നാൽ യുവാവിന് വിദഗ്ധ ചികിത്സ നൽകിയെന്ന് കോട്ടത്തറ ആശുപത്രി സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു. പാമ്പുകടിയേറ്റതിന്‍റെ ലക്ഷണമല്ലെന്നും സൂപ്രണ്ട് പറഞ്ഞു.

സ്പൂൺ കൊണ്ട് ഭിത്തിതുരന്ന് കുതിരവട്ടത്ത് നിന്ന് ചാടിയ അന്തേവാസി വാഹനാപകടത്തിൽ മരിച്ചു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ (Kuthiravattom mental health centre) വീണ്ടും സുരക്ഷാവീഴ്ച. മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരിക്കെ തടവു ചാടിയ റിമാന്‍ഡ് പ്രതി മലപ്പുറം കോട്ടയ്ക്കലിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം കൽപകഞ്ചേരി സ്വദേശി മുഹമ്മദ് ഇർഫാൻ (23) ആണു മരിച്ചത്. വാര്‍ഡ് മൂന്നിലെ ശുചിമുറിയിലെ ഭിത്തി സ്പൂൺ കൊണ്ട് തുരന്നാണ് പ്രതി ഇന്നലെ രക്ഷപ്പെട്ടത്. ആശുപത്രിയില്‍ നിന്ന് പുറത്തുകടന്ന ഇയാള്‍ ഒരു ബൈക്ക് മോഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഇതിനിടെ മലപ്പുറത്തുവച്ച് അപകടത്തില്‍പെടുകയായിരുന്നു.
Published by:Anuraj GR
First published: