• HOME
  • »
  • NEWS
  • »
  • kerala
  • »
  • വിവാദ പരാമർശം നടത്തിയ പുരോഹിതൻ വീണ്ടും; ഓട്ടിസമുള്ള കുട്ടികൾക്കായി കൗൺസിലിങ്ങും പ്രാർഥനയും

വിവാദ പരാമർശം നടത്തിയ പുരോഹിതൻ വീണ്ടും; ഓട്ടിസമുള്ള കുട്ടികൾക്കായി കൗൺസിലിങ്ങും പ്രാർഥനയും

മാതാപിതാക്കളുടെ സ്വയംഭോഗവും സ്വവർഗരതിയുമാണ് കുട്ടികളിൽ ഓട്ടിസമുണ്ടാക്കുന്നതെന്നായിരുന്നു വിവാദ പ്രസ്താവന

ഫാ ഡോമിനിക് വാളൻമനാൽ

ഫാ ഡോമിനിക് വാളൻമനാൽ

  • Share this:
    ഇടുക്കി: മാതാപിതാക്കൾ സ്വയംഭോഗം ചെയ്താൽ കുട്ടികൾക്ക് ഓട്ടിസമുണ്ടാകുമെന്ന് പറഞ്ഞ് വിവാദത്തിലായ പുരോഹിതൻ ഓട്ടിസമുള്ള കുട്ടികൾക്കായി കൗൺസിലിങ്ങും പ്രാർഥനയും നടത്തുന്നു. ഫാദർ ഡോമിനിക് വളൻമണലാണ് ഓട്ടിസമുള്ള കുട്ടികൾക്കായി കൗൺസിലിങ്ങും പ്രാർഥനയും നടത്തുന്നത്. കുമിളി അനക്കരയിലെ മരിയൻ റിട്രീറ്റ് സെന്‍ററിലാണ് പരിപാടി. ഓട്ടിസമുള്ള കുട്ടികളുടെ മാതാപിതാക്കൾക്കായി പ്രത്യേക കൗൺസിലിങ്ങും നടത്തുന്നുണ്ട്.

    നവംബർ 17, 18 തീയതികളിൽ കൗൺസിലിങ്ങും 19ന് പ്രാർഥനയും നടത്തും. ബംഗളുരുവിൽ നവംബർ 8,9 തീയതികളിൽ ഓട്ടിസമുള്ള കുട്ടികൾക്കായി ഫാദർ ഡോമിനിക് വളൻമണലിന്‍റെ നേതൃത്വത്തിൽ കൗൺസിലിങ് സംഘടിപ്പിക്കുന്നുണ്ട്. ബംഗളുരു റിന്യൂവൽ റിട്രീറ്റ് സെന്‍ററിലാണ് പരിപാടി.

    കാഞ്ഞിരപ്പള്ളി രൂപതയിൽനിന്നുള്ള വൈദികനായ ഡോമിനിക് വളൻമണലിന്‍റെ പ്രസ്താവന വിവാദമായതിനെ തുടർന്ന് അദ്ദേഹത്തിന്‍റെ വിദേശത്തെ പരിപാടി റദ്ദാക്കേണ്ടിവന്നു. മാതാപിതാക്കളുടെ സ്വയംഭോഗവും സ്വവർഗരതിയുമാണ് കുട്ടികളിൽ ഓട്ടിസമുണ്ടാക്കുന്നതെന്നായിരുന്നു വിവാദ പ്രസ്താവന. ഫോ. ഡോമിനിക്ക് ഇത്തരം പ്രസ്താവന നടത്തുന്ന വീഡിയോ വൈറലായിരുന്നു. ഇതേത്തുടർന്ന്, ഓസ്ട്രേലിയ, അയർലൻഡ് ഉൾപ്പടെയുള്ള രാജ്യങ്ങൾ ഡോമിനിക്ക് വളൻമണലിന്‍റെ പ്രാർഥനാ പരിപാടിക്ക് അനുമതി നിഷേധിച്ചിരുന്നു. പ്രസ്താവനയിൽ പിന്നീട് അദ്ദേഹം ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാൽ വിവാദ പ്രസ്താവന അടങ്ങിയ വീഡിയോ വ്യാജമായി സൃഷ്ടിച്ചതാണെന്നായിരുന്നു ഫാ. വളൻമണലും സഭാ അധികൃതരും പ്രതികരിച്ചത്.
    First published: