• HOME
  • »
  • NEWS
  • »
  • kerala
  • »
  • PRIESTS IN ERNAKULAM ANGAMALY DIOCESE AGAINST SYRO MALABAR CHURCH SYNOD APPROVAL FOR UNIFICATION OF HOLY MASS MM TV

കുർബാന ഏകീകരണം: സിനഡ് തീരുമാനം ചോദ്യം ചെയ്ത് എറണാകുളം അങ്കമാലി അതിരൂപത വൈദികർ

സിനഡ് തീരുമാനം തിരുത്താൻ മെത്രാന്മാർ മാർപ്പാപ്പയെ സമീപിക്കണമെന്നും വൈദികർ ആർച്ച് ബിഷപ്പിനോട് ആവശ്യപ്പെട്ടു

അങ്കമാലി അതിരൂപത

അങ്കമാലി അതിരൂപത

  • Share this:
കൊച്ചി: കുർബാനക്രമം ഏകീകരിക്കാനുള്ള സിറോ മലബാർ സഭാ സിനഡ് തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി എറണാകുളം അങ്കമാലി അതിരൂപത വൈദികർ. സിനഡ് തീരുമാനം അംഗീകരിക്കില്ല. സിനഡ് തീരുമാനം തിരുത്താൻ മെത്രാന്മാർ മാർപ്പാപ്പയെ സമീപിക്കണമെന്നും വൈദികർ ആർച്ച് ബിഷപ്പിനോട് ആവശ്യപ്പെട്ടു.

അൾത്താരയ്ക്ക് അഭിമുഖമായി കുർബാന അർപ്പിക്കണമെന്ന കത്തോലിക്ക സഭാ സിനഡ് തീരുമാനത്തിനെതിരെയാണ് എറണാകുളം അങ്കമാലി അതിരൂപത വൈദികർ പരസ്യമായി എതിർപ്പ് അറിയിച്ച്‌ രംഗത്തെത്തിയത്. 436 വൈദികർ എതിർപ്പ് അറിയിച്ച്‌ പ്രമേയം പാസാക്കി. ആർച്ച് ബിഷപ്പ് ആന്റണി കരിയിലിനെ കണ്ടു വൈദികർ നിലപാടറിയിച്ചു. ആരാധനക്രമാ ഐകരൂപ്യം തകർത്തത് ചങ്ങനാശേരി കേന്ദ്രീകരിച്ചുള്ള മെത്രാന്മാരാണ്. ചങ്ങനാശേരി കേന്ദ്രീകരിച്ചുള്ള തീരുമാനങ്ങളാണ് നടപ്പാക്കുന്നതെന്നും എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർ പറഞ്ഞു .

അതേസമയം, സിനഡ് തീരുമാനങ്ങൾ വിശദീകരിക്കുന്ന ഇടയലേഖനം കർദിനാൾ ജോർജ് ആലഞ്ചേരി പുറത്തിറക്കി. അൾത്താരയിൽ ഐക്യം ഉണ്ടായില്ലെങ്കിൽ സഭയിൽ ഐക്യം ഉണ്ടാകില്ലെന്നും ഇടയലേഖനത്തിൽ കർദിനാൾ പറയുന്നു. കുർബാന ഏകീകരണത്തിൽ മാർപ്പാപ്പയുടെ നിർദേശം നടപ്പാക്കാൻ സഭയ്ക്ക് ബാധ്യത ഉണ്ടെന്നും ഇടയലേഖനം വ്യക്തമാക്കുന്നു. നാളെ പള്ളികളിൽ വായിക്കേണ്ട ഇടയലേഖനം തടയണമെന്ന ആവശ്യവും എറണാകുളം അങ്കമാലി അതിരൂപത വൈദികർ ആർച്ച് ബിഷപ്പിനെ അറിയിച്ചു.

സിനഡ് തീരുമാനത്തിന് പിന്തുണയുമായി ഒരുകൂട്ടം വിശ്വാസികൾ ബിഷപ് ഹൗസിൽ എത്തിയിരുന്നു. ചങ്ങനാശ്ശേരി അതിരൂപത അംഗമായ കർദിനാൾ ജോർജ് ആലഞ്ചേരിയോടുള്ള എതിർപ്പാണ് ആരാധനാക്രമ ഏകീകരണത്തോടുള്ള വിയോജിപ്പ് എന്ന പേരിൽ വൈദികരുടെ പരസ്യ പ്രതികരണം വ്യക്തമാക്കുന്നത്.



കാൽ നൂറ്റാണ്ട് മുൻപ് സിനഡ് ചർച്ച ചെയ്ത് വത്തിക്കാന് സമർപ്പിച്ച ശുപാർശയായിരുന്നു സിറോ മലബാർ സഭയിലെ ആരാധനാക്രമം ഏകീകരിക്കൽ, എന്നാൽ പലവിധത്തിലുള്ള എതിർപ്പുകളിൽ തട്ടി തീരുമാനം വൈകുകയായിരുന്നു. ഈ വർഷകാല സമ്മേളനത്തിൽ  പ്രാർത്ഥന ഏകീകരണം തീരുമാനിക്കാൻ മാർപ്പാപ്പ നിർദ്ദേശം നൽകുകയായിരുന്നു.

നിലവിൽ എറണാകുളം അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാനയാണ്. ചങ്ങനാശ്ശേരി പാല അതിരൂപതകളിൽ അൾത്താരയ്ക്ക് അഭിമുഖമായും കുർബാന നടക്കുന്നു. ഈ രീതികൾ ഏകോപിപ്പിക്കുകയാണ് ആരാധനാക്രമം ഏകീകരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.

ഇനി മുതൽ കുർബാനയുടെ ആദ്യ ഭാഗം ജനാഭിമുഖമാകും, പ്രധാന ഭാഗം പൂർണ്ണമായി അൾത്താരയ്ക്ക് അഭിമുഖമായി നടക്കും. പ്രാർത്ഥനയുടെ ദൈർഘ്യം കുറയുകയും ടെക്സ്റ്റുകൾ ഒന്നാവുകയും ചെയ്യും. ഡിസംബർ ആദ്യവാരമാകും പുതിയ പരിഷ്കാരം നടപ്പാക്കി തുടങ്ങുക. എന്നാൽ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരും വിശ്വാസികളും നേരത്തെ തീരുമാനത്തിനെതിരെ രംഗത്ത് വന്നിരുന്നു. അമ്പത് വർഷമായി തുടരുന്ന രീതി മാറ്റാനാകില്ലെന്നാണ് നിലപാട്.

Summary: Priests in Ernakulam Angamaly diocese against Syro-Malabar Church Synod approval for unification of holy mass. The new amendments are expected to be rolled out in December 2021
Published by:user_57
First published:
)}