• HOME
  • »
  • NEWS
  • »
  • kerala
  • »
  • PRIMARY REPORT AGAINST POLICE IN STUDENTS BEATEN UP AT KATTAKADA IN THIRUVANANTHAPURAM AR TV

തിരുവനന്തപുരം കാട്ടാക്കടയിൽ വിദ്യാർത്ഥികൾക്ക് മർദനം; പൊലീസിന് വീഴ്ചയെന്ന് റിപ്പോർട്ട്

മൂന്നു ദിവസം മുൻപാണ് ക്ഷേത്രത്തിന്റെ വളപ്പിൽ ഇരുന്ന പ്ലസ് വൺ വിദ്യാർത്ഥികളായ നാല് പേർക്ക് പൊലീസിൻ്റെ മർദ്ദനമേറ്റത്. രണ്ടു ജീപ്പിലെത്തിയ പോലിസ് സംഘം വിദ്യാർത്ഥികളെ പിടികൂടി മർദിക്കുകയായിരുന്നു

News18 Malayalam

News18 Malayalam

  • Share this:
    തിരുവനന്തപുരം: കാട്ടാക്കട അഞ്ചുതെങ്ങുമൂട് യോഗീശ്വര ക്ഷേത്ര വളപ്പിൽ നാലു വിദ്യാർത്ഥികളെ മർദിച്ച കേസിൽ പൊലിസിന് വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്. പ്രായപൂർത്തിയാകാത്ത കുട്ടികളെ കസ്റ്റഡിയിൽ എടുത്തപ്പോൾ ജാഗ്രത കാണിച്ചില്ലെന്നാ ണ് പ്രധാന കണ്ടെത്തൽ. കാട്ടാക്കട ഡിവൈഎസ്പിയുടെ റിപ്പോർട്ടിന്മേൽ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിക്ക് ഡി ഐ ജി സഞ്ജയ് കുമാർ ഗുരുദിൻ ശുപാർശ നൽകി. ദക്ഷിണമേഖല ഐജി ഹർഷിത അത്തല്ലൂരിക്കാണ് റിപ്പോർട്ട് കൈമാറിയത്.

    മൂന്നു ദിവസം മുൻപാണ് ക്ഷേത്രത്തിന്റെ വളപ്പിൽ ഇരുന്ന പ്ലസ് വൺ വിദ്യാർത്ഥികളായ നാല് പേർക്ക് പൊലീസിൻ്റെ മർദ്ദനമേറ്റത്. രണ്ടു ജീപ്പിലെത്തിയ പോലിസ് സംഘം വിദ്യാർത്ഥികളെ പിടികൂടി മർദിക്കുകയായിരുന്നു. കുട്ടികളുടെ ശരീരത്തിൽ അടിയേറ്റ് നിരവധി പാടുകളുണ്ട്. കേബിൾ വയറുപയോഗിച്ചാണ് തല്ലിയതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. തടയാൻ ശ്രമിച്ച മാതാപിതാക്കളെ ചീത്തവിളിച്ചെന്നും,അവരുടെ മുന്നിലിട്ട് മർദിച്ചെന്നും പൊലിസിന് മൊഴി നൽകിയിട്ടുണ്ട്.

    Also Read- അടുക്കളയിൽ 'ലൈവ്' വാറ്റ്; റെയ്ഡിനെത്തിയ എക്സൈസ് തത്സമയം പിടിച്ചു

    ലഹരി ഉപയോഗിക്കുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലത്തെത്തിയതെന്നും വിദ്യാർത്ഥികൾ ഓടിയതിനാലാണ് ബലം പ്രയോഗിക്കേണ്ടി വന്നതെന്നുമാണ് പോലീസിന്റെ വിശദീകരണം. എന്നാൽ സംഭവം വാർത്തയായതോടെ കുട്ടികളുടെ മാതാപിതാക്കളെ വിളിച്ചു ഉന്നത ഉദ്യോഗസ്ഥർക്കു പരാതി നൽകരുതെന്ന് കാട്ടാക്കട പോലീസ് ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്.

    Also Read- ഇറച്ചിക്കോഴി വിൽപനയുടെ മറവിൽ വ്യാജമദ്യ വിൽപന; 44കാരിയും സുഹൃത്തും അറസ്റ്റിലായി

    ബാലാവകാശ കമ്മീഷൻ ചെയർമാൻ മനോജ് കുമാർ സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തുകയും മർദിക്കാൻ ഉപയോഗിച്ച കേബിൾ വയർ ജീപ്പിൽ നിന്നും കണ്ടെടുക്കുകയും ചെയ്തിരുന്നു. ആരോപണ വിധേയരായ പോലീസ് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി കമ്മീഷൻ ശാസിച്ചു. വിശദമായ അന്വേഷണം നടത്തുമെന്നും കേസെടുക്കുമെന്നും ബാലാവകാശ കമ്മീഷനും അറിയിച്ചിട്ടുണ്ട്. അതിനിടെയാണ് പൊലീസിനെ കുറ്റപ്പെടുത്തുന്ന റിപ്പോർട്ട് ഡിവൈഎസ്പി നൽകിയിരിക്കുന്നത്.
    Published by:Anuraj GR
    First published:
    )}