നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • PM Modi Kerala Visit | 'നമസ്ക്കാരം കൊച്ചി, നമസ്ക്കാരം കേരളം'; 6100 കോടി രൂപയുടെ പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

  PM Modi Kerala Visit | 'നമസ്ക്കാരം കൊച്ചി, നമസ്ക്കാരം കേരളം'; 6100 കോടി രൂപയുടെ പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

  ഇന്ത്യയിലെ ഏറ്റവും ആധുനികമായ റിഫൈനറിയാണ് കൊച്ചി റിഫൈനറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിൻ്റെ സ്വയം പര്യാപ്തതയിലേക്കുള്ള ചുവടുവയ്പ്പാണ് കൊച്ചി റിഫൈനറിയിലെ പദ്ധതിയെന്ന് പ്രധാനമന്ത്രി..

  PM Kochi

  PM Kochi

  • Share this:
   കൊച്ചി: തന്ത്രപ്രധാനമായ ബിപിസിഎൽ പി.ഡി.പി.പി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനായി സമർപ്പിച്ചു. കൊച്ചി അമ്പലമേട് വി.എച്ച്.എസ്.ഇ. സ്‌കൂള്‍ഗ്രൗണ്ടില്‍ നടന്ന ചടങ്ങിൽ മലയാളത്തിലാണ് പ്രധാനമന്ത്രി സംസാരിച്ചു തുടങ്ങിയത്. നമസ്ക്കാരം കൊച്ചി, നമസ്ക്കാരം കേരള എന്നു പറഞ്ഞു കൊണ്ടാണ് പ്രധാനമന്ത്രിയുടെ പ്രസംഗം ആരംഭിച്ചത്. കേന്ദ്ര ബജറ്റിൽ കേരളത്തിനായി നിരവധി പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

   ഇന്ത്യയിൽ എവിടെയും ബ്രോഡ്ബാൻഡ് കണക്ടിവിറ്റി ലഭിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു. മത്സൃബന്ധന മേഖലയെ കൂടുതൽ സജ്ജമാക്കുന്ന പദ്ധതികൾ ആവിഷ്കരിക്കുകയാണ്. കർഷകർക്ക് നൽകുന്ന കിസാൻ കാർഡുപോലെയുള്ള പദ്ധതികൾ മത്സ്യകത്തൊഴിലാളികൾക്കും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

   വിജ്ഞാന സാഗർ മനുഷ്യവിഭവശേഷി വർദ്ധിപ്പിക്കാൻ സഹായകമാകുമെന്ന് പ്രധാനമന്ത്രി. വന്ദേ ഭാരത് പരിപാടിയുടെ ഭാഗമായി 50 ലക്ഷം ആളുകളെ തിരികെ കൊണ്ടുവരുവാൻ സാധിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവരിൽ ഭൂരിപക്ഷവും മലയാളികളാണന്ന് അദ്ദേഹം പറഞ്ഞു.

   Also Read- PM Modi Kerala Visit Live Updates | കേന്ദ്ര ബജറ്റിൽ കേരളത്തിനായി നിരവധി പദ്ധതികളെന്ന് പ്രധാനമന്ത്രി; BPCL പി.ഡി.പി.പി രാജ്യത്തിന് സമര്‍പ്പിച്ചു

   ഇന്ത്യയിലെ ഏറ്റവും ആധുനികമായ റിഫൈനറിയാണ് കൊച്ചി റിഫൈനറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിൻ്റെ സ്വയം പര്യാപ്തതയിലേക്കുള്ള ചുവടുവയ്പ്പാണ് കൊച്ചി റിഫൈനറിയിലെ പദ്ധതി. റോ റോ യാനങ്ങൾ വരുന്നതോടെ കര മാർഗം 30 കിലോമീറ്റർ സഞ്ചരിക്കുന്നതിന് പകരം കായലിലൂടെ 3 കിലോമീറ്റർ യാത്ര ചെയ്ത് എത്താൻ കഴിയും. മലിനീകരണം, യാത്രാ സമയം, തിരക്ക് തുടങ്ങിയവയിലൊക്കെ നേട്ടം കൈവരിക്കാൻ ഇതിലൂടെ കഴിയും. സാഗരിക അന്താരാഷ്ട്ര ക്രൂയിസ് ടെർമിനൽ യാഥാർത്ഥ്യമാകുന്നതോടെ വിനോദ സഞ്ചാര മേഖലയ്ക്ക് ഗുണകരമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

   കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൈകോർത്താണ് ഈ പദ്ധതികൾ യാഥാർത്ഥ്യമാക്കിയതെന്ന് ചടങ്ങിൽ അധ്യക്ഷം വഹിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിൽ നാലര വർഷമായി വ്യവസായ പുരോഗതിക്കായി സംസ്ഥാന സർക്കാർ ശ്രമിക്കുകയാണ്. സ്വകാര്യ മേഖല വഴിമാത്രമല്ല വ്യവസായ പുരോഗതി ഉണ്ടാകുന്നത്. പൊതുമേഖലയെ ശക്തിപ്പെടുത്തിയും പുനരുജ്ജീവിപ്പിച്ചും നവീകരിച്ചും വ്യവസായ പുരോഗതി ഉണ്ടാക്കാം. അതാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. വികസന പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാറുമായി സഹകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

   കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചയ്ക്കു ശേഷം 3.11നാണ് കൊച്ചിയിലെത്തിയത്. ചെന്നൈയില്‍നിന്നും കൊച്ചി നാവിക സേനാ വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രി എത്തിയത്. പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ മന്ത്രി ജി സുധാകരന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. അവിടെനിന്ന് ഹെലികോപ്റ്ററില്‍ രാജഗിരി കോളേജ് ഹെലിപാഡില്‍ ഇറങ്ങി. അവിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി വി മുരളീധരൻ എന്നിവർ ചേർന്നു പ്രധാനമന്ത്രിയെ സ്വീകരിച്ചു. തുടർന്ന് ചടങ്ങ് നടക്കുന്ന അമ്പലമേട് വി.എച്ച്.എസ്.ഇ. സ്‌കൂള്‍ഗ്രൗണ്ടിലേക്ക് കാറിൽ എത്തുകയായിരുന്നു.
   Published by:Anuraj GR
   First published:
   )}