നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഒരു ദിവസത്തെ കേരള സന്ദര്‍ശനത്തിന് പ്രധാനമന്ത്രി ഇന്നെത്തും

  ഒരു ദിവസത്തെ കേരള സന്ദര്‍ശനത്തിന് പ്രധാനമന്ത്രി ഇന്നെത്തും

  പ്രത്യേക വിമാനത്തില്‍ വൈകിട്ട് നാലിന് തിരുവനന്തപുരത്തെ വ്യോമസേനാ ടെക്നിക്കല്‍ ഏരിയയില്‍ എത്തുന്ന പ്രധാനമന്ത്രി അവിടെ നിന്നു ഹെലികോപ്റ്ററില്‍ കൊല്ലത്തെത്തും.

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: ഒരു ദിവസത്തെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. കൊല്ലത്തും തിരുവനന്തപുരത്തും നടക്കുന്ന പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും.

   പ്രത്യേക വിമാനത്തില്‍ വൈകിട്ട് നാലിന് തിരുവനന്തപുരത്തെ വ്യോമസേനാ ടെക്നിക്കല്‍ ഏരിയയില്‍ എത്തുന്ന പ്രധാനമന്ത്രി അവിടെ നിന്നു ഹെലികോപ്റ്ററില്‍ കൊല്ലത്തെത്തും. വൈകിട്ട് 4.50ന് ആശ്രാമം മൈതാനത്ത് നടക്കുന്ന ചടങ്ങില്‍ കൊല്ലം ബൈപാസ് നാടിന് സമര്‍പ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പങ്കെടുക്കും.

   ബൈപാസ് ഉദ്ഘാടനത്തിനു ശേഷം 5.30ന് കൊല്ലം കന്റോണ്‍മെന്റ് ഗ്രൗണ്ടില്‍ നടക്കുന്ന എന്‍ഡിഎ മഹാസംഗമത്തില്‍ പ്രസംഗിക്കും. തുടര്‍ന്ന് ആശ്രാമം മൈതാനത്തെ ഹെലിപാഡില്‍ നിന്നു തിരുവനന്തപുരത്തേക്കു മടങ്ങും.

   Also Read പ്രതിഷേധങ്ങൾക്ക് നടുവിൽ കൊല്ലം ബൈപ്പാസ് ഇന്ന് തുറക്കും

   Also Read ബൈപാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി: NK പ്രേമചന്ദ്രന് ഗൂഢോദ്ദേശമെന്ന് സിപിഎം

   തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി രാത്രി 7.15 ന് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വദേശ് ദര്‍ശന്‍ പദ്ധതിഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം രാത്രി എട്ടിന് വ്യോമസേനയുടെ ടെക്നിക്കല്‍ ഏരിയയില്‍ നിന്നും ഡല്‍ഹിയിലേക്ക് മടങ്ങും.

   First published: