HOME » NEWS » Kerala » PRIME MINISTER NARENDRA MODI ATTACK AGAINST COMMUNIST PARTY AND CONGRESS

സംസ്കാരത്തെ തകർക്കുന്നതിലും അഴിമതിയിലും കോൺഗ്രസും കമ്മ്യൂണിസ്റ്റും ഒറ്റക്കെട്ട്: പ്രധാനമന്ത്രി

നൂറ്റാണ്ടുകൾ കൊണ്ട് ആർജിച്ചെടുത്ത കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും തകർക്കാനാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾ ശ്രമിക്കുന്നത്.

news18
Updated: January 27, 2019, 6:09 PM IST
സംസ്കാരത്തെ തകർക്കുന്നതിലും അഴിമതിയിലും കോൺഗ്രസും കമ്മ്യൂണിസ്റ്റും ഒറ്റക്കെട്ട്: പ്രധാനമന്ത്രി
News18
  • News18
  • Last Updated: January 27, 2019, 6:09 PM IST
  • Share this:
തൃശൂർ: വികസന നേട്ടങ്ങൾ നിരത്തിയും സംസ്ഥാന സർക്കാരിനെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. നൂറ്റാണ്ടുകൾ കൊണ്ട് ആർജിച്ചെടുത്ത കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും തകർക്കാനാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾ ശ്രമിക്കുന്നത്. കോൺഗ്രസുകാർക്കും കമ്മ്യൂണിസ്റ്റുകാർക്കും സ്ത്രീശാക്തീകരണത്തിൽ ഒരു താൽപര്യവുമില്ല. ഉണ്ടായിരുന്നെങ്കിൽ മുത്തലാക്ക് ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ  ശ്രമത്തെ എതിർക്കില്ലായിരുന്നു. കേരളത്തിൽ ഇതുവരെ ഒരു കമ്മ്യൂണിസ്റ്റ് വനിതാ മുഖ്യമന്ത്രി ഉണ്ടായിട്ടുണ്ടോയെന്നും പ്രധാനമന്ത്രി ചോദിച്ചു.

ഭാരതീയ സംസ്കാരത്തെ തകർക്കുന്നതിലും അഴിമതിയിലും കോൺഗ്രസും കമ്മ്യൂണിസ്റ്റും ഒന്നാണ്. സോളാർ തട്ടിപ്പിന് പിന്നിൽ യുഡിഎഫ് നേതാക്കളായിരുന്നെന്ന് എല്ലാവർക്കും അറിയാം. യു.ഡി.എഫിലെ നേതാക്കളുടെ രാഷ്ട്രീയ താൽപര്യത്തിനുവേണ്ടിയാണ് നമ്പി നാരായണനെ കള്ളക്കേസിൽ കുടുക്കിയത്. ആ ശാസ്ത്രഞ്ജനോട് ആദരവ് പ്രകടിപ്പിക്കാനാണ് പത്മാ പുരസ്കാരം നൽകിയത്. കോൺഗ്രസും കമ്മ്യൂണിസ്റ്റും ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുന്നത് പരിഹാസ്യമാണ്. അടിയന്തരാവസ്ഥയുടെ അതേ മാനസികാവസ്ഥയിലാണ് ഇപ്പോഴും കോൺഗ്രസുകാർ. കേരളത്തിലടക്കം കൊലപാതകം നടത്തി എതിരാളികളെ നേരിടന്നവരാണ് കമ്മ്യൂണിസ്റ്റുകാർ.

Also Read 'ഗോ ബാക്ക് മോദി'; പ്രധാനമന്ത്രിക്കെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം

രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനെയും സി.ബി.ഐയെയും തകർക്കാൻ ശ്രമിക്കുകയാണ്. ബ്രിട്ടനിൽ നടത്തിയ പത്രസമ്മേളനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തകർക്കാൻ ശ്രമിച്ചു. ആശയപാപ്പരത്തം ഉള്ളതുകൊണ്ടാണ് മോദി, മോദി എന്നു മാത്രം അവർ പറയുന്നത്. വികസനകാര്യങ്ങളെ കുറിച്ച് പ്രതിപക്ഷത്തിന് ഒന്നും പറയാനില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

എൻഡിഎ സർക്കാർ അധികാരത്തിൽ  എത്തിയതിനു ശേഷം ശൗചാലങ്ങളുടെ എണ്ണം 38 ശതമാനത്തിൽ നിന്നും 98 ശതമാനമായി വർധിച്ചു. 18000 ഗ്രമങ്ങളിൽ വൈദ്യുതി ഉണ്ടായിരുന്നില്ല. ഇന്ന് അവിടങ്ങളിലെല്ലാം വൈദ്യുതി എത്തിച്ചു. എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

First published: January 27, 2019, 6:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories