• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഗോ ബാക്ക് മോദി'; പ്രധാനമന്ത്രിക്കെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം

'ഗോ ബാക്ക് മോദി'; പ്രധാനമന്ത്രിക്കെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം

പ്രതിഷേധങ്ങൾക്കിടെ തമിഴ്നാട്ടിലെത്തിയ പ്രധാനമന്ത്രി മധുരയിൽ എയിംസ് ആശുപത്രിയ്ക്ക് തറക്കല്ലിട്ടു

പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദി

  • Last Updated :
  • Share this:
    ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിനെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം. 'ഗോ ബാക്ക് മോദി' ഹാഷ്ടാഗിൽ നിരവധി ട്വീറ്റുകളും പോസ്റ്റുകളുമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മധുരയിൽ എയിംസ് ആശുപത്രിയുടെ തറക്കല്ലിടൽ ചടങ്ങിനാണ് പ്രധാനമന്ത്രി തമിഴ്നാട്ടിലെത്തിയത്. ഗജ ചുഴലിക്കാറ്റ് നാശം വിതച്ച ജില്ലകൾ സന്ദർശിക്കാൻ എത്തിയില്ലെന്നാരോപിച്ചാണ് പ്രധാനമന്ത്രിക്കെതിരെയുള്ള പ്രതിഷേധം.



    ഗോ ബാക്ക് മോദി എന്ന ഹാഷ്ടാഗ് ട്വിറ്റർ ട്രെൻഡിംഗിൽ മുന്നിലെത്തി. ഫേസ്ബുക്കിലും മോദിയുടെ സന്ദർശനത്തെ വിമർശിച്ച് ആളുകൾ രംഗത്ത് വന്നു. തമിഴ്നാടിന്റെ ഭൂപടവും പെരിയാറിന്റെ ചിത്രവും ഉൾപ്പെടുത്തിയുള്ള കാർട്ടൂണുകളാണ് പ്രചരിക്കുന്നതിൽ അധികവും. മോദിയുടെ സന്ദർശനത്തിനെതിരെ മധുരയിൽ എംഡിഎംകെ നേതാവ് വൈകോയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഗോ ബാക്ക് മോദി പ്രചരണത്തെ പ്രതിരോധിക്കാൻ ബിജെപി അനുകൂലികൾ ടി എൻ വെൽകംസ് മോദി എന്ന ഹാഷ്ടാഗും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മോദി ചെന്നൈയിലെത്തിയപ്പോഴും സമാനമായ പ്രതിഷേധം നടന്നിരുന്നു. പ്രതിഷേധങ്ങൾക്കിടെ തമിഴ്നാട്ടിലെത്തിയ പ്രധാനമന്ത്രി മധുരയിൽ എയിംസ് ആശുപത്രിയ്ക്ക് തറക്കല്ലിട്ടു.



     

    First published: