• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നത് കോവിഡ് സാഹചര്യം മാറിയാല്‍ പരിഗണിക്കും'; ക​ത്തോ​ലി​ക്ക സ​ഭാ മേ​ല​ധ്യ​ക്ഷ​ന്‍​മാരോട് പ്ര​ധാ​ന​മ​ന്ത്രി​

'മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നത് കോവിഡ് സാഹചര്യം മാറിയാല്‍ പരിഗണിക്കും'; ക​ത്തോ​ലി​ക്ക സ​ഭാ മേ​ല​ധ്യ​ക്ഷ​ന്‍​മാരോട് പ്ര​ധാ​ന​മ​ന്ത്രി​

മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നത് കോവിഡ് സാഹചര്യം മാറിയാല്‍ പരിഗണിക്കാമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

 • Last Updated :
 • Share this:
  സഭാ തര്‍ക്കത്തില്‍ ഇടപെടല്‍ നടത്തിയതിന് പിന്നാലെ പ്രധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാജ്യത്തെ കത്തോലിക്കാ സഭാ മേ​ല​ധ്യ​ക്ഷ​ന്മാ​രാ​യ മൂ​ന്നു ക​ര്‍​ദി​നാ​ള്‍​മാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. സി ​ബി ​സി ​ഐ പ്ര​സി​ഡ​ന്‍റും ല​ത്തീ​ന്‍ സ​ഭ​യു​ടെ ത​ല​വ​നു​മാ​യ ക​ര്‍​ദി​നാ​ള്‍ ഡോ. ​ഓ​സ്വാ​ള്‍​ഡ് ഗ്രേ​ഷ്യ​സ്, കെ​ സി​ ബി​ സി പ്ര​സി​ഡ​ന്‍റും സീ​റോ മ​ല​ബാ​ര്‍ സ​ഭ മേ​ജ​ര്‍ ആര്‍​ച്ച് ബി​ഷ​പ്പു​മാ​യ ക​ര്‍​ദ്ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി, മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ അ​ധ്യ​ക്ഷ​നും മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പു​മാ​യ ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ എ​ന്നി​വ​രാ​ണ് ഇ​ന്ന് രാ​വി​ലെ 11ന് ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

  ന്യൂനപക്ഷ അവകാശങ്ങള്‍ സംബന്ധിച്ച വിഷയത്തില്‍ എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായി കര്‍ദിനാള്‍മാര്‍ അറിയിച്ചു. പ്രധാനമന്ത്രിയുമായും സഭ അധ്യക്ഷന്‍മാരുമായുള്ള കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ലെന്ന് കര്‍ദിനാള്‍മാര്‍ വ്യക്തമാക്കി. സഭക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും തൊട്ടുകൂടായ്മയില്ലെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വ്യക്തമാക്കി. You may also like:അന്ന് കോളേജിൽ നിന്ന് പുറത്തായ ആൾ; ഇന്ന് 'മഹത്തായ ഭാരതീയ അടുക്കള'യുടെ സംവിധായകൻ - വൈറലായി കുറിപ്പ് [NEWS]ക്രിസ്മസ് ന്യൂ ഇയർ ബമ്പർ ബിആർ - 77 നറുക്കെടുത്തു; 12 കോടി അടിച്ച ഭാഗ്യവാൻ ഇതാ [NEWS] പൊലീസുകാരിങ്ങനെ തൊട്ടാവാടിയായാലോ? ഒരു കമന്റിനോട് പോലും മുട്ടി നിൽക്കാൻ കേരള പൊലീസിന് പറ്റില്ലേ? ട്രോളായ മറുപടി മുക്കി [NEWS] കൂ​ടി​ക്കാ​ഴ്ച ക്രി​യാ​ത്മ​ക​വും സൗ​ഹാ​ര്‍​ദ​പ​ര​മാ​യി​രു​ന്നു​വെ​ന്നും ഉ​ന്ന​യി​ച്ച വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ പ​രി​ഹാ​രം ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം സ​ഭ അ​ധ്യ​ക്ഷ​ന്‍​മാ​ര്‍ പ്ര​തി​ക​രി​ച്ചു.

  ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് അടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ക്രൈസ്തവ സഭകള്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ ലഭിക്കുന്നില്ലെന്ന് കര്‍ദിനാള്‍മാര്‍ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രിയെ അറിയിച്ചു. ലൗ ജിഹാദ് വിഷയം കൂടിക്കാഴ്ചയില്‍ ഉന്നയിച്ചില്ലെന്നും കര്‍ദിനാള്‍മാര്‍ പറഞ്ഞു.  കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി 152 കോ​ടി രൂ​പ​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യ​തി​ല്‍ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ച പ്ര​ധാ​ന​മ​ന്ത്രി സ​ഭ​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ അ​നു​മോ​ദി​ച്ചു.

  ഭീ​മ കൊ​റേ​ഗാ​വ് കേ​സി​ല്‍ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി അ​റ​സ്റ്റ് ചെ​യ്ത വൈ​ദി​ക​ന്‍ ഫാ. ​സ്റ്റാ​ന്‍ സ്വാ​മി​യു​ടെ മോ​ച​നം ഉ​ള്‍​പ്പ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ല്‍പ്പെ​ടു​ത്തി. ഫാ. ​സ്റ്റാ​ന്‍ സ്വാ​മി​യു​ടെ മേ​ല്‍ ആ​രോ​പി​ക്കു​ന്ന കെ​ട്ടി​ച്ച​മ​ച്ച കു​റ്റ​ങ്ങ​ളു​ടെ പേ​രി​ല്‍ മ​നു​ഷ്യാ​വ​കാ​ശം പോ​ലും ലം​ഘി​ക്ക​പ്പെ​ടു​ന്നുവെന്ന് പറഞ്ഞ ക​ര്‍​ദി​നാ​ള്‍​മാ​ര്‍ 83 ​കാ​ര​നാ​യ വൈ​ദി​ക​ന്‍റെ ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യപ്ര​ശ്ന​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്ത് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെന്നും ആ​വ​ശ്യ​പ്പെ​ട്ടു.

  സ​ര്‍​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക ശ്ര​ദ്ധ ആ​വ​ശ്യ​മു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ രേ​ഖാ​മൂ​ലം ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു. ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ള്‍ ല​ഭ്യ​മാ​കു​ന്ന​തി​ലെ വി​വേ​ച​ന​ങ്ങ​ളും ക്രൈ​സ്ത​വ സ​ഭ​ക​ള്‍ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളും സ​ഭാ ത​ല​വ​ന്മാ​ര്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ല്‍ പെ​ടു​ത്തി. സാ​മ്പ​ത്തി​ക സം​വ​ര​ണ​വും ന്യൂ​ന​പ​ക്ഷ സ്കോ​ള​ര്‍​ഷി​പ്പു​ക​ളും സ്വാ​ഗ​താ​ര്‍​ഹ​മെ​ങ്കി​ലും ഇ​തി​ന്‍റെ ആ​നു​കൂ​ല്യ​ങ്ങ​ള്‍ അ​ര്‍​ഹ​രാ​യ ക്രൈ​സ്ത​വ​ര്‍​ക്കു കി​ട്ടാ​തെ പോ​കു​ന്നു​. പു​തി​യ വി​ദ്യാ​ഭ്യാ​സ ന​യം ന​ട​പ്പാ​ക്കുമ്പോ​ള്‍ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ളെ ഒ​രു ത​ര​ത്തി​ലും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കി​ല്ലെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ഉ​റ​പ്പു ന​ല്‍​കി​യ​താ​യും സ​ഭാ​ധ്യ​ക്ഷ​ന്‍​മാ​ര്‍ പ​റ​ഞ്ഞു.

  മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നത് കോവിഡ് സാഹചര്യം മാറിയാല്‍ പരിഗണിക്കാമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

  വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ക്രൈ​സ്ത​വ സ​ഭ​ക​ള്‍​ക്കു നേ​രെ​യു​ണ്ടാ​കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്കാ​നും രാ​ജ്യ​ത്തെ ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ ന​ല്‍​കു​ന്ന വി​ശ്വാ​സ സ്വാ​ത​ന്ത്ര്യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും സ​ഭാ ത​ല​വ​ന്മാ​ര്‍ പ്ര​ധാ​ന​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. സഭാതർക്കവുമായി ബന്ധപ്പെട്ട് ഓ​ര്‍​ത്ത​ഡോ​ക്സ് യാ​ക്കോ​ബാ​യ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള മെ​ത്രാ​ന്മാ​രു​ടെ പ്ര​തി​നി​ധി സം​ഘം ക​ഴി​ഞ്ഞ മാ​സം പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. രാ​വി​ലെ ഒ​മ്പ​ത​ര​യോ​ടെ മി​സോ​റാം ഹൗസി​ല്‍ എ​ത്തി​യ ശേ​ഷ​മാ​ണ് ക​ര്‍​ദി​നാ​ള്‍​മാ​ര്‍ പ്ര​ധാ​ന​മ​ന്ത്രി​യെ കാ​ണാ​നാ​യി പു​റ​പ്പെ​ട്ട​ത്. ച​ര്‍​ച്ച​യ്ക്കാ​യി ക​ര്‍​ദി​നാ​ള്‍​മാ​ര്‍ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ ഡ​ല്‍​ഹി​യി​ലെ​ത്തി​യി​രു​ന്നു.
  Published by:Joys Joy
  First published: