നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സമാധിദിനത്തിൽ മന്നത്ത് പത്മനാഭന് ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

  സമാധിദിനത്തിൽ മന്നത്ത് പത്മനാഭന് ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

  മഹാനായ സാമൂഹ്യ പരിഷ്കര്‍ത്താവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്നു മന്നത്ത് പത്മനാഭനെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായ്ഡുവും അനുസ്മരിച്ചു.

  News18 Malayalam

  News18 Malayalam

  • Share this:
   ന്യൂഡൽഹി: സമാധിദിനത്തിൽ മന്നത്ത് പത്മനാഭനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും. മന്നത്തിന്‍റെ ചിന്തകള്‍ നിരവധി പേര്‍ക്ക് പ്രചോദനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. സാമൂഹിക ക്ഷേമത്തിനും യുവശാക്തീകരണം അദ്ദേഹത്തിന്‍റെ സംഭാവനകള്‍ ഓര്‍ക്കപ്പെടുമെന്നും പ്രധാനമന്ത്രി പറ‍ഞ്ഞു. മഹാനായ സാമൂഹ്യ പരിഷ്കര്‍ത്താവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്നു മന്നത്ത് പത്മനാഭനെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായ്ഡുവും അനുസ്മരിച്ചു.

   Also Read- Breaking| കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു

   'മഹാനായ സാമൂഹിക പരിഷ്‌കര്‍ത്താവും സ്വാതന്ത്ര്യസമരസേനാനിയുമായ ഭാരത കേസരി, ശ്രീ മന്നത്ത് പത്മനാഭനെ അദ്ദേഹത്തിന്റെ പുണ്യ തിഥിയില്‍ അനുസ്മരിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതം പൂര്‍ണ്ണമായും സാമൂഹിക സേവനത്തിനും സാംസ്‌കാരിക പുനരുജ്ജീവനത്തിനുമായി സമര്‍പ്പിതമായിരുന്നു. അദ്ദേഹത്തിന്റെ ശ്രേഷ്ഠമായ ചിന്തകള്‍ അനേകര്‍ക്ക് പ്രചോദനമായി തുടരുന്നു', പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

   Also Read- കാലാവസ്ഥാ വ്യതിയാനത്തിനിടെയിലും പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന 10 സമൂഹങ്ങൾ

   Also Read- നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി തള്ളി

   അതേ സമയം സി പി എം മുഖപത്രമായ ദേശാഭിമാനി മന്നം സമാധി ദിനത്തിൽ അനുസ്മരണ ലേഖനം പ്രസിദ്ധീകരിച്ചു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും മന്നത്തിൻറെ നവോത്ഥാന സംഭാവനകൾ ചെറുതായി കാണാനാവില്ല എന്ന് ലേഖനം പറയുന്നു. വൈക്കം ഗുരുവായൂർ സമരങ്ങളുടെ വേരുകൾ വർഗസമര രാഷ്ട്രീയത്തിലായിരുന്നു. ഗുരുവായൂർ സമരത്തിൽ മന്നം എ കെ ജിക്ക് ഒപ്പം പ്രവർത്തിച്ച നേതാവാണെന്നും ലേഖനം ഓർമിപ്പിക്കുന്നു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും മന്നത്തിന്റെ സംഭാവനകൾ ചെറുതായി കാണാനാവില്ലെന്നും ലേഖനത്തിലുണ്ട്.
   Published by:Rajesh V
   First published:
   )}