ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഒരു ചടങ്ങിന്റെയും സമയം തെറ്റിക്കാതെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ദര്‍ശനം നടത്തുക. ക്ഷേത്രച്ചടങ്ങുകള്‍ അതതുസമയങ്ങളില്‍ നടക്കും. 11.15ന് ഉച്ചപൂജ നിവേദ്യത്തിന് മുന്‍പ് ദര്‍ശനം കഴിഞ്ഞ് ക്ഷേത്രത്തിനുപുറത്ത് കടക്കും. ഓതിക്കന് പഴയത്ത് അഷ്ടമൂര്‍ത്തി നമ്പൂതിരിയാണ് പന്തീരടിപൂജ നിര്‍വഹിക്കുക. അദ്ദേഹവും മേല്‍ശാന്തി പൊട്ടക്കുഴി കൃഷ്ണന്‍നമ്പൂതിരിയും ചേര്‍ന്ന് പൂജയ്ക്ക് ഗുരുവായൂരപ്പനെ അലങ്കരിക്കും.
പൂജാസമയത്ത് മനസ്സില്‍വരുന്ന രൂപത്തിലായിരിക്കും ഇവര്‍ അലങ്കാരം നടത്തുക. ഈ രൂപത്തിലാണ് പ്രധാനമന്ത്രി ഗുരുവായൂരപ്പനെ ദര്‍ശിക്കുക. ഭഗവാനെ അലങ്കരിക്കാന്‍ പ്രധാനമന്ത്രി മുഴുക്കാപ്പ് കളഭം ശീട്ടാക്കിയിട്ടുണ്ട്. പട്ടും കദളിക്കുലയും ശ്രീലകത്ത് കത്തിക്കാന്‍ ഉരുളിയില്‍ നറുനെയ്യും പ്രധാനമന്ത്രി സോപാനത്ത് സമര്‍പ്പിക്കും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.