ഇന്റർഫേസ് /വാർത്ത /Kerala / കസവ് മുണ്ടും ജുബ്ബയും ഷാളും; കേരളീയവേഷത്തിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ

കസവ് മുണ്ടും ജുബ്ബയും ഷാളും; കേരളീയവേഷത്തിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ

കൊച്ചിയെ ഒന്നാകെ ഇളക്കിമറിച്ചാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ കടന്നുപോയത്. റോഡിന്‍റെ ഇരുവശത്തുനിന്നും ജനങ്ങൾ പുഷ്പവൃഷ്ടിയോടെയാണ് പ്രധാനമന്ത്രിയെ വരവേറ്റത്

കൊച്ചിയെ ഒന്നാകെ ഇളക്കിമറിച്ചാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ കടന്നുപോയത്. റോഡിന്‍റെ ഇരുവശത്തുനിന്നും ജനങ്ങൾ പുഷ്പവൃഷ്ടിയോടെയാണ് പ്രധാനമന്ത്രിയെ വരവേറ്റത്

കൊച്ചിയെ ഒന്നാകെ ഇളക്കിമറിച്ചാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ കടന്നുപോയത്. റോഡിന്‍റെ ഇരുവശത്തുനിന്നും ജനങ്ങൾ പുഷ്പവൃഷ്ടിയോടെയാണ് പ്രധാനമന്ത്രിയെ വരവേറ്റത്

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Kochi [Cochin]
  • Share this:

കൊച്ചി: കേരളീയ വേഷത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെ റോഡ് ഷോയിൽ എത്തിയത്. കസവ് മുണ്ടും വെള്ള ജുബ്ബയും കസവ് കരയുള്ള ഷാളും ധരിച്ചാണ് പ്രധാനമന്ത്രി റോഡ് ഷോയിലെത്തിയത്. പ്രധാനമന്ത്രിയുടെ കേരളത്തിലെ ആദ്യ റോഡ് ഷോ ആയിരുന്നു ഇത്.

കൊച്ചിയെ ഒന്നാകെ ഇളക്കിമറിച്ചാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ കടന്നുപോയത്. റോഡിന്‍റെ ഇരുവശത്തുനിന്നും ജനങ്ങൾ പുഷ്പവൃഷ്ടിയോടെയാണ് പ്രധാനമന്ത്രിയെ വരവേറ്റത്. തേവര ജം‌​ഗ്ഷൻ മുതൽ തേവര സേക്രഡ് ഹാർട്ട് കോളജ് മൈതാനം വരെ 1.8 കിലോമീറ്റർ ദൂരത്തിൽ ആദ്യം കാൽനടയായും പിന്നീട് കാറിലുമാണ് പ്രധാനമന്ത്രി സഞ്ചരിച്ചത്.

രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തിയത്. വെല്ലിങ്ടൻ ദ്വീപിലെ നാവികസേനാ വിമാനത്താവളത്തില്‍ വൈകീട്ട് 5ന് എത്തിയ പ്രധാനമന്ത്രിയെ സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി പി രാജീവ് ഉള്‍പ്പടെയുള്ളവര്‍ സ്വീകരിച്ചു.

Also Read- PM Modi Kerala Visit Live Updates | പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി; പഴുതടച്ച സുരക്ഷാ സന്നാഹം

പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് കൊച്ചി ന​ഗരത്തിൽ കനത്ത സുരക്ഷാ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. കാല്‍നടയായിട്ടാണ് പ്രധാനമന്ത്രി റോഡ് ഷോ ആരംഭിച്ചത്. റോഡിലൂടെ നടന്ന് ജനങ്ങളെ അഭിവാദ്യം ചെയ്ത് മോദി. നിരവധി പ്രമുഖരാണ് യുവം വേദിയില്‍ എത്തിയിരിക്കുന്നത്. നടൻ സുരേഷ് ഗോപി, ഉണ്ണി മുകുന്ദൻ, വിജയ് യേശുദാസ്, അനിൽ ആന്റണി, അപർണ ബാലമുരളി തുടങ്ങിയവർ യുവം വേദിയിലെത്തിയത്. ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ പദ്മശ്രീ ശോശാമ്മ ഐപ്പ് എന്നിവരും യുവം വേദിയിലെത്തി. ചലച്ചിത്രതാരം നവ്യാ നായർ ഉൾപ്പടെയുള്ളവർ നൃത്തം അവതരിപ്പിച്ചു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

First published:

Tags: Narendra modi, Pm modi