ഓർത്തഡോക്സ്- യാക്കോബായ തർക്കം: ഓർത്തഡോക്സ് നേതൃത്വവുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച ഇന്ന്
ഓർത്തഡോക്സ്- യാക്കോബായ തർക്കം: ഓർത്തഡോക്സ് നേതൃത്വവുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച ഇന്ന്
സഭാ സിനഡ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്, ഡോ. തോമസ് മാർ അത്തനാസിയോസ്, ഡോ. യൂഹാനോൻ മാർ ദിമെത്രയോസ് എന്നിവരുമായി ഉച്ചയ്ക്ക് 12നാണു കൂടിക്കാഴ്ച.
പ്രധാനമന്ത്രി നരേന്ദ്രമോദി
Last Updated :
Share this:
ന്യൂഡൽഹി: ഓർത്തഡോക്സ് – യാക്കോബായ സഭാ തർക്കം പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഓർത്തഡോക്സ് സഭാ നേതൃത്വവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു കൂടിക്കാഴ്ച നടത്തും. സഭാ സിനഡ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്, ഡോ. തോമസ് മാർ അത്തനാസിയോസ്, ഡോ. യൂഹാനോൻ മാർ ദിമെത്രയോസ് എന്നിവരുമായി ഉച്ചയ്ക്ക് 12നാണു കൂടിക്കാഴ്ച.
മിസോറം ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയും പങ്കെടുക്കും. യാക്കോബായ സഭാ നേതൃത്വവുമായി നാളെ 12നാണു കൂടിക്കാഴ്ച. തുടർന്ന് ജനുവരി രണ്ടാം വാരം സിറോ മലബാർ സഭാ നേതൃത്വവുമായും മോദി കൂടിക്കാഴ്ച നടത്തും.
പ്രധാനമന്ത്രിയുടെ ഇടപെടലിൽ വലിയ പ്രതീക്ഷയുണ്ടെന്ന് യാക്കോബായ സഭ മത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ ഇടപെടലിൽരാഷ്ട്രീയം കാണുന്നില്ല. ഒരു രാഷ്ട്രീയ പാർട്ടിയോടും സഭയ്ക്ക് തൊട്ടുകൂടായ്കയില്ല. സഭയെ സഹായിക്കുന്നവരെ തെരഞ്ഞെടുപ്പിൽ തിരിച്ച് സഹായിക്കും. വിശ്വാസികളുടെ അവകാശം സംരക്ഷിക്കാനുള്ള നിയമനിർമാണം, ഇടവകകളിലെ ഹിത പരിശോധന എന്നീ ആവശ്യങ്ങൾ ചർച്ചയിൽ മുന്നോട്ടുവയ്ക്കുമെന്നും ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞു.
വെവ്വേറെ ദിവസങ്ങളില്‍ ഓര്‍ത്തഡോക്സ്, യാക്കോബായ സഭാ നേതൃത്വങ്ങളുമായി നരേന്ദ്രമോദി ചര്‍ച്ച നടത്തുമെന്ന് മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള വ്യക്തമാക്കിയിരുന്നു. സഭാ നേതൃത്വം പ്രധാനമന്ത്രിക്ക് അയച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രശ്നപരിഹാരത്തിന് ഇടപെടാന്‍ നരേന്ദ്രമോദി തയ്യാറായതെന്ന് പി എസ് ശ്രീധരന് പിള്ള പറഞ്ഞു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.