News18 MalayalamNews18 Malayalam
|
news18-malayalam
Updated: January 13, 2021, 12:06 PM IST
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: തടവുകാരുടെ വേഷം മാറ്റാൻ തീരുമാനിച്ച് സംസ്ഥാന
ജയിൽ വകുപ്പ്. പുരുഷന്മാർക്ക് ടീ ഷർട്ടും ബർമുഡയുമാണ് ഇനി വേഷം. സ്ത്രീകൾക്ക് ചുരിദാർ നൽകാനും ധാരണയായിട്ടുണ്ട്. തടവ് പുള്ളികളുടെ ആത്മഹത്യ കൂടുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. കഴിഞ്ഞ ദിവസം കോഴിക്കോട് സബ് ജയിലിൽ ഒരു തടവുകാരൻ ജീവനൊടുക്കിയിരുന്നു. ഇതിന് പിന്നാലെ ജയിൽ ഡി ജി പി ഋഷിരാജ് സിംഗ് തടവുകാരുടെ വേഷത്തിൽ മാറ്റം വേണമെന്നു നിർദ്ദേശിച്ചത്.
ആദ്യ ഘട്ടമായി കോഴിക്കോട്
സബ് ജയിലിലാകും വേഷം മാറുക. ഒരാൾക്ക് രണ്ട് ജോഡി വസ്ത്രം നൽകാനാണ് ധാരണയായിരിക്കുന്നത്. സ്വകാര്യ കമ്പനികളുമായി സഹകരിച്ച് പുതിയ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. അതേസമയം ഏതു നിറത്തിലുള്ള വേഷം വേണമെന്നതിൽ തീരുമാനമെടുത്തിട്ടില്ല.
Also Read
സി.ബി.ഐ -ഡി.ആർ.ഐ റെയ്ഡിൽ കരിപ്പൂർ വിമാനത്താവളത്തിൽ കണ്ടെത്തിയത് വൻക്രമക്കേട്; 4 കസ്റ്റംസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ
കോഴിക്കോട് സബ് ജയിലിൽ 200 പുരുഷന്മാരും 15 സ്ത്രീകളുമാണ് തടവുകാരായുളളത്. വസ്ത്രങ്ങൾ സ്പോൺസർ ചെയ്യാൻ താൽപര്യമുളള സ്വകാര്യ കമ്പനികൾ ജയിൽ അധികൃതരുമായി ബന്ധപ്പെടണം.
Published by:
Aneesh Anirudhan
First published:
January 13, 2021, 12:06 PM IST