• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഒടുവിൽ സുഭാഷ് വലയിലായി! ജയിൽചാടി മരത്തിന് മുകളിൽ കയറി; ആത്മഹത്യഭീഷണി മുഴക്കിയ തടവുകാരൻ പിടിയിൽ

ഒടുവിൽ സുഭാഷ് വലയിലായി! ജയിൽചാടി മരത്തിന് മുകളിൽ കയറി; ആത്മഹത്യഭീഷണി മുഴക്കിയ തടവുകാരൻ പിടിയിൽ

മരത്തിന് ചുവടെ ഉദ്യോഗസ്ഥർ വല വിരിച്ച് കാത്തുനിന്നെങ്കിലും ഇയാൾ താഴെയിറങ്ങാൻ കൂട്ടാക്കിയില്ല. മരത്തിന് മുകളിലിരുന്ന് ഇയാൾ ആത്മഹത്യഭീഷണി മുഴക്കിയതോടെ ഉദ്യോഗസ്ഥർ ശരിക്കും ആശങ്കയിലായി

jail-break

jail-break

  • Last Updated :
  • Share this:
    തിരുവനന്തപുരം: ഒന്നര മണിക്കൂറോളം കാഴ്ചക്കാരെ മുൾമുനയിലാക്കി മരത്തിന് മുകളിൽ നിലയുറപ്പിച്ച തടവുകാരനെ ഒടുവിൽ വലയിലാക്കി. തിരുവനന്തപുരം പൂജപ്പുരയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ജയിൽ ഓഫീസിലേക്ക് കൊണ്ടുവന്ന സുഭാഷ് എന്ന തടവുകാരനാണ് ഉദ്യോഗസ്ഥരെ വെട്ടിച്ച് ഓടി രക്ഷപെടാൻ ശ്രമിച്ചത്. ജയിൽവളപ്പിൽനിന്ന് ഓടി സാമൂഹിക സുരക്ഷാമിഷൻ ഓഫീസ് വളപ്പിലെ മരത്തിലേക്ക് ഇയാൾ ചാടി കയറുകയായിരുന്നു. മരത്തിന് ചുവടെ ഉദ്യോഗസ്ഥർ വല വിരിച്ച് കാത്തുനിന്നെങ്കിലും ഇയാൾ താഴെയിറങ്ങാൻ കൂട്ടാക്കിയില്ല. മരത്തിന് മുകളിലിരുന്ന് ഇയാൾ ആത്മഹത്യഭീഷണി മുഴക്കിയതോടെ ഉദ്യോഗസ്ഥർ ശരിക്കും ആശങ്കയിലായി. ഫയർഫോഴ്സും ജയിൽ വകുപ്പ് ഉദ്യോഗസ്ഥരുമൊക്കെ ചേർന്ന് നടത്തിയ ശ്രമത്തിനൊടുവിൽ ഇയാൾ താഴേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ഉദ്യോഗസ്ഥർ സുഭാഷിനെ കസ്റ്റഡിയിലെടുത്തു.

    ഇന്ന് വൈകിട്ട് നാലരയോടെയാണ് പൂജപ്പുര സെൻട്രൽ ജയിലിൽ നാടകീയ സംഭവങ്ങളുണ്ടായത്. കൊലക്കേസ് പ്രതിയും കോട്ടയം സ്വദേശിയുമായ സുഭാഷ് എന്നയാളാണ് ജയിൽ ചാടാനുള്ള ശ്രമത്തിൽ മരത്തിൽ ഓടിക്കയറിയത്. ജയിൽ ജീവനക്കാരെ വെട്ടിച്ച് ഓടി രക്ഷപെടാനുള്ള ശ്രമത്തിലാണ് ഇയാൾ സാമൂഹിക സുരക്ഷാ മിഷൻ ഓഫീസ് വളപ്പിലെ മരത്തിലേക്ക് ഓടിക്കയറിയത്. തുടർന്ന് മരത്തിന് മുകളിൽ നിലയുറപ്പിച്ച സുഭാഷ് ആത്മഹത്യ ഭീഷണി മുഴക്കുകയും ചെയ്തു. അതിനിടെ ഫയർപോഴ്സ് ഉദ്യോഗസ്ഥരുടെയും ജയിൽ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ഇയാളെ താഴെയിറക്കാനുള്ള ശ്രമം നടന്നു. ഏറെ ഉയരുമുള്ള മരത്തിൽ ഇയാൾ തുടർന്നതോടെ രണ്ടു ഫയർഫോഴ്സ് ഉദ്യോഗസ്ഥർ മരത്തിൽ കയറി ഇയാളെ അനുനയിപ്പിക്കാൻ ശ്രമം നടത്തി.

    കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ച് നെട്ടുകാൽത്തേരി തുറന്ന ജയിലിലായിരുന്ന സുഭാഷ് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിയത്. ഇയാളുടെ രേഖകൾ പരിശോധിക്കുന്നതിനായി ഇന്ന് നാല് മണിയോടെ സെല്ലിൽനിന്ന് ജയിൽ ഓഫീസിലേക്ക് കൊണ്ടുവന്നത്. ആ സമയത്താണ് ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് ഇയാൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചത്. കഴിഞ്ഞ കുറച്ച് ദിവസായി ഇയാൾ മാനസികമായ അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. ജഡ്ജി ഇവിടെ എത്തണമെന്നും, തനിക്ക് ജാമ്യം നൽകണമെന്നുമാണ് ഇയാളുടെ ആവശ്യം.

    മരത്തിന് മുകളിൽ തുടർന്ന സുഭാഷ് നിരവധി തവണ ആത്മഹത്യാ ഭീഷണി മുഴക്കി. അതിനിടെ നിരവധി ആവശ്യങ്ങളും അയാൾ ഉന്നയിച്ചു. ഭാര്യയുമായി ഫോണിൽ സംസാരിക്കണമെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കണമെന്നും ഇയാൾ പറയുന്നുണ്ടായിരുന്നു. ഒടുവിൽ ഇയാൾക്ക് പിന്നാലെ മരത്തിൽ കയറിയ ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയതോടെ സുഭാഷ് താഴേക്ക് ചാടുകയായിരുന്നു. ഈ സമയം സുരക്ഷിതമായി ഇയാളെ പിടികൂടുന്നതിനായി താഴെ ജയിൽ ഉദ്യോഗസ്ഥരും ഫയർഫോഴ്സുകാരും വലവിരിച്ചിരുന്നു. താഴേക്ക് വീണ സുഭാഷ് ഈ വലിയിൽ കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ ജയിൽ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടുകയായിരുന്നു.
    Published by:Anuraj GR
    First published: