നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • '40 ലക്ഷം ജീവനുവേണ്ടിയാണ്; രാഷ്ട്രീയം മാറ്റിവച്ച് ശരിയായിട്ടുള്ളത് ചെയ്യേണ്ട സമയമാണ്'; ക്യാമ്പയിന് പൃഥ്വിരാജിന്റെ പിന്തുണ

  '40 ലക്ഷം ജീവനുവേണ്ടിയാണ്; രാഷ്ട്രീയം മാറ്റിവച്ച് ശരിയായിട്ടുള്ളത് ചെയ്യേണ്ട സമയമാണ്'; ക്യാമ്പയിന് പൃഥ്വിരാജിന്റെ പിന്തുണ

  '40 ലക്ഷം ജീവനുവേണ്ടിയാണ്; രാഷ്ട്രീയം മാറ്റിവച്ച് ശരിയായിട്ടുള്ളത് ചെയ്യേണ്ട സമയമാണ്

  • Share this:
   തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാം(mullaperiyar dam ) പൊളിച്ചുകളയണമെന്ന അവശ്യമായി നടന്‍ പൃഥ്വിരാജ്. ഫേസ്ബുക്കിലൂടെയാണ്(facebook) പൃഥ്വിരാജിന്റെ(Prithviraj) പ്രതികരം. 'വസ്തുതകളും കണ്ടെത്തലുകളും എന്ത് തന്നെയാണ് എങ്കിലും 125 വര്‍ഷം പഴക്കമുള്ള അണക്കെട്ട് ഇപ്പോഴും നിലനില്‍ക്കുന്നതിന് ഒരു തരത്തിലുള്ള കാരണമോ ഒഴിവുകഴിവോ അല്ല.

   40 ലക്ഷം ജീവനുകള്‍ക്ക് വേണ്ടിയാണ് രാഷ്ട്രീയം മാറ്റിവച്ച് ശരിയായിട്ടുള്ളത് ചെയ്യേണ്ട സമയമാണ് ഈ സംവിധാനത്തില്‍ മാത്രമാണ് നമ്മുക്ക് വിശ്വസിക്കാന്‍ കഴിയുക. ഇവിടത്തെ സിസ്റ്റം ശരിയായ തീരുമാനം എടുക്കുമെന്ന് പ്രാര്‍ത്ഥിക്കാം'. അദ്ദേഹം കുറിച്ചു.നിരവധി പേര്‍ പൃഥ്വിരാജിന്റെ പോസ്റ്റിനെ അനുകൂലിച്ച് രംഗത്ത് വന്നിട്ടുണ്ട്.   അതേ സമയം മുല്ലപ്പെരിയാര്‍ ഡാമിലെ(mullaperiyar dam ) ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് കുറക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യന്ത്രിക്ക് കത്തയച്ച് പിണറായി വിജയന്‍.(cm pinarayi vijayan) കത്തയച്ചു.

   1,750 കുസെക്‌സ് ജലമാണ് നിലവില്‍ തമിഴ്‌നാട് കൊണ്ടുപോകുന്നത്. ഡാമിലേക്ക് നിലവില്‍ ഒരു സെക്കന്‍ഡില്‍ 2019 കുസെക്‌സ് ജലമാണ് ഒഴുകിയെത്തുന്നു എന്നതാണ് കണക്കുകള്‍.

   മഴ ശക്തമായി തുടര്‍ന്നാല്‍ ജലനിരപ്പ് 142 അടിയിലേക്ക് ഉയരുന്ന സാഹച്യത്തില്‍ വൈഗാ അണക്കെട്ടിലേക്ക് കൂടുതല്‍ വെള്ളം കൊണ്ടു പോകാന്‍ നടപടികള്‍ എടുക്കണമെന്ന് പിണറായി വിജയന്‍ കത്തില്‍ അവശ്യപ്പെടുന്നു.
   അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കുന്നതിന് 24 മണിക്കൂര്‍ മൂമ്പ് കേരളത്തെ അറിയിക്കണമെന്നും അദ്ദേഹം കത്തില്‍ അവശ്യപ്പെടുന്നു.

   ആകാശ് തില്ലങ്കേരിയുടെ കാറ് അപകടത്തില്‍ പെട്ടു; നാല് പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

   ആകാശ് തില്ലങ്കേരിയും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു(Accident). ഇന്നലെ അര്‍ദ്ധരാത്രി കൂത്തുപറമ്പ് മെരുവമ്പായിയിലാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ഉടന്‍തന്നെ കൂത്തുപറമ്പിലെയും കണ്ണൂരിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇയാള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.


    സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്നു ആകാശും സുഹൃത്തും. നീര്‍വേലിക്കടുത്ത് കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ സിമന്റ് കട്ടയിലിടിക്കുയായിരുന്നു.

   ശുബൈബ് വധക്കേസില്‍ വിചാരണ നേരിടുന്ന ആകാശ് സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷനിലും ആരോപണ വിധേയനാണ്. സംഭവത്തെക്കുറിച്ച് വിശദ പരിശേധന നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു. അപകടത്തില്‍പ്പെട്ട കാറിന് പുറമേ മറ്റ് രണ്ട് കാറുകളും ഇവരുടെ സംഘത്തിലുണ്ടായിരുന്നു.

   Published by:Jayashankar AV
   First published:
   )}