നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പൃഥ്വിരാജിന്‍റേത് സമൂഹത്തിന്‍റെ വികാരം' പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

  'പൃഥ്വിരാജിന്‍റേത് സമൂഹത്തിന്‍റെ വികാരം' പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

  'അസഹിഷ്ണുത കാണിക്കുന്ന സംഘപരിവാറിനോട് വിയോജിച്ച് തന്നെയാകും നമ്മുടെ നാട് നിൽക്കുക. ഇത്തരം കാര്യങ്ങളിൽ പൃഥ്വിരാജിനെ പോലെ എല്ലാവരും സന്നദ്ധരായി മുന്നോട്ടുവരികയാണ് വേണ്ടത്'

  പൃഥ്വിരാജ്

  പൃഥ്വിരാജ്

  • Share this:
   തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തിൽ നടൻ പൃഥ്വിരാജ് പ്രകടിപ്പിച്ചത് സമൂഹത്തിന്‍റെ വികാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിൽ ജീവിക്കുന്ന ഏതൊരാൾക്കും സ്വാഭാവികമായി ഉണ്ടാകുന്ന വികാരമാണത്. അത് ശരിയായ രീതിയിൽ പൃഥ്വിരാജ് പ്രകടിപ്പിച്ചു. അതിനോട് അസഹിഷ്ണുത സംഘ പരിവാറിന്‍റെ സ്ഥിരം നിലപാട് ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.

   'ഇതുപോലെയുള്ള എല്ലാ കാര്യങ്ങളോടും അസഹിഷ്ണുത കാണിക്കുന്ന നിലപാടാണ് സംഘപരിവാറിന്‍റേത്. അതിപ്പോൾ പൃഥ്വിരാജിനോടും കാണിക്കുന്നതാണ്. അതിനോട് നമ്മുടെ സമൂഹത്തിന് യോജിപ്പില്ല. അത്തരം അസഹിഷ്ണുത കാണിക്കുന്ന സംഘപരിവാറിനോട് വിയോജിച്ച് തന്നെയാകും നമ്മുടെ നാട് നിൽക്കുക. ഇത്തരം കാര്യങ്ങളിൽ പൃഥ്വിരാജിനെ പോലെ എല്ലാവരും സന്നദ്ധരായി മുന്നോട്ടുവരികയാണ് വേണ്ടത്'- അദ്ദേഹം ഇന്നത്തെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

   ലക്ഷദ്വീപ് വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്തിയതിനു പിന്നാലെ നടൻ പൃഥ്വിരാജ് സുകുമാരന് നേരെ രൂക്ഷമായ സൈബർ ആക്രമണമാണ് ഉണ്ടായത്. തന്റെ രണ്ടു സിനിമകൾ ഉൾപ്പെടെ ലക്ഷദ്വീപിൽ ചിത്രീകരിച്ച അനുഭവത്തിന്റെ വെളിച്ചത്തിലാണ് പൃഥ്വിരാജ് ഒരു നീണ്ട കുറിപ്പിലൂടെ അഭിപ്രായം രേഖപ്പെടുത്തിയത്. അനാർക്കലി, ലൂസിഫർ തുടങ്ങിയ ചിത്രങ്ങൾ ലക്ഷദ്വീപിൽ ചിത്രീകരിച്ചിരുന്നു.

   Also Read- പൃഥ്വിരാജ് പറഞ്ഞ കാര്യത്തില്‍ യോജിപ്പില്ല; എന്നാല്‍ അദ്ദേഹത്തെ തെറിവിളിക്കുന്നതിനോട് അനുകൂലിക്കാന്‍ കഴിയില്ല; മേജര്‍ രവി

   അവിടുത്തെ ജനങ്ങൾ പറയുന്നത് കേൾക്കുന്നതാണ് നല്ലത് എന്ന നിലയിലായിരുന്നു പൃഥ്വിരാജ് അഭിപ്രായം രേഖപ്പെടുത്തിയത്. ഇതേതുടർന്ന് വിവിധ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ രൂക്ഷമായ ആക്രമണത്തിന് പാത്രമാവുകയായിരുന്നു പൃഥ്വിരാജ്. 'വാരിയംകുന്നൻ' സിനിമയുടെ പ്രഖ്യാപനത്തിനു ശേഷം പൃഥ്വിരാജ് സൈബർ ലോകത്തെ ആക്രമണത്തിന് പാത്രമാവുന്നത് ലക്ഷദ്വീപ് വിഷയവുമായി ബന്ധപ്പെട്ടാണ്.

   Also Read- Prithviraj for Lakshadweep | 'നാട്ടുകാർ പറയുന്നത് കേൾക്കുന്നതാണ് ആ നാടിന് നല്ലത്'; ലക്ഷദ്വീപ് വിഷയത്തിൽ പൃഥ്വിരാജ്
    എന്നാൽ താരലോകത്തു നിന്നും ഒട്ടേറെപ്പേർ പൃഥ്വിരാജിന് പിന്തുണയർപ്പിച്ചു. ജൂഡ് ആന്റണി ജോസഫ്, മിഥുൻ മാനുവൽ തോമസ്, അജു വർഗീസ്, താനൊറ്റണി വർഗീസ് എന്നിവരെക്കൂടാതെ രാഷ്‌ട്രീയരംഗത്തു നിന്നും വി.ടി. ബൽറാം പിന്തുണയറിയിച്ചിട്ടുണ്ട്.

   ജൂഡ് ആന്റണി: വളരെ മാന്യമായി തന്റെ നിലപാടുകൾ എന്നും തുറന്നു പറഞ്ഞിട്ടുള്ള വ്യക്തിയാണ് പ്രിഥ്വിരാജ് . തന്റെ സ്വപ്‌നങ്ങൾ ഓരോന്നായി ജീവിച്ചു കാണിച്ച അസൂയ തോന്നുന്ന വ്യക്തിത്വം . വർഷങ്ങൾക്കു മുൻപ് ആൾക്കൂട്ട ആക്രമണങ്ങൾക്കു വില കൊടുക്കാതെ സിനിമകൾ കൊണ്ട് മറുപടി കൊടുത്ത ആ മനുഷ്യൻ ഇപ്പൊ നടക്കുന്ന ഈ സൈബർ ആക്രമണങ്ങളൊക്കെ കണ്ട് ചിരിക്കുന്നുണ്ടാകും . നിലപാടുകൾ ഉള്ളവർക്ക് സൊസൈറ്റി വെറും...


   ലക്ഷദ്വീപ് വിഷയത്തിൽ പൃഥ്വിരാജിനെതിരായ സഭ്യമല്ലാത്ത പ്രതികരണങ്ങളെ തള്ളിക്കളഞ്ഞ് സംവിധായകൻ പ്രിയദർശൻ. 'സഭ്യതാ എന്നത് ഒരു സംസ്കാരമാണ്, ഞാൻ ആ സംസ്കാരത്തോട് ഒപ്പമാണ്. പൃഥ്വിരാജിന് നേരെ ഉണ്ടായ സഭ്യമല്ലാത്ത പ്രതികരണത്തെ സംസ്കാരവും ജനാധിപത്യബോധവും ഉള്ള എല്ലാവരെയും പോലെ ഞാനും തള്ളിക്കളയുന്നു. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്'- പ്രിയദർശൻ ഫേസ്ബുക്ക് പോസ്റ്റിൽ എഴുതി.
   Published by:Anuraj GR
   First published:
   )}