• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Police | പൊലീസിലെ നോൺ സ്റ്റാറ്റ്യൂട്ടറി റിക്കവറി; സ്വകാര്യബാങ്ക് നടപടി അവസാനിപ്പിച്ചു

Kerala Police | പൊലീസിലെ നോൺ സ്റ്റാറ്റ്യൂട്ടറി റിക്കവറി; സ്വകാര്യബാങ്ക് നടപടി അവസാനിപ്പിച്ചു

നേരത്തെ സ്പാർക്കു വഴി ശമ്പളത്തിൽ നിന്നും അക്കൗണ്ടുള്ള ബാങ്കുവഴിയായിരുന്നു തുക പിടിച്ചിരുന്നത്. എന്നാൽ സ്പാർക്കു വഴിയുള്ള സേവനം സർക്കാർ അവസാനിപ്പിച്ചതോടെയാണ് എച്ച് ഡി എഫ് സിയെ ചുമതലപ്പെടുത്തിയത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
തിരുവനന്തപുരം: പോലീസിലെ (Kerala Police) സ്വകാര്യ ബാങ്ക് നടപടി അവസാനിപ്പിച്ചു. നോൺ സ്റ്റാറ്റ്യൂട്ടറി റിക്കവറിക്കായി എച്ച് ഡി എഫ് സി ബാങ്കിനെ (HDFC) ചുമതലപ്പെടുത്തിയ നടപടിയാണ് പിൻവലിച്ചത്. അൻപത്തി അയ്യായിരത്തോളം വരുന്ന പോലീസ് സേനാംഗങ്ങളിൽ നിന്നും മിനിസ്റ്റീരിയൽ ജീവനക്കാരിൽ നിന്നും എച്ച് ഡി എഫ് സി ബാങ്ക് വഴി നോൺ സ്റ്റാറ്റ്യൂട്ടറി റിക്കവറി ഈടാക്കാനുള്ള നടപടി അവസാനിപ്പിച്ചു. നേരത്തെ സ്പാർക്കു വഴി ശമ്പളത്തിൽ നിന്നും അക്കൗണ്ടുള്ള ബാങ്കുവഴിയായിരുന്നു തുക പിടിച്ചിരുന്നത്. എന്നാൽ സ്പാർക്കു വഴിയുള്ള സേവനം സർക്കാർ അവസാനിപ്പിച്ചതോടെയാണ് എച്ച് ഡി എഫ് സിയെ ചുമതലപ്പെടുത്തിയുള്ള പോലീസ് ആസ്ഥാനത്തിന്‍റെ നടപടിയുണ്ടായത്. പോലീസ് വെൽഫയർ ഫണ്ട്, ഹൗസിംഗ് സൊസൈറ്റി, സംഘടനാ പിരിവ് തുടങ്ങിയവയാണ് നോൺ സ്റ്റാറ്റ്യൂട്ടറി റിക്കവറിൽ ഉൾപ്പെടുന്നത്.

വിഹിതം അംഗങ്ങളിൽ നിന്ന് ഈടാക്കുന്നതിന് സ്വകാര്യ ബാങ്കിനെ ചുമതലപ്പെടുത്തിയതോടെ സേനയിൽ പ്രതിഷേധമുയരുകയും ചെയ്തു. അക്കൗണ്ട് വിവര ശേഖരണത്തിനായി സ്വകാര്യ ബാങ്ക് മറ്റൊരു ഏജൻസിയെ നിയോഗിച്ചതും എതിർപ്പ് ശക്തമാക്കി. വിവര ചോർച്ചയുണ്ടാകുമെന്ന ആരോപണമാണ് ഉയർന്നു വന്നത്. പോലീസ് ആസ്ഥാനം പലകുറി ആവശ്യപ്പെട്ടെങ്കിലും വിവരങ്ങൾ കൈമാറാൻ സേനാംഗങ്ങളിൽ വലിയൊരു വിഭാഗം വിമുഖത കാട്ടി. സ്വകാര്യ ബാങ്കിനെ ചുമതലപ്പെടുത്തിയ നടപടി അവസാനിപ്പിച്ചു എന്ന് കാട്ടി ഉള്ള ഉത്തരവ് കഴിഞ്ഞദിവസമാണ് പുറത്തിറങ്ങിയത്. യൂണിറ്റുകളിലെ ക്യാഷ്യർമാർ നേരിട്ട് തുക ഈടാക്കി അത് ഫണ്ടുകളിലേക്ക് അടയ്ക്കണമെന്ന് ഉത്തരവിൽ പറയുന്നു.

വാഹന പരിശോധനയ്ക്കിടെ 2.2 കിലോ കഞ്ചാവ് പിടികൂടി; രണ്ടുപേർ അറസ്റ്റിൽ

വാഹന പരിശോധനയ്ക്കിടെ രണ്ടു പേരെ കഞ്ചാവുമായി പോലീസ് പിടികൂടി .കടയ്ക്കാവൂർ ആനത്തലവട്ടം വിളയിൽ വീട്ടിൽ ജിത്തുലാൽ (21) ആനത്തലവട്ടം വയ്യമ്പള്ളി വീട്ടിൽ കിരൺ ജോയ് (21) എന്നിവരാണ് പിടിയിലായത്. കഞ്ചാവിന്റെയും സിന്തറ്റിക്ക് ഡ്രഗ്ഗിന്റെയും വിതരണത്തിന് എതിരായി പോലീസ് നടത്തുന്ന ഡ്രൈവിന്റെ ഭാഗമായി കല്ലമ്പലം നാവായികുളത്തു വാഹന പരിശോധനക്കിടെയാണ് പ്രതികളെ രണ്ടു കിലോ ഇരുന്നൂറ്‌ ഗ്രാം കഞ്ചാവുമായി പിടികൂടിയത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച മോട്ടോർ സൈക്കിളും പോലീസ് പിടിച്ചെടുത്തു.

തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമും കല്ലമ്പലം പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. കേരള തമിഴ് നാട് അതിർത്തി ഗ്രാമങ്ങളിൽ നിന്നും ശേഖരിക്കുന്ന കഞ്ചാവ് ഇരുചക്ര വാഹനങ്ങളിൽ ജില്ലയിലെ വിവിധ ഇടങ്ങളിൽ എത്തിച്ചു കച്ചവടം ചെയ്യുന്ന സംഘത്തിലെ മുഖ്യ കണ്ണികളാണിവർ. ഇവരിൽ നിന്നും കഞ്ചാവ് വാങ്ങി ചില്ലറ വില്പന നടത്തുന്ന പ്രധാന സംഘങ്ങളെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ ദിവ്യ വി ഗോപിനാഥ് ഐപിഎസ്സിന്റെ നിർദ്ദേശപ്രകാരം നാർകോട്ടിക് സെൽ ഡിവൈഎസ്പി രാസിത് വിറ്റിയുടെയും വർക്കല ഡിവൈഎസ്പി പി നിയാസിന്റെയും നേതൃത്വത്തിൽ ലഹരി മാഫിയക്കെതിരെ സ്വീകരിച്ചു വരുന്ന ശക്തമായ നടപടികളുടെ ഭാഗമായാണ് ഇവർ അറസ്റ്റിൽ ആയത്.

കല്ലമ്പലം ഐഎസ്എച്ച്ഒ ഐ. ഫറോസിന്റെ നേതൃത്വത്തിൽ എസ്ഐ ശ്രീലാൽ ചന്ദ്രശേഖരൻ, എസ്ഐ വിജയകുമർ, ജിഎസ്ഐമാരായ ജയൻ, അനിൽകുമാർ , എഎസ്ഐമാരായ സുനിൽ, സുനിൽകുമാർ, എസ്. സി. പി. ഒ ഹരിമോൻ, തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമിലെ എസ്ഐമാരായ ഫിറോസ്ഖാൻ, ബിജു, എഎസ്ഐ ബിജുകുമാർ, സി. പി. ഒ മാരായ സുനിൽരാജ്, വിനീഷ്, ഷിജു, അനൂപ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Published by:Anuraj GR
First published: