• HOME
  • »
  • NEWS
  • »
  • kerala
  • »
  • വിദ്യാർത്ഥി റോഡിലേക്ക് തെറിച്ചുവീണ സംഭവം: ഡ്രൈവർ കസ്റ്റഡിയിൽ; സ്വകാര്യ ബസും പിടിച്ചെടുത്തു

വിദ്യാർത്ഥി റോഡിലേക്ക് തെറിച്ചുവീണ സംഭവം: ഡ്രൈവർ കസ്റ്റഡിയിൽ; സ്വകാര്യ ബസും പിടിച്ചെടുത്തു

എട്ടാംക്ലാസ് വിദ്യാർത്ഥിയായ അഭിരാമിനാണ് ഓടുന്ന ബസില്‍നിന്ന് തെറിച്ചുവീണ് പരിക്കേറ്റത്

  • Last Updated :
  • Share this:
    കോട്ടയം: സ്വകാര്യ ബസില്‍നിന്ന് തെറിച്ചുവീണ് സ്‌കൂള്‍ വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവത്തില്‍ ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം- കൈനടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന 'ചിപ്പി' ബസിന്റെ ഡ്രൈവര്‍ കൈനടി സ്വദേശി മനീഷിനെയാണ് കോട്ടയം ചിങ്ങവനം പൊലീസ് കസ്റ്റഡിയിലെടുത്തത്. അമിതവേഗത്തിലും അശ്രദ്ധമായും വാഹനമോടിച്ചതിന് ഇയാള്‍ക്കെതിരേ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു. ബസും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

    Also Read- എട്ടാംക്ലാസ് വിദ്യാർത്ഥി സ്വകാര്യ ബസിൽ നിന്ന് തെറിച്ച് റോഡില്‍ വീണു; പല്ലുകൾ ഇളകി

    എട്ടാംക്ലാസ് വിദ്യാർത്ഥിയായ അഭിരാമിനാണ് ഓടുന്ന ബസില്‍നിന്ന് തെറിച്ചുവീണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെ കോട്ടയം പവര്‍ഹൗസ് ജംഗ്ഷന് സമീപമായിരുന്നു അപകടം. അപകടത്തില്‍ കുട്ടിയുടെ രണ്ട് പല്ലുകള്‍ ഇളകി. ചുണ്ടിനും വലതുകൈമുട്ടിനും പരിക്കേല്‍ക്കുകയും ചെയ്തു.

    Also Read- ഡ്രൈവർ ഉറങ്ങി; ആംബുലന്‍സ് ഓടിച്ചത് നഴ്സ്; ബൈക്കിന് സമീപം നിന്ന യുവാവിന് ദാരുണാന്ത്യം

    ബസ്സിന്റെ അമിതവേഗമാണ് അപകടത്തിന് കാരണമായതെന്നായിരുന്നു നാട്ടുകാരുടെ ആരോപണം. ബസിന്റെ വാതില്‍ അടച്ചിരുന്നില്ലെന്നും അപകടത്തില്‍ പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും ബസ് ജീവനക്കാര്‍ തയാറായില്ലെന്നും അഭിരാമിന്റെ പിതാവ് ഷിനോയും ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസ് സംഭവത്തില്‍ നടപടി സ്വീകരിച്ചത്.
    Published by:Rajesh V
    First published: