തൊടുപുഴ: ഇടുക്കി കട്ടപ്പനയിൽ സ്വകാര്യ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് 35 യാത്രക്കാർക്ക് പരിക്കേറ്റു. ഇടുക്കി തൊടുപുഴ പുളിയൻമല സംസ്ഥാനപാതയിലാണ് അപകടം നടന്നത്. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെ വാഴവര ആശ്രമം പടിക്ക് സമീപമായിരുന്നു അപകടം.
Also Read- അയൽവാസിയുടെ കാറിന് തീയിടുന്നതിനിടെ പൊള്ളലേറ്റ വയോധികൻ ഗുരുതരാവസ്ഥയിൽ
കുമളിയിൽ നിന്നും തൊടുപുഴയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും ഇടുക്കിയിൽ നിന്ന് കട്ടപ്പനയിലേക്ക് പോവുകയായിരുന്നു ടാങ്കർ ലോറിയിലും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ കട്ടപ്പനയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Accident, Idukki, Kattappana, Road accident