• HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident | ബസ് സ്‌കൂട്ടറിലിടിച്ചു; വിദ്യാർഥിനിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി; പിതാവ് പരിക്കുകളോടെ രക്ഷപ്പെട്ടു

Accident | ബസ് സ്‌കൂട്ടറിലിടിച്ചു; വിദ്യാർഥിനിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി; പിതാവ് പരിക്കുകളോടെ രക്ഷപ്പെട്ടു

തൃശൂര്‍ ഭാഗത്ത് നിന്നും വരുകയായിരുന്ന സ്‌കൂട്ടറിന് പുറകില്‍ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.

  • Share this:
    തൃശൂര്‍: സ്വകാര്യ ബസ്സ് (Bus) സ്‌കൂട്ടറിന് പിന്നില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു. വല്ലച്ചിറ സ്വദേശിനി ലയ (22) ആണ് അപകടത്തില്‍ മരിച്ചത്. കുട്ടിക്ക് ഒപ്പം യാത്ര ചെയ്തിരുന്ന പിതാവ് ഡേവിഡിനും അപകടത്തില്‍ പരിക്ക് പറ്റിയിട്ടുണ്ട്.

    ഇന്ന് രാവിലെ കരുവന്നൂര്‍ ചെറിയ പാലത്തിന് അടുത്താണ് അപകടം സംഭവിച്ചത്. തൃശൂര്‍ ഭാഗത്ത് നിന്നും വരുകയായിരുന്ന സ്‌കൂട്ടറിന് പുറകില്‍ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.

    നിയന്ത്രണം വിട്ട് സ്‌കൂട്ടര്‍ മറിഞ്ഞ് റോഡിലേക്ക് വീണ ലയയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു. പിതാവ് ഡേവീസ് കാനയ്ക്ക് മുകളിലേയ്ക്കുമാണ് വീണത്.

    അപകടം നടന്ന് ഉടന്‍ ഇരുവരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരമായി പരിക്ക് സംഭവിച്ച ലയയുടെ ജീവന്‍ രക്ഷിക്കാനായില്ല.

    സംഭവുമായി ബന്ധപ്പെട്ട് ചേര്‍പ്പ് പൊലീസ് ബസ് കസ്റ്റഡിയില്‍ എടുത്തുത്തു. ബസ്സ് ജീവനക്കാര്‍ക്ക് എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലെ ബികോം രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് മരിച്ച ലയ.

    Elephant | ഇടയരുത് ആനകളെ..മയക്കുവെടി വയ്ക്കാനുള്ള തോക്ക് കേടാണ്, കോട്ടയത്തെ മൃഗസംരക്ഷണ വകുപ്പിന്‍റെ തോക്ക് തകരാറില്‍

    കോട്ടയം ജില്ലയില്‍ ഇടയുന്ന ആനകളെ മയക്കുവെടി വയ്ക്കാന്‍ ജില്ലാ മൃഗസംരക്ഷണ വകുപ്പിന് സ്വന്തമായി തോക്ക് ഉണ്ട്. പക്ഷേ ചെറിയ ഒരു പ്രശ്നം, തോക്ക് പൊട്ടില്ല. ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന്‍റെ പക്കലുള്ള ഏക തോക്കാണ് പണിമുടക്കിയിരിക്കുന്നത്.

    കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മോണിറ്ററിങ് കമ്മിറ്റി യോഗത്തിലാണ്  ആനയെ മയക്കുവെടി വയ്ക്കാനുള്ള തോക്ക് തകരാറിലാണെന്ന് എലിഫെന്‍റ്  സ്ക്വാഡ് ഡോക്ടര്‍ തന്നെ വ്യക്തമാക്കിയത്. ഏതെങ്കിലും ആന ഇടഞ്ഞ് മയക്കുവെടി വയ്ക്കാനുള്ള സാഹചര്യം ഉണ്ടായാല്‍ ദേവസ്വം ബോര്‍ഡിന്‍റെ കൈവശമുള്ള തോക്ക് എടുക്കുമെന്ന് ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ.ഷാജി പണിക്കശേരി പറഞ്ഞു.  ജില്ലയിലെ 352 ക്ഷേത്രങ്ങളിലാണ് ആന എഴുന്നള്ളത്ത് ഉള്ളത്.

    Also Read- മകനേയും കുടുംബത്തെയും തീവെച്ച് കൊന്നത് മട്ടന്‍ വാങ്ങി നല്‍കാത്തതിലെ പ്രതികാരമെന്ന് പ്രതി ഹമീദ്

    അടുത്ത വര്‍ഷം പുതിയ തോക്ക് വാങ്ങുന്നതിനുള്ള തീരുമാനം ആയിട്ടുണ്ട്. ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിലടക്കം ഉത്സവ കാലമായിട്ടും തോക്കിന്‍റെ തകരാര്‍ സമയബന്ധിതമായി പരിഹരിക്കാന്‍ കഴിയാത്തത് ഗുരുതര വീഴ്ചയാണെന്ന് ആന ഉടമകളുടെ സംഘടന ഭാരവാഹികള്‍ പറഞ്ഞു.

    ആനകളെ വെടിവയ്ക്കുന്നതിനു വൈദഗ്ധ്യമുള്ള ഡോക്ടര്‍ക്ക് എലിഫന്‍റ് ഓണേഴ്സ് ഫെഡറേഷന്‍ സ്വന്തം നിലയില്‍ തോക്ക് വാങ്ങി നല്‍കിയിട്ടുണ്ട്.
    Published by:Jayashankar AV
    First published: