നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident| സ്വകാര്യ ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു; കൊച്ചിയിൽ 13 വാഹനങ്ങൾക്ക് കേടുപാട്; നിരവധി പേർക്ക് പരിക്ക്

  Accident| സ്വകാര്യ ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു; കൊച്ചിയിൽ 13 വാഹനങ്ങൾക്ക് കേടുപാട്; നിരവധി പേർക്ക് പരിക്ക്

  ബ്രേക്ക് നഷ്ടപ്പെട്ട ബസ് റോഡിന് ഇരുവശവും ഉണ്ടായിരുന്ന വാഹനങ്ങളിൽ ഇടിച്ച് നിർത്തുകയായിരുന്നു.

  News18

  News18

  • Share this:
   കൊച്ചി: ബ്രേക്ക് നഷ്ടപ്പെട്ട സ്വകാര്യ ബസ് (Private bus)വാഹനങ്ങളിൽ ഇടിച്ചു (Accident)നിരവധി പേർക്ക് പരിക്ക്. ആരുടേയും നില ഗുരുതരമല്ല. 13 ഓളം വാഹനങ്ങൾക്ക് കേടു പാടുകൾ സംഭവിച്ചു. എറണാകുളം ഫോർഷോർ റോഡിൽ രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്.

   ഇടക്കൊച്ചിയിൽ നിന്ന് കാക്കനാടേക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്. ബ്രേക്ക് നഷ്ടപ്പെട്ട ബസ് റോഡിന് ഇരുവശവും ഉണ്ടായിരുന്ന വാഹനങ്ങളിൽ ഇടിച്ചാണ് നിർത്തിയത്. രണ്ടു കാറുകൾ നിശേഷം തകർന്നു. കാറുകളിൽ ഉണ്ടായിരുന്നവർക്കാണ് പരുക്കേറ്റത്.

   ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. നിർത്തിയിട്ടിരുന്ന ഇരു ചക്ര വാഹനങ്ങൾ ഓട്ടോ റിക്ഷ തുടങ്ങിയവയും അപകടത്തിൽ പെട്ടു. അപകടമുണ്ടാക്കിയ സ്വകാര്യബസിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി.

   Also Read-Obituary | നടൻ പൃഥ്വിരാജിന്റെ ഭാര്യാപിതാവ് വിജയകുമാർ മേനോൻ അന്തരിച്ചു

   കാലപ്പഴക്കമാണോ ബസിന്റെ ബ്രേക്ക് നഷ്ടപ്പെടാൻ കാരണം എന്നതും പരിശോധിക്കുന്നുണ്ട്. നഗരത്തിലെ പ്രധാന റോഡിൽ അല്ലായിരുന്നതിനാൽ തന്നെ വലിയൊരു ദുരന്തമാണ് ഒഴിവായത്.

   Also Read-വീട് കുത്തിത്തുറന്ന് ഏലക്കയും കാറും മോഷ്ടിച്ചു; കാർ ‍രണ്ട് ദിവസം കഴിഞ്ഞ്‌ തിരിച്ചുകിട്ടി

   കണ്ണൂരിൽ എഎസ്ഐ തൂങ്ങിമരിച്ച നിലയില്‍

   കണ്ണൂരിൽ എഎസ്ഐയെ തൂങ്ങിമരിച്ച നിലയില്‍ (Suicide) കണ്ടെത്തി. മാങ്ങാട്ടുപറമ്പ് പോലിസ് ക്യാമ്പിലെ അസി.എസ്.ഐ എം.വി വിനോദ് കുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ 5.15 ഓടെ ക്യാമ്പിലെ ക്വാട്ടേര്‍സില്‍ സഹപ്രവര്‍ത്തകരാണ് തൂങ്ങിയ നിലയില്‍ കണ്ടത്.

   അസുഖം കാരണം കഴിഞ്ഞ മൂന്ന് ആഴ്ച കാലമായി അവധിയിലായിരുന്നു വിനോദ് കുമാർ. ടൗണ്‍ പോലിസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. മരണ കാരണം എന്താണെന്ന് വ്യക്തമല്ല.
   Published by:Naseeba TC
   First published:
   )}