നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Lockdown Crisis | ലോക്ക്ഡൗണിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി; സ്വകാര്യ ബസ് ഡ്രൈവർ ജീവനൊടുക്കി

  Lockdown Crisis | ലോക്ക്ഡൗണിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി; സ്വകാര്യ ബസ് ഡ്രൈവർ ജീവനൊടുക്കി

  Lockdown Crisis | കടബാധ്യതയുള്ള സന്തോഷ് മുന്നോട്ടുള്ള ജീവിതം എങ്ങനെയെന്നറിയാതെ പ്രയാസത്തിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.

  സന്തോഷ്

  സന്തോഷ്

  • News18
  • Last Updated :
  • Share this:
  കോഴിക്കോട്: കക്കോടിയില്‍  സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് സ്വകാര്യബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. ചോയി ബസാര്‍ സ്വദേശി കീഴൂര്‍ സന്തോഷാണ് മരിച്ചത്. കോട്ടുപാടം - മാനാഞ്ചിറ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു സന്തോഷ്.

  ബസ് നിർത്തിയിടുന്ന ഷെഡിനടുത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ലോക്ക്ഡൗണ്‍ തുടങ്ങിയത് മുതല്‍ ജോലിയില്ലാതായതോടെ സന്തോഷ് മാനസികപ്രയാസത്തിൽ ആയിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കിയെങ്കിലും സന്തോഷ് ജോലി ചെയ്യുന്ന ബസ് നഷ്ടം ഭയന്ന് നിരത്തിലിറക്കിയിരുന്നില്ല.

  You may also like:പ്രശസ്ത കന്നഡ നടൻ ചിരഞ്ജീവി സാർജ അന്തരിച്ചു [NEWS]ലോക്ക് ഡൗണില്‍ ഇന്റര്‍നെറ്റ് ഉപഭോഗം വര്‍ധിച്ചു; കൂടുതൽ ടവറുകൾ സ്ഥാപിക്കാനൊരുങ്ങി കമ്പനികള്‍ [NEWS] റാങ്ക് ലിസ്റ്റ് കാലാവധി തീരാൻ ദിവസങ്ങൾ മാത്രം; സിവിൽ പൊലീസ് പട്ടികയിലുള്ള ഉദ്യോഗാർഥികൾ ആശങ്കയിൽ [NEWS]

  കടബാധ്യതയുള്ള സന്തോഷ് മുന്നോട്ടുള്ള ജീവിതം എങ്ങനെയെന്നറിയാതെ പ്രയാസത്തിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ എലത്തൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സന്തോഷിന്റെ കുടുംബത്തിന് അടിയന്തിര ധനസഹായം അനുവദിക്കണമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷന്‍ ആവശ്യപ്പെട്ടു.

  First published:
  )}