• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പെൻഷനും വേണ്ട ഒരു പുണ്ണാക്കും വേണ്ട; 800 രൂപ ദിവസക്കൂലി മതി; കെഎസ്ആർടിസി ലാഭത്തിലാക്കാം'; വൈറലായി കുറിപ്പ്

'പെൻഷനും വേണ്ട ഒരു പുണ്ണാക്കും വേണ്ട; 800 രൂപ ദിവസക്കൂലി മതി; കെഎസ്ആർടിസി ലാഭത്തിലാക്കാം'; വൈറലായി കുറിപ്പ്

സേവ് കെ.എസ്.ആര്‍.ടി.സി. എന്ന ഹാഷ്ടാഗോടെയാണ് ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

  • Last Updated :
  • Share this:
    ജീവനക്കാരുടെ പണിമുടക്ക്, യാത്രക്കാരോട് മോശമായി പെരുമാറുന്ന കണ്ടക്ടര്‍, കണ്‍സെഷന്‍ പാസ് വാങ്ങാന്‍ കുട്ടിക്കൊപ്പം പോയ പിതാവിനെ മര്‍ദിക്കല്‍ തുടങ്ങി ഈയടുത്തകാലത്ത് കെഎസ്ആര്‍‌ടിസിയെപ്പറ്റി വിവാദങ്ങൾ വാർത്തകളിൽ നിറഞ്ഞത്. ഈ സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് ഒരു സ്വകാര്യ ബസ് ജീവനക്കാരന്‍റെ പേരില്‍ പ്രത്യക്ഷപ്പെട്ട ഒരു കുറിപ്പ്.

    കെ.എസ്.ആര്‍.ടി.സി. എം.ഡിക്ക് എന്ന പേരിലാണ് കുറപ്പ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സേവ് കെ.എസ്.ആര്‍.ടി.സി. എന്ന ഹാഷ്ടാഗോടെയാണ് ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. 800 രൂപയും ചിലവും ദിവസക്കൂലി തരൂ. ഞങ്ങളോടിച്ചോളാം എന്നു തുടങ്ങുന്ന കുറിപ്പാണ് സാമൂഹമാധ്യമങ്ങളില്‍ വൈറലായത്.

    Also Read-കൊച്ചി മെട്രോയിലെ ഗ്രാഫിറ്റിക്ക് പിന്നിൽ ഇറ്റാലിയൻ പൗരന്മാർ? കേരള പൊലീസ് അഹമ്മദാബാദിലേക്ക്

    ആദ്യം പണിയെടുക്കൂ എന്നിട്ടാവാം അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം എന്നും പോസ്റ്റിൽ പറയുന്നു. തൊഴില്‍ ഇല്ലാത്ത പതിനായിരക്കണക്കിന് ചെറുപ്പക്കാർ പുറത്തു നിൽക്കുമ്പോഴാ ണ് ഈ പ്രസ്ഥാനത്തിന്റെ അസ്ഥിവാരം കടലെടുക്കുന്നത് നോക്കി അധികാരികൾ നെടുവീർപ്പിടുന്നതെന്ന് കുറിപ്പിൽ വിമർശിക്കുന്നത്.

    വൈറൽ കുറിപ്പ്
    Dear KSRTC എംഡി,
    800 രൂപയും ചിലവും ദിവസക്കൂലി തരൂ. ഞങ്ങളോടിച്ചോളാം വണ്ടി. പെൻഷനും വേണ്ട ഒരു പുണ്ണാക്കും വേണ്ട. പറ്റുമോ? 5000 ത്തിന് മുകളിൽ കളക്ഷൻ വന്നാൽ പിന്നീടുള്ള കളക്ഷന് 100 രൂപക്ക് അഞ്ച് രൂപ വെച്ച് ബാറ്റയും കൂടെ തന്നാൽ കളക്ഷൻ ഉണ്ടാക്കുന്നത് ഞങ്ങള്‍ കാണിച്ചു തരാം. തൊഴില്‍ ഇല്ലാത്ത പതിനായിരക്കണക്കിന് ചെറുപ്പക്കാർ പുറത്തു നിൽക്കുമ്പോഴാ ണ് ഈ പ്രസ്ഥാനത്തിന്റെ അസ്ഥിവാരം കടലെടുക്കുന്നത് നോക്കി അധികാരികൾ നെടുവീർപ്പിടുന്നത് .. ആദ്യം പണിയെടുക്കൂ... എന്നിട്ടാവാം അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം.. എന്ന് ഒരു പാവം പ്രൈവറ്റ് ബസ് ഡ്രൈവർ.
    Published by:Jayesh Krishnan
    First published: